27/30 | മൈ നൈറ്റിംഗേൽ | റോസ് ഒസ്‌ലാൻഡർ

ജ്യൂയിഷ് കവയിത്രി റോസ് ഒസ്‌ലാൻഡറിന്റെ (Rose Ausländer May 11, 1901 – January 3, 1988) മൈ നൈറ്റിംഗേൽ (My Nightingale) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയേഴാമത്തെ (27/30) പരിഭാഷ. മൈ നൈറ്റിംഗേൽ (എന്റെ രാപ്പാടി) ————- ഒരിക്കൽ എന്റെ ‘അമ്മ ഒരു മാന്‍പേടയായിരുന്നു ആ തിളങ്ങുന്ന തവിടു നിറമുള്ള കണ്ണുകൾ ആ സൗന്ദര്യം അത് രണ്ടും ആ മാന്‍പേടക്കാലം തൊട്ട് അവരുടെ കൂടെയുണ്ട്.…