കഥ

ഹേ, കഥാകൃത്തെ! ഞാന്‍ നിങ്ങളുടെ ഒരു കഥാപാത്രം…

“എന്താ ഒരു വിഷമം” അവള്‍ അടുത്തു വന്ന് ചോദിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ എന്റെതായ ഒരു ലോകത്തായിരുന്നു…. അറിഞ്ഞിരുന്നു, പക്ഷെ വായിച്ചിരുന്ന പുസ്തകം ഈ ലോകത്ത് നിന്ന്, പ്രത്യക്ഷമായ എല്ലാ കെട്ടുപാടുകളില്‍ നിന്നും പറിച്ചെടുത്ത്‌ മറ്റെവിടയോ കൊണ്ട് ചെന്ന് നട്ടിരുന്നു. ഞാന്‍ അവളെ നോക്കി “പുസ്തകം തീര്‍ന്നതിലുള്ള വിഷമമാവും അല്ലെ?” അവള്‍ ചോദിച്ചു ഞാന്‍ ചിരിച്ചു… Read More ›

ഞാനും പ്രവാസി

“മലയാള്യാ” ചോദ്യം എന്നോടാണെന്ന് മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി രാവിലെയും വൈകീട്ടും ഒന്നര മണിക്കൂറോളം സാന്‍ഫ്രാന്‍സിസ്കോ ഓഫീസിലേക്കുള്ള ട്രെയിന്‍ യാത്ര, ഒരിക്കല്‍ പോലും ഒരു മലയാളിയെ കണ്ടിട്ടില്ല. കേട്ടിട്ടില്ല എന്ന് പറയുന്നതാകും ശരി. ഇന്ത്യക്കാരെ കൊണ്ട് നിറയുന്ന ഈ ബേ-ഏരിയ-ട്രാന്‍സിറ്റ് (ബാര്‍ട്ട്) വണ്ടികളില്‍ തെലുങ്ക്, തമിഴ്, പഞ്ചാബി, ഹിന്ദി പിന്നെ… Read More ›

കദീജെടെ മൊബീല്

“കദീജെ ഇയ്യാ മോബീലിങ്ങേടുത്താ” “എന്തിനാ ഉമ്മാ ഇങ്ങക്കിപ്പം മൊബീല്?” അവള്‍ ചോദിച്ചു “ഇങ്ങക്കിണ്ടോ അതിന്റെ സൂത്രം ബശം?” “ഇയ്യ്‌ ബിളിച്ചാ മതി” “അയിന് ഇങ്ങക്കാരെ വിളിക്കാനാ ഉമ്മാ ഈ പാതിരാത്രിക്ക്‌” അവള്‍ ഉമ്മയെ നോക്കി “അന്റെ ഉപ്പാനെ വിളിക്കാനാ മുത്തെ” ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു അവള്‍ ഉമ്മയെ നോക്കി നിന്നു എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു… Read More ›

ദി ഫൈനല്‍ എക്സ്പ്ലനേഷന്‍

“ഞാനെവിടെയാണ്…?” അവന്‍ ആരോടെന്നില്ലാതെ ഇരുട്ടിലേക്ക് ചോദിച്ചു കൈയും കാലും കെട്ടിയിരിക്കുന്നു… എത്ര നേരമായിയെന്നറിയില്ല ഇരുട്ടത്തിങ്ങനെ….. കൂട്ടത്തില്‍ പലരുമുണ്ട് അത് തീര്‍ച്ച, ചില ഞെരക്കങ്ങള്‍, മൂളലുകള്‍. തേങ്ങലുകള്‍. ഒക്കെ കേള്‍ക്കുന്നുണ്ട്. പക്ഷെ ആരും മിണ്ടുന്നില്ല. എല്ലാവരും കാത്തിരിക്കുകയാണ് അറിയാത്ത എന്തിനെയോ.. ആദ്യം ശബ്ദിക്കാന്‍ ഭയന്നിട്ടായിരിക്കണം. “ഞാനെവിടെയാണ്… ?” അവന്‍ വീണ്ടും ആവര്‍ത്തിച്ചു “ശ്.. ശ്ശ്….” ആരോ വിലക്കി… Read More ›

അഫ്ഗാനിസ്ഥാന്‍

വെടിക്കെട്ട്‌ കേട്ടാണ് കണ്ണ് തുറന്നത് . അവന്‍ ചുറ്റും മിഴിച്ചു നോക്കി. ഇരുട്ട് കുറ്റാകുറ്റിരുട്ടു. ദൂരെ ആകാശത്തിലേക്ക് ഉയര്‍ത്തിവിട്ട സ്ഫോടക വസ്തുവിന്റെ അവസാനത്തെ ആളിക്കത്തല്‍. അവന്‍ ഓര്‍ത്തു നോക്കി “വിഷു ദിവസം” സമയം പുലര്‍ച്ചയായെയുള്ളൂ. കുറച്ചു കൂടിയുറങ്ങാം, ഇന്നെന്തായാലും മുകുന്ദന്റെ വീട്ടിലാകും സദ്യ എല്ലാവര്‍ക്കും. ഉമ്മയും സബിയയും ഉറക്കമായിരിക്കും, തന്നെ കുറിച്ചുള്ള വേവലാതിയായിരിക്കും ഉമ്മക്കെപ്പോഴും.

കോയിക്കോടന്‍ ബിരിയാണി

“അനക്ക്‌ ബേണ്ടെ ഗഫൂറെ?” “മാണ്ട.. ” “ഏ..? മാണ്ടേ? എന്തായിപ്പോയി… ?, ങ്ങല്ലെടോ പണ്ട് ബിരിയാണി ബിരിയാണി ന്നും പറഞ്ഞ് നെലവിളിചീനെ..” ഗഫൂര്‍ മിണ്ടിയില്ല അവന്‍ ഗ്ലാസ്സിലേക്ക്‌ തന്നെ നോക്കി ഇരുന്നു അയാള്‍ വീണ്ടും ചോദിച്ചു “എന്തായടോ അനക്ക്‌’?” “ഇക്കിനി പഠിക്കണ്ട” “പഠിക്കണ്ടേ പഠിക്കണ്ട, ബിരിയാണി തിന്നൂടെ…” “ഇക്കതും മാണ്ട, കോയീനെ ഇക്കിനി മാണ്ട” അവന്‍… Read More ›

ചൂട്

“എന്തായിരുന്നു ചൂട്, ആ ഫാനോന്നു ഓണാക്ക്” അവള്‍ വീട്ടില്‍ കയറി സോഫയിലേക്ക് വീണുകൊണ്ട് പറഞ്ഞു. “കറന്റില്ല” അവന്‍ സ്വിച്ച് രണ്ടു വശത്തേക്കും മാറ്റി കളിച്ചു കൊണ്ട് പറഞ്ഞു “ഈ നാശം, അപ്പുറത്തൊക്കെ ഉണ്ടല്ലോ, എന്താ ഇവിടെ മാത്രം?” അവള്‍ അന്വേഷിച്ചു “ങ്ങാ… എനിക്കറിഞ്ഞൂടാ” അവന്‍ പുറത്തേക്ക് നോക്കി നിന്നു “നീ പോയി കുറച്ചു വെള്ളം എടുത്തു… Read More ›

പുരോഗതിയുടെ ശില്‍പികള്‍

അവള്‍ അടുത്ത് കിടക്കുന്ന കുട്ടികളെ തൊട്ടു നോക്കി. നല്ല ഉറക്കമാണ്. അയാളുടെ ഞെരുക്കവും മൂളലും കൂവലും അവരെ ഉണര്‍ത്തുമോ എന്നവള്‍ ഭയന്നു അയാളുടെ ശബ്ദം പൊങ്ങിയപ്പോള്‍ അവള്‍ അയാളുടെ വായ പൊത്തി അയാള്‍ എന്നുമെന്ന പോലെ കയ്യുകള്‍ തട്ടി മാറ്റി, അവളെ കീഴ്പെടുത്തി ഇന്നയാളുടെ നേരെ അവള്‍ക്ക് അറപ്പും വെറുപ്പും തോന്നി

ഒരു തെണ്ടിയുടെ ഗുണപാഠം

നാല് വയസ്സുള്ളപ്പോള്‍ ഗ്ലാസില്‍ മൂത്രമൊഴിച്ചു കുടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഓര്‍മ്മയില്‍ ആദ്യമായി ശിക്ഷമെടിച്ചത്. പിന്നെ അഞ്ചില്‍ പഠിക്കുമ്പോള്‍ അടുത്തിരുന്നിരുന്ന സുഗുണ്‍ കുമാര്‍ ടീച്ചര്‍ ചോദിച്ച ഉത്തരം പറയാനായി എഴുന്നേറ്റപ്പോള്‍ തമാശക്ക് സീറ്റിന്റെ മുകളില്‍ പെന്‍സില്‍ വച്ചപ്പോള്‍. അവനിരിക്കും മുന്‍പേ എടുക്കണം എന്ന് കരുതിയതാണ് പക്ഷെ ആ നശിച്ച മിനി നോക്കി കൊഞ്ഞനം കാണിച്ചപ്പോള്‍ അങ്ങോട്ട്‌ നോക്കിപ്പോയി.

വല്യച്ചന്‍

“ഉണ്ണീ ഊണ് കാലായി” അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞു “എന്തെങ്കിലും കഴിച്ചിട്ടാവാം മണ്ണിലെ ആറാട്ട്” “മത്തിണ്ടോ അമ്മെ” ഉണ്ണി തിരിച്ചു കൂവി “ഈശ്വരാ എന്താ ഈ ചെക്കന് , വല്ല്യച്ചനോറ്റ കേട്ടാ മതി,