ചെരുപ്പുകൾ

ചെരുപ്പുകൾ, കാലുകൾ, യാത്രകൾ

അന്വേഷണം നിർത്തിക്കൊള്ളു നിന്റെ ചെരുപ്പുകൾ രണ്ടും രണ്ടു വഴിക്ക് പോയിക്കഴിഞ്ഞു നഗ്നമായ കാലുകൾ തനിയെ ആകാശം നോക്കി നില്ക്കുന്നു ഒരു മേഘം ചെരുപ്പിന്റെ ആകൃതി എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട് പക്ഷെ അതിൽ നിനക്കൊരു കാര്യവുമില്ല എങ്കിലും കാലില്ലാത്ത ആ മനുഷ്യനും നിന്നോട് സഹതപിക്കുന്നുണ്ട് നിനക്കു നല്കാൻ ഒന്നുമില്ലാത്തതു കൊണ്ടായിരിക്കണം നീ നിന്റെ കാലുകളോട് സംസാരിക്കു ആ… Read More ›