കവിത

മാസൊക്കാ ഷിക്കിയുടെ ഹൈക്കുകൾ

ജാപ്പനീസ് കവി മാസൊക്കാ ഷിക്കിയുടെ (October 14, 1867 – September 19, 1902) ചില ഹൈക്കുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു.. മാസൊക്കാ ഷിക്കിയുടെ ഹൈക്കുകൾ ——————– ഒരു നൂറ് പണിക്കാര്‍ നിലം കുഴിക്കുന്നു ഒരു നീണ്ട ദിവസം ഒരു നായ ഓളിയിടുന്നു കാലടി ശബ്ദം നീണ്ട രാത്രികൾ ഒരു തെരുവു പൂച്ച കാഷ്ട്ടമിടുന്നു ശീതകാലം പൂന്തോട്ടത്തിൽ… Read More ›

ലാർസ് ഗുസ്താവ്സൺന്റെ ‘സ്മൂത്ത്നസ്’ #15 NPM19

സ്വീഡിഷ് കവിയും നോവലിസ്റ്റുമായ ലാർസ് ഗുസ്താവ്സൺന്റെ (Lars Gustavsson 17 May 1936 – 3 April 2016) സ്മൂത്ത്നസ് (Smoothness) എന്ന കവിതയുടെ മലയാളം പരിഭാഷ…. സ്മൂത്ത്നസ് (Smoothness) ———————– ഇവിടെ ഒരു പങ്കായത്തിന്റെ നേരിയൊരു ചലനം താറുമാറാക്കുന്ന ഒരു ശാന്തമായ മൃദുലത വാണിരുന്നു കാലാവസ്ഥ ചെറുതായി തണുക്കുന്നു. തോണിയുടെ അടിയിൽ ഒരു ചങ്ങല… Read More ›

ഒരു മരിച്ച കവിതയുടെ ശിഷ്ടം

എഴുതാനോർത്തുവെച്ചോരു കവിതയുടെ തലമണ്ടയിൽ, എഴുത്താണിവച്ചു ഞാൻ നിന്നു. വലത്തേ കൈയിൽ ചുറ്റിക പിടിച്ചു ഞാൻ ഒരു നിമിഷം ധ്യാനിച്ചു നിന്നു. കവിതയുടെ ഉള്ളിലെ സങ്കടങ്ങൾക്കായി ഒരു പൊടി കണ്ണുനീർ പൊഴിച്ചു. കവിതയിൽ കൊള്ളാതെ…. കവിതയിൽ കൊള്ളാതെ പുറത്തേക്കൊലിച്ച് ഒഴുകിയുണങ്ങിയൊരാ സത്യം. ജനമറിഞ്ഞെന്നെ അരിയാതിരിക്കാനായി സാരിയുടെ വക്കോണ്ടു മൂടി. ഉയരത്തേക്കുയർത്തിയ ചുറ്റിക ഞാൻ പിന്നെ എഴുത്താണി നേർക്കേയെറിഞ്ഞു… Read More ›

അരയന്‍

കടൽ അവളുടെ കഥ അരയനെ പറഞ്ഞു കേൾപ്പിക്കുന്നു, അവളുടെ ആഴങ്ങളിൽ സ്വതന്ത്രമായി നീന്തിക്കളിക്കുന്ന മീനുകളെ കുറിച്ച്, അവനൊരിക്കലും പിടിക്കാൻ കഴിയാതെ പോകുന്ന ആ മീനുകളെ കുറിച്ച്. കടൽ അവളുടെ കഥ മീനുകളെ പറഞ്ഞു കേൾപ്പിക്കുന്നു, അവർ ആകാശം കാണാൻ ആഗ്രഹിച്ചാൽ – അവരെ പിടിക്കാൻ ഒരുങ്ങി നിൽക്കുന്ന ഒരരയനെ കുറിച്ച്. അരയൻ അവന്റെ കഥ തോണിയെ… Read More ›

അതിനെ അതിന്റെ പാട്ടിന് വിട്

സൂര്യനെ നോക്കി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…? “നാശം ഈ പകലിന് അല്പം കൂടി ദൈർഖ്യമുണ്ടായിരുന്നെങ്കിൽ” എന്ന് അല്ലങ്കിൽ “നാശം ഈ പകലിന് ദൈർഖ്യമൽപ്പം കുറഞ്ഞെങ്കിൽ” എന്ന് ഉണ്ടാവില്ല…. സൂര്യന്റെ കാര്യങ്ങൾ കണ്ണും പൂട്ടിയങ്ങ് വിശ്വസിച്ചു കാണും. നിങ്ങൾക്കറിയാമായിരിക്കും, ഒന്നും ചെയ്യാൻ കഴിയില്ലെന്ന്. ചിലപ്പോൾ പകലായാലും രാത്രിയായാലും വലിയ വ്യത്യാസം കാണില്ല. ചിലപ്പോൾ…ചിലപ്പോൾ….ചിലപ്പോൾ ചിലപ്പോൾ നിങ്ങൾക്ക് ചിന്തിക്കുന്നത് പോലും… Read More ›

വാതിലും ജനലും

ചിലരെ പ്രാത്സാഹിപ്പിക്കാനായി പറയുന്നൊരു വാചകമുണ്ട്. ഒരു വാതിലടഞ്ഞാൽ നൂറെണ്ണം തുറക്കപ്പെടുമെന്ന്… വാതിലുകൾക്ക് പകരം ചുമരുകൾ മാത്രം കാണുന്നവരോട് എന്ത് പറഞ്ഞിട്ടെന്ത് കാര്യം.. ? പക്ഷെ ഈ ലോകം വാതിലുകളും ജനലുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാം ജീവിതത്തിന്റെ ഓരോ വീക്ഷണങ്ങളിലേക്ക് തുറക്കുന്നവ, അവസരങ്ങളിലേക്കും വെല്ലുവിളികളിലേക്കും ഒരുപോലെ തുറക്കുന്നവ. ചിലപ്പോൾ അവ തുറക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നും. അജ്ഞാതമായ എന്തിനെയോ… Read More ›

അപ്രധാനമായ നുറുങ്ങുകൾ

ഒരു മണൽത്തരി ചെറിയൊരു മൺകൂനയുമായി മല്ലിട്ട് ജയിക്കുന്നു. ഇതിൽ ഉറുന്പിന്റെ അഭിപ്രായം ആരും ചോദിക്കുന്നില്ല. സമയത്തിന്റെ മറഞ്ഞു പോകുന്ന അപ്രധാനമായൊരു നുറുങ്ങിൽ, അവ്യക്തമായൊരു സ്നേഹസ്പർശം ഒരു വന്യ മൃഗത്തിനെ ഉണർത്തുന്നു. ആരു പറഞ്ഞു നമുക്ക് പേടി ആവശ്യമാണെന്ന് ? ‘ആര്’ എന്നതിനി പ്രസക്തമല്ല…. ‘എന്തിന്’ എന്നത് എന്നും പ്രസക്തമാണ് കാരണം…. അത് പല അടഞ്ഞിട്ട വാതിലുകളും… Read More ›