കഥ

മിസ്സ്ഡ് കോൾ

മൊബൈൽ ഫോണ്‍ ആരോ വേദനിപ്പിച്ചതു പോലെ ഉറക്കെ കരയാൻ തുടങ്ങി… നിർത്താതെ….. റിംഗ് ടോണ്‍ മാറ്റണം എന്ന് പലവട്ടം കരുതിയതാണ്… നടന്നില്ല. മാറ്റിയിരുന്നെങ്കിൽ വല്ല അടിപൊളി ഹിന്ദി പാട്ടും വയ്ക്കാമായിരുന്നു….. കരയുന്നതിനു പകരം അത് പാടി ബിപാഷയെ പോലെ നൃത്തം വയ്ക്കുമായിരുന്നോ…?…. അറിയില്ല….. അല്ലെങ്കിലും അധികവും വൈബ്രേറ്റ് മോഡിലാണ് പതിവ് …. അപ്പോൾ ആര് വിളിച്ചാലും… Read More ›

മനസ്സിലാവില്ല

“തലച്ചോറില്‍ തലനാര് കയറിയ പോലെ…” “എന്ത് …?” “തലച്ചോറില്‍ തലനാര് കയറിയ പോലെ… എന്ന്… എന്താ മനസ്സിലായില്ലേ..?” “ഇല്ല…” “പറഞ്ഞിട്ട് കാര്യമില്ല…” “ഹൂം….? അതെന്താ…? ” “തല പുണ്ണാക്കണ്ട…” “അല്ല പറ എന്താ….?” “തനിക്കു മനസ്സിലാവില്ല…” “വൈ..? ടെല്‍ മീ…?” “അത് മനസ്സിലാക്കാന്‍ തലച്ചോറ് വേണം..” “വാട്ട്‌ ഡൂ യൂ മീന്‍…?” തലച്ചോറില്ലെങ്കിലും… അറ്റ്‌ ലീസ്റ്റ്… Read More ›

നാടകം

നാടകം തീരുന്നതിനു മുന്‍പ് വീണു പോയ തിരശ്ശീലയില്‍ നാടകത്തിന്റെ ക്ലൈമാക്സ് ചത്തൊടുങ്ങി…. അങ്ങിനെയാണ് സംവിതായകാനും നാടകകൃത്തുമായ ആനന്ദകുട്ടന്‍ പറഞ്ഞത്…. ഏതായാലും കാണികള്‍ അങ്ങിനെ ആ നാടകത്തിന്റെ ആഴമറിയാതെ കൂക്കി വിളിച്ചും തെറി പറഞ്ഞും പിരിഞ്ഞു പോയി…. അവസാന ഭാഗത്തില്‍ അഭിനയിച്ച നടീനടന്മാര്‍ അഭിനയം മുഴിമിക്കാന്‍ കഴിയാതെ മാറത്തടിച്ചു കരഞ്ഞു……. തിരശ്ശീല നിയന്ത്രിച്ചിരുന്ന കുളക്കടവില്‍ അബു മാനക്കേട്‌… Read More ›

മറുപടി

മുറ്റമടിക്കാന്‍ വന്നിരുന്ന ആ മെലിഞ്ഞ നീളം കുറഞ്ഞ സ്ത്രീയുടെ….അതെ എന്തായിരുന്നു അവരുടെ പേര്….ഓര്‍മ്മയില്ല…..അല്ല ജാനു……അതെ ജാനു..അവരുടെ മകന്‍….അവന്‍ തന്നെ….അതെ അവന്‍ തന്നെ…..നന്ദി പറഞ്ഞിറങ്ങിയപ്പോള്‍ അവന്റെ അമ്മയെ മനസ്സില്‍ ഓര്‍ത്തു….. കൂടെ അവനെയും… അവനു തന്നെ മനസ്സിലായി കാണില്ല…അല്ലെങ്കില്‍ മനസ്സിലായിട്ട് പരിചയം നടിക്കേണ്ടെന്നു കരുതിയിരിക്കും…. പക്ഷെ ബില്‍ഡിംഗ് വിട്ടിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് വിളി വന്നു…..തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍… Read More ›

കണ്ണട

പണ്ട് ചെറിയുള്ളി പൊതിഞ്ഞു കിട്ടിയ പത്രത്തിന്റെ കഷ്ണത്തിലാണ് അവളെ പറ്റി ആദ്യം വായിച്ചത്…… അല്പം മങ്ങിയതെങ്കിലും ഒരു ഫോട്ടോ പേരിന്റെ അടുത്ത് കൊടുത്തിരുന്നു…..അതില്‍ അവള്‍ക്ക് കണ്ണടയുണ്ടായിരുന്നോ എന്നോര്‍ക്കുന്നില്ല…..പിന്നീട് പലപ്പോഴും കണ്ടപ്പോള്‍ കണ്ണട ധരിച്ചിരുന്നു…..അതെ കണ്ണടയുണ്ടായിരുന്നു…. പിന്നെ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവളുടെ പേര് പത്രത്തില്‍ കണ്ടു…. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി വളരെ അടുത്തറിഞ്ഞതാണ്….. പക്ഷെ… Read More ›

സരസു – ഒരു അറിയിപ്പ്

മൃതിയടഞ്ഞവര്‍ ഈ ലോകം വിടുന്നതിനു മുന്‍പ് അവസാനം ചെന്നെത്തുന്നത് സമൂഹത്തില്‍ നിന്ന് പണ്ടെങ്ങോ ആട്ടിയോടിച്ച സരസുവിന്റെ, ലോകമവസാനിക്കുന്നിടത്തുള്ള ഏതോ ഒരു കുടിലിലാണെന്ന് കണ്ടു പിടിച്ചു. സരസു അവരെ സല്‍ക്കരിച്ചിരുത്തി അത്താഴം വിളമ്പി അവളുടെ കഥ പറഞ്ഞു കേള്‍പ്പിക്കുമത്രെ. കഥ കേട്ട് അവര്‍ സരസുവിനോട് ചെയ്ത പാപങ്ങള്‍ക്കെല്ലാം മാപ്പ് ചോദിക്കും. സരസു അവര്‍ക്കൊക്കെ നിറഞ്ഞ മനസ്സോടെ മാപ്പും… Read More ›

പ്രടിക്റ്റബിളിറ്റി

“ഉദിച്ചു എന്നതൊക്കെ ശരി തന്നെ. അനേകായിരം വര്‍ഷങ്ങളായി ഇത് തന്നെയല്ലേ പതിവ് ” സൂര്യന്‍ അല്‍പനേരം മൌനിയായി എന്നിട്ട് പറഞ്ഞു “പക്ഷെ ഇന്നെന്തോ ഒരുഷാറു പോരാ..” വീണ്ടും എന്നെ നോക്കി “നിനക്കോര്‍മ്മയുണ്ടോ ആ 2003ഇലെ സമ്മര്‍” “ണ്ട്..” ഞാന്‍ പറഞ്ഞു “അത് നോക്കുമ്പോള്‍ ഇന്ന് വെയില് പോരാ എന്ന് തോന്നുന്നില്ലേ..?” ഞാന്‍ മുകളിലേക്ക് നോക്കി. ആകാശത്തില്‍… Read More ›