പ്രണയങ്ങൾ പൂത്തുലയട്ടെ…

പ്രണയങ്ങൾ പൂത്തുലയട്ടെ…
ഒരാൾ മറ്റൊരാളെ വിവാഹം കഴിക്കുന്നു…. വിവാഹങ്ങൾ ആദ്യമായല്ല ലോകത്ത് നടക്കുന്നത്… സമൂഹത്തിൽ അറിയപ്പെടുന്നവരുടെ വിവാഹങ്ങളും ആദ്യമായല്ല… രണ്ടാം വിവാഹങ്ങളും ആദ്യമായല്ല…
പക്ഷെ മലയാളി പോളിയാണ്… രാഷ്ട്രീയ പ്രബുദ്ധതയുടെ ലോകൈക കൊണാണ്ടർമാരാണ്… വിവാഹങ്ങൾ പോലും ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായിട്ടേ കാണുകയുള്ളു…..
എന്ത് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്റ്…?
വിവാഹം നടക്കുന്നു അത്രയേ വേണ്ടു….
പോരെ…?
അല്ല പഹയാ… പക്ഷെ ഭിന്ന മതമല്ലേ…?
അയിനെന്താണ്ടോ…?
സമൂഹത്തിൽ അറിയപ്പെടുന്നവർക്ക് എന്നാണ്ടോ ജാതിയും മതവും ഒരു പ്രശ്നമായി തുടങ്ങിയത്….? സമൂഹത്തിൽ പിടിപാടും നിലയും ഉള്ളവർക്ക് പണ്ടും ജാതിയും മതവും ഒന്നും കാര്യമാക്കാതെ പ്രേമിക്കാനും വിവാഹം കഴിക്കാൻ കഴിയുമായിരുന്നു…
ഈ മതവും ജാതിയുമൊക്കെ ബാധിക്കുന്നത് സാധാരണക്കാരനെയല്ലേ…? അവരെ മാത്രമല്ലേ….?
ഇനി ഏതെങ്കിലും ജാതിക്കാർക്കും മതക്കാർക്കും കുരു പൊട്ടുന്നുണ്ടെങ്കിൽ അവരെന്ത് ചെയ്യും… ഒന്നും ചെയ്യില്ല… ഏതെങ്കിലും മതത്തിലോ ജാതിയിലോ പെട്ടവന്മാർ എന്തെങ്കിലും എതിർപ്പ് പറയുമോ…? ഇല്ല…
അപ്പോൾ ജാതിയും മതവും കുറേ നേതാക്കൾക്ക് പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാനുള്ള ഒരു വിദ്യ മാത്രം…. അവരെ കൺട്രോൾ ചെയ്യാനുള്ള ഓരോ സംഭവങ്ങൾ…
പിന്നെ ഇതിനിടക്ക് ചില ഒന്നിനും കൊള്ളാത്തവന്മാരുണ്ട്….
ഈ വിവാഹം നടക്കുന്നവരുടെ രാഷ്ട്രീയ ചായ്‌വ് നോക്കി വിവാഹത്തെയും ട്രോളാൻ നിൽക്കുന്നവർ… അവരെ പറഞ്ഞിട്ട് കാര്യമില്ല… അവരെ ഉണ്ടാക്കിയവരെ പറഞ്ഞിട്ടും കാര്യമില്ല… നന്നാവുന്നവരെ അല്ലെ പറഞ്ഞിട്ട് കാര്യമുള്ളൂ… ഇവറ്റകളൊക്കെ പണ്ടേ ഭൂലോക വേസ്റ്റായി തീർന്നവരല്ലേ…
വിവാഹം കഴിക്കുന്ന ലോകത്തെ എല്ലാവർക്കും ആശംസകൾ….
കഴിക്കാത്തവർക്കും ആശംസകൾ…
വിവാഹങ്ങൾ നടക്കട്ടെ…
വിവാഹ മോചനങ്ങൾ വേണ്ടവർക്ക് അതും നടക്കട്ടെ..
വിവാഹങ്ങൾ ആർക്കും ബാധ്യതയാവാതിരിക്കട്ടെ…
വിവാഹങ്ങൾ കാരാഗൃഹങ്ങളായി മാറാതിരിക്കട്ടെ…..
സ്വാതന്ത്ര്യം നീണാൾ വാഴട്ടെ….
സമത്വം നീണാൾ വാഴട്ടെ…
വിവാഹങ്ങൾ നടന്നില്ലെങ്കിലും
പ്രണയങ്ങൾ പൂത്തുലയട്ടെ…
പ്രണയങ്ങൾ പൂത്തുലയട്ടെ…
പ്രണയങ്ങൾ പൂത്തുലയട്ടെ…
പ്രണയങ്ങൾ പൂത്തുലയട്ടെ…
മർത്ത്യൻ


Categories: പ്രതികരണം

Tags: , , ,

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.