ഓർമ്മകളിൽ കുതിരവട്ടം പപ്പു

Pappu“വയനാട്….. താമരശ്ശേരി ചോരം….. ലാസ്റ്റ് ട്രിപ്പ്….. പത്തെ നാപ്പതിന്…. ഫുള്ളായിട്ട് ആളെ കുത്തി കേറ്റീക്ക്ണ്ട്…. ചാറല് മയേം ഫുള്ള് സ്പീഡും…..” കോമടി ടൈമിംഗ് ഒരു കലാകാരനെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തും….. കോഴിക്കോട്ട്കാരനായത് കൊണ്ടായിരിക്കണം പപ്പുവിനോട് ഒരു കൂടുതൽ ഇഷ്ടം….. മാത്രമല്ല കോഴിക്കോട് സ്ലാങ്ങ് ലോകമെമ്പാടുമുള്ള മലയാളീസിന്റെ ചിരിയുടെ താക്കോലായി മാറ്റിയതും പപ്പുവാണ്….

മൂടുപടത്തിൽ തുടങ്ങി ഭാർഗ്ഗവീനിലയം വഴി അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ എന്നിങ്ങനെ 1500ഇൽ പരം ചിത്രങ്ങൾ നമുക്ക് നല്കിയിട്ടുണ്ട് പപ്പു എന്ന പത്മദളാക്ഷൻ…… കിങ്ങിലെ കഥാപാത്രം ആരെയും ചിരിപ്പിച്ചു കാണില്ല….. കാരണം ചിരിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല പപ്പുവിന്റെ അഭിനയ ചാതുര്യം

pappu1കാരക്ടർ അഭിനയ മികവിന്റെ അത് പോലുള്ള എത്ര മുഹൂർത്തങ്ങൾ മലയാളീസിന് സമ്മാനിച്ചിട്ടുണ്ട്… പ്രേക്ഷകരെ കരയിക്കാനും ചിരിപ്പിക്കാനും അനായാസം കഴിഞ്ഞിട്ടുള്ള അപൂർവ്വം കലാകാരന്മാരിൽ മുൻ നിരയിലാണ് എന്നും കുതിരവട്ടം പപ്പു…

കോഴിക്കോട് മാത്രമല്ല കേരളത്തിൽ എവിടെയും പലരും മദ്യപിച്ചും അല്ലാതെയും ഇന്നും “ടാസ്കി” വിളിക്കാറില്ലേ….. അതാണ്‌ പപ്പു….. ഡയലോഗുകൾ സിനിമയെക്കാൾ പ്രശസ്തമാകുന്ന സംഭവം പപ്പുവിന്റെ ഒരു പ്രത്യേകതയായിരുന്നു…

ഏതായാലും ഞമ്മള് കോയിക്കോട്ട്‌കാരന്റെ മാത്രമല്ല എല്ലാ മലയാളീസിന്റേം സ്വന്തമാണ് മ്പള പപ്പു… എന്തേയ്…..



Categories: സിനിമ

Tags:

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.