നുറുങ്ങുകള്‍

അലാറം

ഞാന്‍ കിടക്കുമ്പോള്‍ തിരഞ്ഞു പോകുന്ന സ്വപ്നങ്ങള്‍ കണ്ടല്ല ഒരു ദിവസവും ഉണരാറ്‌…ഉറക്കത്തിലെപ്പോഴോ ആ സ്വപ്നങ്ങള്‍ കണ്ടുകിട്ടാറുണ്ടോ ആവോ..?…..എന്നും ഉണര്‍ത്തുന്നത് അതേ അലാറം തന്നെ……സ്വപ്നങ്ങളെ എല്ലാം അപ്പാടെ മറന്നു പോകുന്ന ആ അലാറം…..പലപ്പോഴും അലാറത്തിന്റെ ശബ്ദം സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നിട്ടുണ്ട്…എന്നിട്ട് വീണ്ടും കിടന്നിട്ടുണ്ട്….അല്ല….അലാറത്തിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല…..ഞാന്‍ തന്നെ തിട്ടപ്പെടുത്തി വച്ചതാണല്ലോ….എന്റെ തന്നെ ഉറക്കം കെടുത്താന്‍…:) ശുഭ… Read More ›

കണ്ണീര്

ഉടുത്ത മുണ്ട് തന്നെ വലിച്ചൂരി മുഖം പൊത്തി കരയാന്‍ മാത്രം എന്തുണ്ടായി……ഇപ്പോള്‍ നാട്ടുകാരെ മുഖം കാണിക്കാന്‍ പറ്റാതായില്ലെ ….?. ഇതിലും നല്ലത് ജനങ്ങള്‍ ആ കണ്ണീരു കാണുന്നതല്ലെ ഇനിയെങ്കിലും ശ്രദ്ധിക്കുക… ശരിയല്ലെ….അനാവശ്യമായ മസില് പിടുത്തം ഒഴിവാക്കി നാണം കെടാതെയിരിക്കാനുള്ള വഴി നോക്കണ്ടെ…? പലപ്പോഴും തോന്നും…..ഒന്നുറക്കെ കരഞ്ഞാല്‍ തീരാനുള്ള പ്രശ്നങ്ങളൊക്കെയല്ലെ ഉള്ളു ഈ ലോകത്ത്…എന്ന്……:) -മര്‍ത്ത്യന്‍-

അഹങ്കാരം

തുടര്‍ന്നു പോകാന്‍ കഴിയാത്ത വിധം അടര്‍ന്നു പോകുന്നവയല്ലെ മര്‍ത്ത്യാ നിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും…എന്നിട്ടും എന്തൊരഹങ്കാരം…..അത് വേണോ….?

തിരിഞ്ഞു നോട്ടങ്ങള്‍

തിരിഞ്ഞു നോട്ടങ്ങള്‍ പലര്‍ക്കും പലതായിരിക്കും സമ്മാനിക്കുക. ചിലര്‍ ആരെയും കാണാതെ ഒറ്റപ്പെട്ടു നില്‍ക്കും. ചിലര്‍ പരിചിത മുഖങ്ങള്‍ അടുത്തേക്കോടി വരുന്നത് കാണും, അത് കണ്ടിട്ട് ചിലര്‍ സന്തോഷിക്കും ..ചിലര്‍ അസ്വസ്ഥരാകും, ചിലര്‍ തിരിഞ്ഞു നടക്കാന്‍ ശ്രമിക്കും….എന്നിട്ട് അത് കഴിയാതെ വരുമ്പോള്‍ വിഷമിച്ചു നില്‍ക്കും…. ഒരിക്കലും തിരിച്ചു പോകാന്‍ കഴിയാത്തൊരു യാത്രയില്‍ കൈ വീശി നില്‍ക്കുന്ന ഉറ്റവരെയായിരിക്കും… Read More ›

വാക്കുകള്‍

മനസ്സില്‍ നിന്നും തിരഞ്ഞെടുത്ത് കുറിച്ചിട്ട വാക്കുകള്‍ ചിലപ്പോള്‍ താളുകള്‍ വിട്ട് കടിക്കാന്‍ വരും എത്ര ശ്രമിച്ചാലും പിന്നെ അവയെ താളുകളിലേക്ക് തിരിച്ചെയെഴുതാന്‍ കഴിയില്ല….ശ്രമിച്ചു നോക്കു…. -മര്‍ത്ത്യന്‍-

നിമിഷങ്ങള്‍

തുടര്‍ന്നു പോകാന്‍ കഴിയാത്ത വിധം അടര്‍ന്നു പോകുന്നവയല്ലെ മര്‍ത്ത്യാ നിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും…എന്നിട്ടും എന്തൊരഹങ്കാരം…..അത് വേണോ….?

കുഞ്ഞി കവിത

കുഞ്ഞി കവിതയെഴുതുന്ന കവികളെ കുറ്റപ്പെടുത്തരുത്… കുഞ്ഞിയതാവുന്നത് കവിതയുടെ കുറ്റമാണ് ആദ്യത്തെ വരിയെഴുതി കഴിയുമ്പോള്‍ തന്നെ തുടങ്ങും തീരാനുള്ള മുറവിളി…. പിന്നെ ആശയങ്ങളെയും സങ്കല്‍പ്പങ്ങളെയും എല്ലാം മനസ്സില്‍ ഒളിപ്പിച്ച് വച്ച് അതങ്ങ് തീര്‍ക്കും എന്നിട്ട് അടുത്ത കുഞ്ഞി കവിതയ്ക്ക് വേണ്ടി കാത്തു കിടക്കും… ഇതും അങ്ങിനെ തന്നെ പാവം… -മര്‍ത്ത്യന്‍-

കണ്ട് പഠിക്ക്

പാഠപുസ്തകത്തില്‍ അടിവരയിട്ട് വച്ചത് വായിച്ചു പറഞ്ഞിട്ടല്ലല്ലോ സുഹൃത്തേ നമ്മള്‍ ജീവിക്കുന്നത് പാഠപുസ്തകങ്ങളില്‍ പഠിപ്പിച്ചതെല്ലാം മറന്നാലും ജീവിക്കാനൊരു വഴി വേണ്ടേ അതിനാണ് പണ്ട് പലരെയും കാട്ടി അച്ഛനമ്മമാര്‍ പറയുന്നത് അവളെ കണ്ട് പഠിക്ക്… അല്ലെങ്കില്‍ അവനെ കണ്ട് പഠിക്ക് എന്ന് അല്ല ഞാന്‍ പറഞ്ഞൂന്നേ ള്ളൂ… നിങ്ങളെന്താ.ച്ചാ.. ചെയ്തോളിന്‍ ഞാന്‍ ഇവിടൊക്കെ ണ്ടാവും… -മര്‍ത്ത്യന്‍-

പത്രം

അന്നന്നത്തെ പത്രം വായിക്കാറില്ല അത് നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി പിന്നെ നാട്ടില്‍ നിന്നും വല്ലതും പൊതിഞ്ഞു കൊണ്ട് വന്നിരുന്ന പഴയ പത്രക്കടലാസില്‍ അച്ചടിച്ചിരുന്നത് വായിക്കാറുണ്ടായിരുന്നു അങ്ങിനെ മാഞ്ഞും, പകുതി മുറിഞ്ഞും ചൂടാറിയതുമായ വാര്‍ത്തകളായായത്‌ കൊണ്ട് ഒരിക്കലും വായിച്ച് മനസ് പോള്ളാറില്ല…. -മര്‍ത്ത്യന്‍-

നീയാരാണ്‌..?

നീയാരാണ്‌..? നിന്റെ നിഴലിന്റെ പേരെന്താണ്…? നീ എന്താണ് പറഞ്ഞത്… അല്ല ഇന്നലെ നീ പറയാന്‍ ശ്രമിച്ചിട്ട് പറയാതെ പോയ ആ വാക്കുകളുടെ അര്‍ത്ഥമെന്താണ്…? നിനക്കെന്തു വേണം…? നമ്മള്‍ തമ്മിലറിയുമോ..? -മര്‍ത്ത്യന്‍-