പൗരത്വ ബിൽ | NRC | മർത്ത്യലൊകം #37

NRC യെ കുറിച്ചും പൗരത്വ ബില്ലിനെ കുറിച്ചുമുള്ള എന്റെ അഭിപ്രായം വളരെ ലളിതമാണ്… അത് ശരിയല്ല… കാരണം എന്നോട് ഒരാൾ ചോദിച്ച ഈ ചോദ്യത്തിലും അതിനുള്ള എന്റെ ഉത്തരത്തിലും അടങ്ങിയിരിക്കുന്നു… നിങ്ങൾ ബാക്കി സ്വയം ചിന്തിച്ചു കൊള്ളുക…

എന്നോട് വന്ന ചോദ്യം:
Vinod Narayan താങ്കൾ അമേരിക്കയിൽ ജീവിക്കുന്ന ഒരാൾ അല്ലേ ആ രാജ്യത്തെ കുടിയേറ്റക്കാരോട് ഉള്ള സമീപനം അമേരിക്കയുടെ എന്താണെന്ന് താങ്കൾക്കും അറിയാവുന്നതല്ലേ

പിന്നെ എന്തിനാണ് എരിതീയിൽ എണ്ണ ഒഴിക്കുന്നത് നിങ്ങൾക്ക് കുറച്ചു കോയമാരുടെ കയ്യടി കിട്ടാൻ ആണെങ്കിൽ ഇത് വെറും മോശം പണിയായിപ്പോയി

രാജ്യം നിൽക്കുമ്പോൾ മാത്രമാണ് ഒരു ഇന്ത്യക്കാരൻ ഉണ്ടാകുന്നത് എന്നുകൂടി ആലോചിക്കണം

എന്റെ ഉത്തരം:
നിങ്ങളുടെ “കുറച്ചു കോയമാരുടെ” എന്ന പ്രയോഗം തന്നെയാണ് ഇതിനെ എതിർക്കാൻ കാരണം 🙂 NRC എന്നത് theoretically തെറ്റല്ല പക്ഷെ നിങ്ങളുടെ പോലുള്ളവർ തുള്ളിക്കളിക്കുമ്പോൾ അവിടെ പ്രശ്നങ്ങളുണ്ട്… നിങ്ങളുടെ കമന്റ് തന്നെ എന്റെ ഉത്തരമാണ്…. നിങ്ങൾക്ക് ‘ചില കോയമാർ’ ആണ്… എനിക്ക് എന്റെ രാജ്യത്തിലെ പൗരന്മാരാണ്… ആദ്യം NRC പോലുള്ള ഒന്ന് വരാൻ നിങ്ങൾ വളരു… എന്നിട്ടാവാം… കഷ്ടം

ഭാരതത്തിൽ polarisation കൊണ്ടു വന്നിട്ട് അതിന്റെ മേലെ പൗരത്വ ബില്ല് മൂടിയാൽ നശിക്കുന്നത് ഒരു രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവുമാണ്… ആദ്യം ഈ ചോദ്യം ചോദിച്ചവനൊക്കെ മാനസികമായി വളരട്ടെ… എന്നിട്ടാവാം ബില്ല്….

ന്നാപ്പിന്നെങ്ങന്യാക്കാം
പഹയൻ



Categories: മർത്ത്യലൊകം

Tags: , ,

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.