30/30 | ഹോം | സിബ്ഗനിയെഫ് ഹെർബർട്ട്

പോളിഷ് കവിയും നാടകകൃത്തുമായ സിബ്ഗനിയെഫ് ഹെർബർട്ടിന്റെ (Zbigniew Herbert 29 October 1924 – 28 July 1998) ഹോം (Home) എന്ന കവിതയുടെ പരിഭാഷയുമായി ഈ കവിതാ മാസത്തിലെ ആഘോഷങ്ങൾക്ക് വിരാമമിടുന്നു. മുപ്പതാമത്തെ (30/30) പരിഭാഷ. ഈ വർഷവും ഏപ്രിൽ മാസത്തിൽ മുപ്പത് കവിതകൾ പരിഭാഷപ്പെടുത്താൻ പല രീതിയിലും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ കാവ്യാസ്വാദകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഹോം Home —– ഋതുക്കളുടെ മുകളിലൊരു വീട്, കുട്ടികളും മൃഗങ്ങളും ആപ്പിളും നിറഞ്ഞൊരു വീട്…

29/30 | സഹ്‌റാദിന്റെ മീറ്റിയോറും ഗെയിമും

അർമേനിയൻ കവി സഹ്‌റാദിന്റെ (Zareh Yaldizciyan – Zahrad 10 May 1924 – 20 February 2007), രണ്ടു കവിതകളാണ് ഇന്ന് പരിഭാഷപ്പെടുത്തുന്നത്. മീറ്റിയോർ (Meteor), ഗെയിം (Game) എന്ന രണ്ടു കവിതകൾ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയൊൻപതാമത്തെ (29/30) പരിഭാഷ. മീറ്റിയോർ (Meteor) ——————- നമ്മളേയെല്ലാം കല്ലെറിഞ്ഞു കൊല്ലാൻ, നമ്മളെ ഓരോരുത്തരെയും ഒന്നൊന്നായി എറിയാൻ, ആവശ്യത്തിനിന്ന് കല്ലുകളില്ല – നമ്മളെല്ലാം ആ ഒരു കല്ലിന്റെ ചുറ്റും ഒത്തുചേർന്നു എല്ലാവരും…

28/30 | ദി വേർഡ് കംസ് റ്റു ഡിന്നർ എവെരി സമ്മർ | ഗെറിറ്റ് കോവനാർ

ഡച്ച് കവിയും പത്രാധിപനുമായിരുന്ന ഗെറിറ്റ് കോവനാറിന്റെ (Gerrit Kouwenaar 9 August 1923 – 4 September 2014) ‘ദി വേർഡ് കംസ് റ്റു ഡിന്നർ എവെരി സമ്മർ’ (This word comes to dinner every summer) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയെട്ടാമത്തെ (28/30) പരിഭാഷ. ദി വേർഡ് കംസ് റ്റു ഡിന്നർ എവെരി സമ്മർ ———————————- സമയം വിജനമാകുന്പോൾ, ചന്ദ്രൻ പൂർണ്ണത നേടുന്പോൾ,…

26/30 | വൺ അവർ | എറിക്ക് ഫ്രൈഡ്

ഓസ്ട്രിയൻ-ജർമ്മൻ കവി എറിക്ക് ഫ്രൈഡിന്റെ (Erich Fried 6 May 1921 – 22 November 1988) വൺ അവർ (One Hour) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയാറാമത്തെ (26/30) പരിഭാഷ. വൺ അവർ One Hour ——— ഒരു കവിത തിരുത്തുന്നതിൽ ഞാനൊരു മണിക്കൂർ ചിലവഴിച്ചിട്ടുണ്ട്. ഒരു മണിക്കൂർ, അതായത് ഈ സമയത്ത് 1400 കുട്ടികൾ പട്ടിണി മൂലം മരിച്ചു എല്ലാ 2½ നിമിഷത്തിലും…

25/30 | ദി ഏൻഡ് ഓഫ് ദി വേൾഡ് | മിറോസ്ളാവ് ഹോലുബ്

ചെക്ക് കവി മിറോസ്ളാവ് ഹൊലുബിന്റെ (Miroslav Holub 13 September 1923 – 14 July 1998) ‘ദി ഏൻഡ് ഓഫ് ദി വേൾഡ്’ (The end of the world) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയഞ്ചാമത്തെ (25/30) പരിഭാഷ. ദി ഏൻഡ് ഓഫ് ദി വേൾഡ് The end of the world ——————— പക്ഷി അതിന്റെ പാട്ടിന്റെ ഏറ്റവും അവസാനമെത്തിയിരുന്നു അതിന്റെ കൈപ്പിടിയിൽ…

24/30 | ബമാക്കൊ | അന്റോണിയോ അഗൊസ്റ്റീനോ നെറ്റോ

അംഗോളയുടെ ആദ്യത്തെ രാഷ്ട്രപതിയും പ്രധാനപ്പെട്ട കവിയുമായിരുന്ന അന്റോണിയോ അഗൊസ്റ്റീനോ നെറ്റോയുടെ (António Agostinho Neto 17 September 1922 – 10 September 1979) ബമാക്കൊ (Bamako) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിനാലാമത്തെ (24/30) പരിഭാഷ ബമാക്കൊ (Bamako) —————- ബമാക്കൊ! അവിടെ ഒരിലയുടെ തിളക്കത്തിന്മേൽ വീഴുന്നൊരു പരമസത്യം അവിടുത്തെ മനുഷ്യരുടെ നവത്വവുമായി ഒന്നിക്കുന്നു. ഇളംചൂടുള്ള മണ്ണിനു കീഴെ ഉറപ്പുള്ള വേരുകളെപ്പോലെ.. നൈജറിന്റെ ഔദാര്യത്തിൽ ഫലപുഷ്ടമായി,…

23/30 | മീ | ഹൈരിൽ അൻവർ

ഇൻഡോനേഷ്യൻ കവി ഹൈരിൽ അൻവറിന്റെ (Chairil Anwar 26 July 1922 – 28 April 1949) മീ (Me) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിമൂന്നാമത്തെ (23/30) പരിഭാഷ മീ (Me) (ഞാൻ) ————- എന്റെ സമയം വരുന്പോൾ ആരും എനിക്കു വേണ്ടി കരയില്ല, നിങ്ങളടക്കം.. ആ കണ്ണീരൊക്കെ പോയി തുലയട്ടെ.. ഞാൻ കൂട്ടത്തിൽ നിന്നും ഓടിച്ചു വിട്ടൊരു വന്യ മൃഗമാണ്… വെടിയുണ്ടകൾ എന്റെ തൊലിയിൽ…