കവിതകൾ

ഒരു മരിച്ച കവിതയുടെ ശിഷ്ടം

എഴുതാനോർത്തുവെച്ചോരു കവിതയുടെ തലമണ്ടയിൽ, എഴുത്താണിവച്ചു ഞാൻ നിന്നു. വലത്തേ കൈയിൽ ചുറ്റിക പിടിച്ചു ഞാൻ ഒരു നിമിഷം ധ്യാനിച്ചു നിന്നു. കവിതയുടെ ഉള്ളിലെ സങ്കടങ്ങൾക്കായി ഒരു പൊടി കണ്ണുനീർ പൊഴിച്ചു. കവിതയിൽ കൊള്ളാതെ…. കവിതയിൽ കൊള്ളാതെ പുറത്തേക്കൊലിച്ച് ഒഴുകിയുണങ്ങിയൊരാ സത്യം. ജനമറിഞ്ഞെന്നെ അരിയാതിരിക്കാനായി സാരിയുടെ വക്കോണ്ടു മൂടി. ഉയരത്തേക്കുയർത്തിയ ചുറ്റിക ഞാൻ പിന്നെ എഴുത്താണി നേർക്കേയെറിഞ്ഞു… Read More ›

പരാജയപ്പെടുന്ന കവിതകൾ

ഒരു കവിത പിരിച്ചുണ്ടാക്കിയ കയറിലാണ് അയാൾ തൂങ്ങി മരിച്ചതെന്ന് ആരോ പറയുന്നത് കേട്ടു… മരിച്ച അയാളുടെ ചങ്കു കീറി വാക്കുകൾ മുഴുവൻ അവർ പുറത്തെടുത്ത് നിരത്തി വച്ചിരുന്നു…. അതിൽ വിലപ്പെട്ട വാക്കുകൾ അധികാരവും, പണവും, കയ്യൂക്കുമുള്ളവർ വീതിച്ചെടുത്തു എന്നും കേട്ടു…. ഒരു സുവനിയർ പോലെ ആ വഴി വന്നവരും ഒന്ന് രണ്ട് അർത്ഥം മുറിഞ്ഞ് കിടന്ന… Read More ›