ദി ബിഗ്‌ കഹൂന (The Big Kahuna) – 1999 ഹോളിവുഡ് സിനിമ

4c_6954_0_TheBigKahunaവളരെ വർഷങ്ങൾ മുന്പ് കണ്ടൊരു സിനിമയാണ്…. കെവിൻ സ്പേസി എന്ന നടനെ ശരിക്കും അറിയുന്നതിന് മുൻപ്… ഡാനി ഡെവിറ്റോവിനെ മാത്രം കണ്ട് വീഡിയോ കാസറ്റ് (സീടിയല്ല) എടുത്ത് കണ്ട പടം. അതിനു ശേഷം പലതവണ കണ്ട പടം… പലരെയും നിർബന്ധിച്ചു കാണിച്ച പടം… എന്താണ് ആ പടം അത്ര ഇഷ്ടപ്പെടാൻ കാരണം… പലപ്പോഴും ആലോചിച്ചിട്ടുണ്ട്… ഒരു സെയിൽസുകാരനായിരുന്ന കാലത്ത് കണ്ട സിനിമയായത് കൊണ്ടാകണം അത് അത്ര മനസ്സിൽ തട്ടിയത്…..

സിനിമയിൽ മൂന്ന് പ്രധാന കഥാ പാത്രങ്ങളെ ഉള്ളു… ഹോസ്പിറ്റാലിറ്റി സ്വീറ്റ് എന്ന പേരിലുള്ള ഒരു സ്റ്റേജ് പ്ലേയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇതെന്ന് പിന്നീടാണ് മനസ്സിലായത്‌…  ഒരു സേൽസ് കണ്‍വെൻഷൻ ആണ് കഥയുടെ ബാഗ്രൗണ്ട്… കണ്‍വെൻഷനു ശേഷം പ്രോസ്പെക്റ്റ്സിനെ ചാക്കിടാൻ കമ്പനിക്കാർ റൂമെടുത്ത് കള്ളും കപ്പയുമായി കാത്തിരിക്കുന്ന ഒരു രീതി ഉണ്ടല്ലോ… അങ്ങനെ ഒരു സ്വീറ്റിൽ ഒരു ലൂബ്രികന്റ് കമ്പനിയിലെ മൂന്ന് സേൽസ്മാന്മാർ കൂടുന്നതാണ് കഥ… അവരു bigkahu2ഇടയിലുള്ള ചർച്ച ജീവിതത്തെ കുറിച്ചും, സെലസ് എന്ന പ്രഫഷനെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചും അങ്ങിനെ പലതിനെ കുറിച്ചും… ജീവിതത്തിൽ പല നഷ്ടങ്ങളും ഏറ്റു വാങ്ങിയ ഒരു പല്ലു കൊഴിഞ്ഞ സിംഹം സേൽസ്മാനാണ് ഡാനി ഡെവിറ്റോ.. പണ്ട് ഡെവിറ്റോവിനെ കണ്ട് സേൽസ് രംഗത്തേക്ക് എടുത്ത് ചാടിയ മിഡ് കരീയർ സേൽസ്മാനായി സ്പേസി…. പിന്നെ ഇപ്പോൾ എം.ബീ.ഏ കഴിഞ്ഞ് പുതിയ അടവുകളുമായി രംഗത്തിറങ്ങി വന്ന ചെറുപ്പക്കാരൻ പീറ്റർ ഫാസിനെല്ലി…

ഇവരുടെ ലൂബ്രിക്കന്റ് കംപനി അവതാളത്തിലാണ് ഈ കണ്‍വെൻഷനിൽ വരുന്ന ഒരു വലിയ തിമിംഗലത്തിനെ ചാക്കിളിട്ടാലെ രക്ഷയുള്ളൂ… അതിനാണ് അവർ ഒത്ത് കൂടിയിരിക്കുന്നത്…. ഡെവിറ്റോ ജീവിതത്തോടും ജോലിയോടും എല്ലാം കാണിക്കുന്ന ആ പെസിമിസ്റ്റ് മനോഭാവം മാറ്റാൻ സ്പേസി നടത്തുന്ന ശ്രമങ്ങൾ… യേശുവിനെ കൂടാതെ ഒന്നും ചെയ്യില്ലെന്ന് പിടിവാശി വയ്ക്കുന്ന ഫാസിനെല്ലിയെ സേൽസിൽ മതം കടത്തി കൊളമാക്കരുത് എന്ന് തർക്കിക്കുന്ന സ്പേസി….

big kahuna-1മനുഷ്യനെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു ഗംഭീര ഡയലോഗ് ആൻഡ് കോണ്‍വർസേഷൻ വിരുന്നാണ് ബിഗ്‌ കഹൂന…. കിട്ടുകയാണെങ്കിൽ കാണുക. അതിലെ സ്പേസിയുടെ ഒരു ഡായലോഗ് ഞാൻ തർജ്ജമ ചെയ്യാൻ ശ്രമിക്കാം ഒരു ഗുമ്മിന്… ബോബിന്റെ (ഫെസിനെല്ലി) മുങ്ങുന്ന കപ്പലിലിരുന്ന് സേൽസിനു പകരം ജീസസിൽ മാത്രം ഊന്നൽ കൊടുക്കുന്നതിൽ രോഷം പൂണ്ട് സ്പേസി ഡെവിറ്റോവിനോട് “ഞാൻസിഗറെറ്റ്, നിങ്ങൾ കുടി നിർത്തി, ഇവിടെ ബോബാണെങ്കിൽ സ്വപ്നത്തിൽ പോലും ഒരു പെണ്ണിനെ കാമം പൂണ്ട് നോക്കില്ല… നമ്മൾ മൂന്ന് പേരും കൂടിയാൽ പ്രാക്ടിക്കലി ജീസസ് ആണ്”

ഏതായാലും സിനിമ കാണു… ‘കഹൂന’ എന്നാൽ ഒരു ഹവായിയൻ വാക്കാണ്‌… ഒരു പ്രീസ്റ്റ്, ഷാമൻ അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രഫഷനിൽ അഗ്രഗണ്യൻ എന്നങ്ങനെ….  ബിഗ്‌ കഹൂന എന്ന് പറഞ്ഞാൽ വംപന്റെ വംപൻ….

-മർത്ത്യൻ-



Categories: സിനിമ

Tags: , ,

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.