നുറുങ്ങുകള്‍

തളരാതെ

അറ്റം കാണാതെ മുന്നില്‍ കിടക്കുന്ന വഴികളില്‍ ഒരുറുമ്പിനെ പോലെ സഞ്ചരിക്കണം… തളരാതെ ഒരിക്കലും നിര്‍ത്താതെ ഈ വഴികളൊന്നും എങ്ങോട്ടും – നയിക്കുന്നില്ലെന്നത് തിരിച്ചറിഞ്ഞിട്ടും ഒരുറുമ്പിനെ പോലെ, പലപ്പോഴും ഒരദൃശ്യനായി ഈ ജീവിതത്തില്‍ കൂടി നടക്കണം… -മര്‍ത്ത്യന്‍- Advertisements

രൂപം

അവളുടെ മിഴികളില്‍ പണ്ട് ഞാനോളിപ്പിച്ചു വച്ച എന്റെ തന്നെ രൂപം ഇന്ന് പേരെടുത്ത് വിളിച്ച് അവളെനിക്ക്‌ തിരിച്ചു തന്നു…

നാടകം

തിരശ്ശീലക്കു പിന്നില്‍ കഥാപാത്രങ്ങള്‍ രൂപം കൊള്ളുന്നു തിരശ്ശീലക്കു മുന്‍പില്‍ കാണികള്‍ അക്ഷമരായി – പുതിയ കഥാപാത്രങ്ങളെ സൃഷ്ട്ടിക്കുന്നു അങ്ങിനെ തിരശ്ശീലകള്‍ ഉയരാതെ നാടകങ്ങള്‍ അരങ്ങേറുന്നു -മര്‍ത്ത്യന്‍-

ചതി

തലചുറ്റി വീണത്‌ തലചായ്ക്കാനൊരിടം തരാതെ ഇറക്കിവിട്ട ആ വീടിന്റെ ഉമ്മറത്ത് തന്നെയായല്ലോ എന്തൊരു ചതിയാണിത് മര്‍ത്ത്യാ..

തുള്ളികള്‍

നിറകുടത്തില്‍ നിന്നും തുളുമ്പിയ പാലിന്റെ തുള്ളികള്‍ക്കായി കടിപിടികൂടി അവനെ തറപറ്റിച്ച് വിജയശ്രീലാളിതനായി മുഴുവന്‍ പാലും മോന്താനിരുന്നപ്പോള്‍ അവനെ വല്ലാതെ ഓര്‍മ്മ വന്നു ചങ്കില്‍ പാല്‍തുള്ളികള്‍ കട്ടപിടിച്ച പോലെ ഒരു വല്ലാത്ത ഭാരം, ഒന്നുമില്ലെങ്കിലും സ്വന്തം സഹോദരനല്ലേ മര്‍ത്ത്യാ…. -മര്‍ത്ത്യന്‍-