കഥ

രാഷ്ട്രീയ മോടി പിടിപ്പിക്കൽ

ഭാരതത്തെ മോടി പിടിപ്പിക്കാൻ അവൻ വരണമെന്ന്… പക്ഷെ അവന്റെ മോഡസ് ഒപ്പെറാണ്ടി ശരിയല്ലല്ലോ എന്നൊരുത്തൻ… ‘എന്റെ പള്ളി’ എന്ന് മറ്റൊരുത്തൻ… പള്ളിയെപ്പറ്റി പറയരുതെന്ന് വേറൊരുത്തൻ… പോളണ്ടിനെ പറ്റിയല്ലെ ശബ്ദിക്കാൻ വിലക്ക് ഒരുത്തന്റെ സംശയം… ഇനി പള്ളിയെപ്പറ്റിയും പറയരുത് എന്നൊരാൾ… പക്ഷെ അമ്പലങ്ങൾ കക്കൂസാക്കുമന്നല്ലെ?… അല്ല വിഡ്ഢി അമ്പലങ്ങളേക്കാൾ ആവശ്യം കക്കൂസെന്നാണ് കറക്റ്റ്… അതാരു പറഞ്ഞതാ..?… ഇപ്പോൾ… Read More ›

മലയാളീസിന്റെ ഞണ്ട്

ഞണ്ടിനെ കണ്ടു പഠിക്കണം എന്ന് ഒരു മാനേജ്മെന്റ് വിദഗ്ദ്ധൻ പറഞ്ഞു.. അങ്ങിനെയാണ് നിങ്ങൾ മലയാളീസ് എന്നും കൂട്ടി ചേർത്തു… കൂടെയിരുന്ന വടക്കൻ കുടു കുടാ ചിരിച്ചു…. കാലം കുറേ കഴിഞ്ഞു, ആ വടക്കന്റെ മുഖം ഓർമ്മയില്ല… ഞാൻ ആ മാനേജ്മെന്റ് തെണ്ടി പഠിപ്പിച്ചത് മറന്നു… അല്ല അന്നും അയാൾ പറഞ്ഞത് തീർത്തും മനസ്സിലായിരുന്നില്ല… കരീംക്കാന്റെ ഹോട്ടലിലെ… Read More ›

കേസ് ക്ലോസ്ഡ്

രാവണനെ കൊന്നത് രാമനല്ല എന്ന് തെളിഞ്ഞു… ജൂറി പറഞ്ഞു ‘ഗിൽട്ടി…’ പക്ഷെ ആര്..?… വിഭീഷണൻ…. അതെ വിഭീഷണൻ…. “ഹീ ഈസ് ഗിൽട്ടി…” ജൂറി അലറി…. അമ്പരന്നിരുന്ന ജനങ്ങളെ ശ്രദ്ധിക്കാതെ ന്യായാധിപാൻ ഒരു കടലാസിൽ നിന്നും ഉറക്കെ വായിച്ചു… പൂന്തോപ്പിൽ ഇരുന്നിരുന്ന രാവണനോട്‌ അതു വഴി ചെന്ന അനിയൻ ചോദിച്ചു “ചേട്ടന് ഏത് തലയോടാണ് ഏറ്റവും ഇഷ്ടം…?”… Read More ›

അമ്പല കാഴ്ചകൾ

പുതിയ നിയമം വന്നു… അവന്മാർ അമ്പലങ്ങളൊക്കെ പൊളിച്ചു….. ന്റവടെം പൊളിച്ചു മാറ്റൽ തുടങ്ങി…. അങ്ങിനെ ദൈവങ്ങളെ പങ്കിട്ടെടുക്കാൻ ജനം തടിച്ചു കൂടി… ചെറുതും, വലുതും, വൃത്തികെട്ടതും, സ്വർണ്ണം പൂശിയതുമായ വർഷങ്ങളോളം പ്രാർത്ഥിച്ചശുദ്ധമാക്കിയ എത്രയോ ദൈവങ്ങൾ… പലതിന്റെയും പേരുപോലും ആർക്കും ഓർമ്മയില്ല… എങ്കിലും ചിലരൊക്കെ ഓർമ്മകളിൽ നിന്നും പലതും വിളിച്ചു പറഞ്ഞു…. ചില ദൈവങ്ങൾക്ക് പുതിയ പേരും… Read More ›

ഇഷ്ടം

മൂന്നിൽ പഠിക്കുമ്പോൾ ന്റെ ബെഞ്ചിന്റെ പിന്നിലിരുന്നിരുന്ന തട്ടമിട്ട ഉമ്മച്ചി കുട്ടി…. ആദ്യത്തെ ഇഷ്ടം അതായിരുന്നു… തട്ടത്തിന്റുള്ളീന്ന് നോക്കി ചിരിക്കണ മോറിനൂം ണ്ടേർന്ന് ഒരു പറഞ്ഞാൽ തീരാത്ത മൊഞ്ച്… പിന്നെ തട്ടം മാറി പച്ച പുള്ളിള്ള ചോന്ന റിബണും കൊണ്ടുള്ള കേട്ട്.. ആ.. ഹാ.. എന്തേയിനു ആ കുട്ടീന്റെ പേര്… അത് പോട്ടെ പക്ഷെ പിന്നെ റിബണ്‍… Read More ›

വട്ട്

വെട്ടം കൈവിട്ട ഒരു വട്ടത്തിൽ നിന്നും അന്ധകാരം പുറത്തേക്ക് നിറഞ്ഞൊഴുകുമ്പോൾ പുറത്തേക്കിറങ്ങും…..  അതിന്റെ വക്കത്തു നിന്ന് ഒരിക്കലും തിരിച്ചു വരാത്ത ആർക്കോ വേണ്ടി വിളക്കു പിടിച്ചു നില്ക്കും…… വർഷമെത്രയായി….  പിന്നെ എന്നും  സൂര്യനുദിക്കുമ്പോൾ വെളിച്ചം വന്ന് വിളക്കൂതി കെടുത്തും….. കളിയാക്കും…. വട്ടത്തിലേക്ക് വെളിച്ചമെറിഞ്ഞ് അതിൽ തിരികേപോയി നില്ക്കാൻ പറയും…. സമ്മതിക്കാഞ്ഞാൽ കണ്ണിലേക്ക് വെയിലെരിച്ചു കയറ്റി കാഴ്ച മൂടിക്കെട്ടും…. പിന്നെ അനുസരണക്കേടിന് ശിക്ഷയായി കിട്ടിയ അന്ധതയുമായി തപ്പി തടഞ്ഞ് എങ്ങിനെയോ വട്ടത്തിൽ… Read More ›

മിസ്സ്ഡ് കോൾ

മൊബൈൽ ഫോണ്‍ ആരോ വേദനിപ്പിച്ചതു പോലെ ഉറക്കെ കരയാൻ തുടങ്ങി… നിർത്താതെ….. റിംഗ് ടോണ്‍ മാറ്റണം എന്ന് പലവട്ടം കരുതിയതാണ്… നടന്നില്ല. മാറ്റിയിരുന്നെങ്കിൽ വല്ല അടിപൊളി ഹിന്ദി പാട്ടും വയ്ക്കാമായിരുന്നു….. കരയുന്നതിനു പകരം അത് പാടി ബിപാഷയെ പോലെ നൃത്തം വയ്ക്കുമായിരുന്നോ…?…. അറിയില്ല….. അല്ലെങ്കിലും അധികവും വൈബ്രേറ്റ് മോഡിലാണ് പതിവ് …. അപ്പോൾ ആര് വിളിച്ചാലും… Read More ›

മനസ്സിലാവില്ല

“തലച്ചോറില്‍ തലനാര് കയറിയ പോലെ…” “എന്ത് …?” “തലച്ചോറില്‍ തലനാര് കയറിയ പോലെ… എന്ന്… എന്താ മനസ്സിലായില്ലേ..?” “ഇല്ല…” “പറഞ്ഞിട്ട് കാര്യമില്ല…” “ഹൂം….? അതെന്താ…? ” “തല പുണ്ണാക്കണ്ട…” “അല്ല പറ എന്താ….?” “തനിക്കു മനസ്സിലാവില്ല…” “വൈ..? ടെല്‍ മീ…?” “അത് മനസ്സിലാക്കാന്‍ തലച്ചോറ് വേണം..” “വാട്ട്‌ ഡൂ യൂ മീന്‍…?” തലച്ചോറില്ലെങ്കിലും… അറ്റ്‌ ലീസ്റ്റ്… Read More ›

നാടകം

നാടകം തീരുന്നതിനു മുന്‍പ് വീണു പോയ തിരശ്ശീലയില്‍ നാടകത്തിന്റെ ക്ലൈമാക്സ് ചത്തൊടുങ്ങി…. അങ്ങിനെയാണ് സംവിതായകാനും നാടകകൃത്തുമായ ആനന്ദകുട്ടന്‍ പറഞ്ഞത്…. ഏതായാലും കാണികള്‍ അങ്ങിനെ ആ നാടകത്തിന്റെ ആഴമറിയാതെ കൂക്കി വിളിച്ചും തെറി പറഞ്ഞും പിരിഞ്ഞു പോയി…. അവസാന ഭാഗത്തില്‍ അഭിനയിച്ച നടീനടന്മാര്‍ അഭിനയം മുഴിമിക്കാന്‍ കഴിയാതെ മാറത്തടിച്ചു കരഞ്ഞു……. തിരശ്ശീല നിയന്ത്രിച്ചിരുന്ന കുളക്കടവില്‍ അബു മാനക്കേട്‌… Read More ›

മറുപടി

മുറ്റമടിക്കാന്‍ വന്നിരുന്ന ആ മെലിഞ്ഞ നീളം കുറഞ്ഞ സ്ത്രീയുടെ….അതെ എന്തായിരുന്നു അവരുടെ പേര്….ഓര്‍മ്മയില്ല…..അല്ല ജാനു……അതെ ജാനു..അവരുടെ മകന്‍….അവന്‍ തന്നെ….അതെ അവന്‍ തന്നെ…..നന്ദി പറഞ്ഞിറങ്ങിയപ്പോള്‍ അവന്റെ അമ്മയെ മനസ്സില്‍ ഓര്‍ത്തു….. കൂടെ അവനെയും… അവനു തന്നെ മനസ്സിലായി കാണില്ല…അല്ലെങ്കില്‍ മനസ്സിലായിട്ട് പരിചയം നടിക്കേണ്ടെന്നു കരുതിയിരിക്കും…. പക്ഷെ ബില്‍ഡിംഗ് വിട്ടിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് വിളി വന്നു…..തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍… Read More ›