Malayalam translation

ദി സിറ്റി – കോൺസ്റ്റാന്റിനോസ് പി. കവാഫിസ്

ഗ്രീക്ക് കവി കോൺസ്റ്റാന്റിനോസ് പി. കവാഫിസ് (Konstantinos P. Kavafis 1863 – 1933). അദ്ദേഹം 154 കവിതകൾ എഴുതിയിരുന്നു, പിന്നെ മുഴുമിക്കാത്ത കുറെയെണ്ണം. അദ്ധേഹത്തിന്റെ ദി സിറ്റിയാണ് (The City) ഇന്ന് National Poetry Month നാലാം ദിവസം വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. ദി സിറ്റി – കോൺസ്റ്റാന്റിനോസ് പി. കവാഫിസ് ————————————– നിങ്ങൾ… Read More ›

എവരി ഡെ – ഇങ്ങെബ്ബൊർഖ് ബാഖ്മാൻ

ഇങ്ങെബ്ബൊർഖ് ബാഖ്മാൻ (Ingeborg Bachmann- 25 June 1926 – 17 October 1973) എന്ന ഓസ്ട്രിയൻ കവയിത്രിയുടെ ‘എവരി ഡെ’ എന്ന കവിതയാണ് ഇന്ന് National Poetry Month Day#3 പ്രമാണിച്ച് വിവർത്തനത്തിനെടുക്കുന്നത് എവരി ഡെ – ഇങ്ങെബ്ബൊർഖ് ബാഖ്മാൻ ——————————- യുദ്ധം പ്രഖ്യാപിക്കപ്പെടാറില്ല അത് ഒരു തുടർച്ചയായി മാറിയിരിക്കുന്നു ഈ രാക്ഷസീയത സാധാരണമായിരിക്കുന്നു… Read More ›

സ്കെച്ചസ് ഓഫ് എ കോൺറ്റെംപ്രറി മാൻ – ഒർഹെ കരേര അന്ദ്രാഡെ

ഇക്വഡോറിയൻ കവി ഒർഹെ കരേര അന്ദ്രാഡെയുടെ കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. ബോർജെസും നെരൂദയും ഒക്ടോവിയോ പാസും സെസാർ വലെഹോയും എല്ലാം അന്ദ്രാഡെയെ ഇരുപതാം നൂറ്റാണ്ടിലെ സുപ്രധാനരായ ലാറ്റിൻ കവിയായി കണക്കാക്കിയിരുന്നു. സ്കെച്ചസ് ഓഫ് എ കോൺറ്റെംപ്രറി മാൻ Sketches Of A Contemporary Man —————————— ഈ ലോകം രാത്രികളിൽ പാടുന്ന ആട്ടു കട്ടിലുകളാൽ… Read More ›

വിസിറ്റിംഗ് എ ഫ്രെണ്ട് അറ്റ്‌ ദി കോൾഡ് ഷോപ്പ് – മിഗ്വേൽ പിനേറൊ

ലോകം വിഡ്ഢി ദിനം ആചരികുന്പോൾ ഞാൻ അമേരിക്കയിൽ ദേശിയ കവിത മാസത്തിന്റെ തുടക്കം കുറിക്കുന്നു. അങ്ങിനെ മിഗ്വേൽ പിനേറോയുടെ ‘വിസിറ്റിംഗ് എ ഫ്രെണ്ട് അറ്റ്‌ ദി കോള്‍ഡ് ഷോപ്പ്’ (visitin a friend-at the cold shop) എന്ന കവിത പരിഭാഷ ചെയ്ത് ഈ കവിത മാസത്തിന് തുടക്കമിടുന്നു…. മിഗ്വേൽ പിനേറൊ ന്യുയോറിക്കന്‍ ഡയസ്പ്പോറയുടെ ഒരു… Read More ›

എ ലോവർ ഈസ്റ്റ് സൈഡ് പോയം

രണ്ടു വർഷം മുൻപ് ന്യൂയോർക്കിൽ പോയി പിനേറോ കവിത വായിച്ചിരുന്ന ന്യുയോറിക്കൻ പോയെറ്റ്സ് കഫെയിൽ പോയിരുന്നു. അന്ന് അദ്ധേഹത്തിന്റെ ‘എ ലോവർ ഈസ്റ്റ് സൈഡ് പോയം’ എന്ന കവിതയിലെ ഏതാനും വരികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ ഒരു ശ്രമം നടത്തി. അതിൽ ഒരു രസം തോന്നി, പിന്നെ ഈയടുത്ത് മർത്ത്യലോകത്തിന്റെ ഭാഗമായി മറ്റു ചിലരുടെയും കവിതകൾ… Read More ›

ട്ടർക്കിഷ് കവി ഒർഹാൻ വേലി കാനിക്ക് കവിതകൾ ‘ഐ കാണ്റ്റ് ടെൽ’ ‘ഫൈൻ ഡെയ്സ്’

ട്ടർക്കിഷ് കവി ഒർഹാൻ വേലി കാനിക്ക് (1914-1950) ഗാരിപ്പ് മൂവ്മെന്റിന്റെ ഭാഗമായിരുന്നു. അദ്ധേഹത്തിന്റെ രണ്ടു കവിതകൾ തർജ്ജമ ചെയ്യാനുള്ള ശ്രമം ‘ഐ കാണ്റ്റ് ടെൽ’ പിന്നെ ‘ഫൈൻ ഡെയ്സ്’ എനിക്ക് പറയാൻ കഴിയില്ല (I Can’T Tell) ————————————- ഞാൻ കരഞ്ഞാൽ നിങ്ങളെന്റെ ശബ്ദം കേൾക്കുമോ എന്റെ വരികളിലുള്ള എന്റെ കണ്ണുനീർ നിങ്ങളുടെ കൈകൾ കൊണ്ട്… Read More ›

സ്ട്രീറ്റ്സ് റ്റൂ ഓൾഡ്‌ – കാൾ സാണ്ട്ബർഗ്

ഞാൻ പഴയൊരു നഗരത്തിലെ വഴികളിലൂടെ നടന്നു. അതിന്റെ വഴികൾ നേരിയതായിരുന്നു വർഷങ്ങളോളം ഭരണികളിൽ ഉപ്പിലിട്ട ഉറപ്പുള്ള കടൽമീനുകളുടെ ചങ്ക് പോലെ എത്ര വയസ്സായി, എത്ര വയസ്സായി, എത്ര വയസ്സായി ഞങ്ങൾക്ക്:- ആ ചുമരുകൾ പറഞ്ഞുകൊണ്ടേയിരുന്നു. പരസ്പരം ചാഞ്ഞു നിൽക്കുന്ന വഴിയോര മതിലുകൾ; വയസ്സായ സ്ത്രീകളെ പോലെ; ക്ഷീണിച്ച വയസ്സായ വയറ്റാട്ടികളെ പോലെ, ചെയ്തിരിക്കെണ്ടത് മാത്രം ചെയ്തു… Read More ›

ഏ ഫാതർ റ്റു ഹിസ്‌ സൺ – കാർൾ സാന്റ്ബർഗ്

ഒരച്ഛൻ മകൻ പ്രായപൂർത്തി ആവുന്നത് കണ്ടാൽ എന്താണവനോട് പറയേണ്ടത് ‘ജീവിതം കഠിനമാണെന്ന്; ഉരുക്കായി മാറാൻ; പാറയാവാൻ.’ അത് ചിലപ്പോൾ അവനെ വരും കൊടുംകാറ്റുകൾക്ക് പ്രാപ്തനാക്കും അവനെ മുഷിപ്പിക്കുന്ന വിരസതകളിൽ നിന്ന് രക്ഷിക്കും അപ്രതീക്ഷിതമായ വഞ്ചനകളിൽ വഴികാട്ടിയാകും തളർന്ന നിമിഷങ്ങളിൽ ഉറപ്പ് കൊടുക്കും ജീവിതം ഒരു മൃദുവായ നെയ്‌ത്തുയന്ത്രമാണെന്നും പറയുക സൌമ്യമാകുക; വിനീതനാകുക ഇതും അവന് ഗുണം ചെയ്യും… Read More ›

ഞാൻ അവിടെ നിന്നും വരുന്നു – മെഹമൂദ് ദാർവിഷ് – 6

ഞാന്‍ അവിടെ നിന്ന് വരുന്നു; എനിക്ക് ഓർമ്മകളുണ്ട്‌ എല്ലാവരെയും പോലെ എനിക്കും ഒരമ്മയുണ്ട് കുറെ ജനാലകളുള്ള ഒരു വീടുണ്ട് സഹോദരങ്ങളും സുഹൃത്തുക്കളുമുണ്ട് പിന്നെ… തണുത്ത ജനാലയുള്ള ഒരു ജയിലറയുണ്ട് എന്റേതായ കാഴ്ചകളുണ്ട്…‌ എനിക്ക്… കടൽകാക്കകളാൽ തട്ടിപ്പറച്ച തിരമാല പോലെ ഒന്നധികം പുൽക്കൊടിയുണ്ട് ഞാന്‍… വാക്കുളുടെ ഏറ്റവുമറ്റത്തുള്ള ചന്ദ്രനാണ് പക്ഷികളുടെ ഉദാര സംഭാവനയാണ് ഒരു അനശ്വരമായ ഒലീവ്… Read More ›