ഷിനോദിന്റെ ഇങ്ക്വിലാബ്

Screen shot 2014-09-10 at 10.17.28 PMഇന്ന് ഷിനോദിന്റെ ഇങ്ക്വിലാബ് കണ്ടു…. ഒര് കോയിക്കോട് കാരന്റെ സിനിമ്യായതോണ്ട് പറയ്യല്ല… നന്നായിക്ക്ണ്…. മരിയാതക്ക് മീശേം താടീം മൊളയ്ക്കാത്ത സഖാവ് രതീശനിൽ എന്നെ കണ്ടത് പോലെ തോന്നി…. താടി വളർന്നപ്പോൾ നരച്ചു വളർന്നു എന്നതാണ് ന്റ സ്ഥിതി…. പിന്നെ സഖാവ് മുരളീം ബൂർഷ്വാ മൂസീനും ഒക്കെ പരിചിത കഥാ പാത്രങ്ങൾ തന്നെ….

ഷോർട്ട് ഫിലിംസ് ചെറുതാണെങ്കിലും പലപ്പോഴും വലിയ കഥകൾ പറയാൻ പ്രാപ്തമാണ്….. ഇങ്ക്വിലാബ് ഒരു വലിയ കഥായാണെന്നല്ല…. ഇങ്ക്വിലാബ് ഉണ്ടാക്കിയ ഷിനോദിന് ഒരു ചെറിയ സിനിമ വഴി ഒരു വലിയ കഥ പറയാൻ കഴിയും എന്ന് ഉറപ്പാണ്….. മർത്ത്യനായാൽ ചിരിക്കാൻ കഴിയണം ചുറ്റും കാണുന്ന പലതിൽ നിന്നും ഹാസ്യം എടുക്കാൻ കഴിയണം അത് തന്നെ ഒരു വലിയ കാര്യമല്ലെ….

അല്ലെങ്കിലും മലയാളി നർമ്മം എടുത്ത് അമ്പലത്തിലും, പള്ളിയിലും പാർട്ടി ഓഫീസിലും കൊണ്ട് പൂട്ടി വച്ചിരിക്കുന്നു…. അതെല്ലാമൊന്ന് പൊടി തട്ടിയെടുത്ത്, മാനാഞ്ചിറ മൈതാനത്തിലും, പാളയത്തും ഒക്കെ കൊണ്ട് അമുട്ട് പൊട്ടിക്കണ പോലെ പൊട്ടിക്കണം…. അത് കേട്ട് പള്ളീം ആമ്പലും പാർട്ടി ആപ്പീസും വിട്ട് ചെവീം പൊത്തി ചിരിച്ചും കൊണ്ട് ഓടണം ന്റെ കോയിക്കോട്കാരൊക്കെ….

ഇനീം കൊറെ സിനിമ ണ്ടാക്കട്ടെ മ്പള ഷിനോദ്….

-മർത്ത്യൻ-



Categories: സിനിമ

Tags: ,

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.