കഥ

യൂട്യൂബ്

വൈകീട്ട് വെറുതെ യൂട്യൂബിലൊന്ന് പോയി. ആദ്യത്തെ സ്റ്റോപ്പ് കോഴിക്കോട് ബീച്ചിലായിരുന്നു, സുനിൽ പി ഇളയടം മഹാഭാരതത്തിനെ കുറിച്ച് സംസാരിക്കുന്നു. കേരളാ ലിറ്റററി ഫെസ്റ്റിവൽ…. മഹാഭാരതത്തിനെ കുറിച്ച് കേട്ടതു കൊണ്ടാണോ എന്നറിയില്ല, വെറുതെ ‘Advaita’ എന്ന് സർച്ച് ചെയ്തു നോക്കി. അദ്വൈതത്തെ കുറിച്ച് പറയാൻ ഒക്കെ സായിപ്പന്മാരും മദാമ്മമാരും… ‘Advaita malayalam’ എന്ന് സർച്ചി നോക്കി. പിന്നെയും… Read More ›

രാഷ്ട്രീയ മോടി പിടിപ്പിക്കൽ

ഭാരതത്തെ മോടി പിടിപ്പിക്കാൻ അവൻ വരണമെന്ന്… പക്ഷെ അവന്റെ മോഡസ് ഒപ്പെറാണ്ടി ശരിയല്ലല്ലോ എന്നൊരുത്തൻ… ‘എന്റെ പള്ളി’ എന്ന് മറ്റൊരുത്തൻ… പള്ളിയെപ്പറ്റി പറയരുതെന്ന് വേറൊരുത്തൻ… പോളണ്ടിനെ പറ്റിയല്ലെ ശബ്ദിക്കാൻ വിലക്ക് ഒരുത്തന്റെ സംശയം… ഇനി പള്ളിയെപ്പറ്റിയും പറയരുത് എന്നൊരാൾ… പക്ഷെ അമ്പലങ്ങൾ കക്കൂസാക്കുമന്നല്ലെ?… അല്ല വിഡ്ഢി അമ്പലങ്ങളേക്കാൾ ആവശ്യം കക്കൂസെന്നാണ് കറക്റ്റ്… അതാരു പറഞ്ഞതാ..?… ഇപ്പോൾ… Read More ›

സരസു – ഒരു അറിയിപ്പ്

മൃതിയടഞ്ഞവര്‍ ഈ ലോകം വിടുന്നതിനു മുന്‍പ് അവസാനം ചെന്നെത്തുന്നത് സമൂഹത്തില്‍ നിന്ന് പണ്ടെങ്ങോ ആട്ടിയോടിച്ച സരസുവിന്റെ, ലോകമവസാനിക്കുന്നിടത്തുള്ള ഏതോ ഒരു കുടിലിലാണെന്ന് കണ്ടു പിടിച്ചു. സരസു അവരെ സല്‍ക്കരിച്ചിരുത്തി അത്താഴം വിളമ്പി അവളുടെ കഥ പറഞ്ഞു കേള്‍പ്പിക്കുമത്രെ. കഥ കേട്ട് അവര്‍ സരസുവിനോട് ചെയ്ത പാപങ്ങള്‍ക്കെല്ലാം മാപ്പ് ചോദിക്കും. സരസു അവര്‍ക്കൊക്കെ നിറഞ്ഞ മനസ്സോടെ മാപ്പും… Read More ›

പ്രടിക്റ്റബിളിറ്റി

“ഉദിച്ചു എന്നതൊക്കെ ശരി തന്നെ. അനേകായിരം വര്‍ഷങ്ങളായി ഇത് തന്നെയല്ലേ പതിവ് ” സൂര്യന്‍ അല്‍പനേരം മൌനിയായി എന്നിട്ട് പറഞ്ഞു “പക്ഷെ ഇന്നെന്തോ ഒരുഷാറു പോരാ..” വീണ്ടും എന്നെ നോക്കി “നിനക്കോര്‍മ്മയുണ്ടോ ആ 2003ഇലെ സമ്മര്‍” “ണ്ട്..” ഞാന്‍ പറഞ്ഞു “അത് നോക്കുമ്പോള്‍ ഇന്ന് വെയില് പോരാ എന്ന് തോന്നുന്നില്ലേ..?” ഞാന്‍ മുകളിലേക്ക് നോക്കി. ആകാശത്തില്‍… Read More ›

പ്രൊമീത്ത്യൂസും, മര്‍ത്ത്യനും ഗ്രീസിലെ പ്രശ്നങ്ങളും

പ്രൊമീത്ത്യൂസ് മര്‍ത്ത്യന് അഗ്നി കട്ട് കൊടുത്തത് വേറൊന്നും കൊണ്ടല്ല അവന്‍ ഒരു മുറി ബീഡിയും ചുണ്ടില്‍ വച്ച് തീപ്പെട്ടി അന്വേഷിച്ചു ലോകം മുഴുവന്‍ ചുറ്റി കറങ്ങി വിഷമിക്കുന്നത് കണ്ടിട്ടാണത്രേ. താന്‍ അഗ്നി മര്‍ത്ത്യനില്‍ നിന്നും ഒളിപ്പിച്ചു വച്ചത് ബീഡി വലിച്ച് ആരോഗ്യം നശിപ്പിക്കരുത് എന്ന് കരുതിയിട്ടാണെന്ന് സ്യൂയെസ് തിരുമനസ്സിന്റെ പക്ഷം. പിന്നെ പ്രൊമീത്ത്യൂസിനെ കെട്ടിയിട്ട് കഴുകനെ… Read More ›

നിഴലുകള്‍

പൊട്ടിയ ഹൃദയവും, അപൂര്‍ണ്ണമായ ഒരു നിഴലും, പിന്നെ ആഴങ്ങളിലേക്ക് വീഴുന്ന ഒരാത്മാവും പേറി അവന്‍ നിന്നു സമയം, എല്ലാത്തിനും സാക്ഷിയാവുന്ന സമയം, അതും അവന്റെ മുന്നില്‍ കൂടി അവനെ പേറാതെ കടന്നു പോയി സ്വന്തം നിഴലിനെ പോലും, അപൂര്‍ണ്ണമെങ്കിലും അവനില്‍ നിന്നും അകറ്റുന്ന അസ്തമിക്കുന്ന സൂര്യനെ നോക്കി അവന്‍ നിന്നു അവനറിയുന്നതിനു മുന്‍പ് രാത്രിയുടെ സ്നേഹശൂന്യമായ… Read More ›

വഷളന്റെ വിഷു

“വിഷുവിന്റന്ന് ചെക്കനെ മഷിട്ട് നോക്കിയാല്‍ കാണ്ല്ല്യ. എബട പോയി കടക്കാവോ” വിലാസിനി തലയില്‍ കൈ വച്ചിരുന്നു. പുതിയ വീട്ടിലേക്ക് മാറിയിട്ട് ആദ്യത്തെ വിഷുവാണ്. അയല്‍ക്കാരായ ചിലരെ വിളിച്ചിട്ടുണ്ട്. മലയാളികളല്ല ചില സായിപ്പന്മാരും മദാമകളും പിന്നെ ചില വടക്കന്‍ മാരും. രാവിലെ എഴുന്നേറ്റിട്ട് ചെക്കനെ എഴുന്നേല്‍പ്പിക്കാന്‍ പെട്ട പാടൊന്നും പറയണ്ട. ഒരു വിധം തൂക്കി കൊണ്ട് വന്നു,… Read More ›

ഷേക്ക്‌സ്പിയര്‍

“എന്താ നിന്ന് പര്ങ്ങ്ണത് ” ഒന്നുമില്ലെന്നവന്‍ തലയാട്ടി “ന്നാലും?” അയാള്‍ വീണ്ടും ചോദിച്ചു “ങ്ങളെ പേരെന്താ?” അയാള്‍ ചിരിച്ചു “എന്തിനാ അറിയണത് ” “ന്റെ ഉമ്മ ചോയിക്കാന്‍ പറഞ്ഞതാ” “എന്താ നിന്റെ ഉമ്മേന്റെ പേര് ” “ങ്ങളെ പേര് ആദ്യം പറ” “ന്നാലെ നീ ഉമ്മേന്റെ പേര് പറയു ?” അതെ എന്നവന്‍ തലയാട്ടി “ന്റെ… Read More ›

മുത്തശ്ശന്റെ പര്‍സ്

“എന്താ ആള്‍ക്കാരറിഞ്ഞാല്?” അവന്‍ മുത്തശ്ശനെ നോക്കി ചോദിച്ചു. “ആള്‍ക്കാരറിഞ്ഞാല്‍ മോശമല്ലേ? മുത്തശ്ശന്‍ ചോദിച്ചു. “അതിന് ആള്‍ക്കരടേം പോക്കറ്റടിച്ച് പോവാറില്ലേ? പോക്കറ്റടിച്ച ആളല്ലേ മോശം ഞാനാ?” അവന്‍ മനസ്സിലാവാതെ വീണ്ടും ചോദിച്ചു. മുത്തശ്ശന്‍ ചിരിച്ചു “തനിക്കിപ്പം എത്ര വയസ്സായി?” “പതിനൊന്ന്” അമ്മയാണ് മറുപടി പറഞ്ഞത്. അവര്‍ അടുക്കളയിലെ പണി മതിയാക്കി ഉമ്മറത്തെക്ക് വന്നു. “അപ്പളെ പറഞ്ഞതാ ഞാന്‍… Read More ›

ഞാന്‍ ഹോസെ! പക്ഷെ നിങ്ങളെന്നെ അറിയില്ല

നിങ്ങളെന്നെ അറിയില്ല, ഞാന്‍ നിങ്ങളെയും. എന്റെ പേര് പറഞ്ഞാലും നിങ്ങള്‍ അറിയാന്‍ സാധ്യതയില്ല. പിന്നെ വളരെ പ്രചാരത്തിലുള്ള മറ്റൊരു പേരു വച്ച് നിങ്ങള്‍ക്കെന്നെ പരിചയപ്പെടുത്താം. ‘ഹോസെ’, അതാണെന്റെ പേര്‌. പക്ഷെ ഞാന്‍ പറഞ്ഞ പോലെ നിങ്ങളെന്നെ അറിയില്ല. ഞാന്‍ ഒരു മലയാളിയല്ല. അത് കൊണ്ട് ഈ എഴുത്തുകാരന്‍ വഴി നിങ്ങളെ പരിചയപ്പെടുന്നു. ‘ഹോസെ’ എന്ന് ഞാന്‍ ഇംഗ്ലീഷില്‍… Read More ›