മർത്ത്യന്റെ ‘ഒരു മയിൽനീർ വീരഗാഥ’

എല്ലാം തീർന്നെന്നു കരുതിയിരിക്കുകയായിരുന്നു മയിലണ്ണൻ, അപ്പോഴാണിത്. തന്റെ സ്ഥാനം പിടിച്ചടക്കാൻ വരുന്ന പൈ ഗോഡ്‌സെയെ അറത്തു വറത്തു തിന്നുന്നതിനെ കുറിച്ച് രാത്രി മുഴുവൻ സ്വപ്നം കണ്ടതാണ്. കൂട്ടാൻ വയ്ക്കാൻ പ്രത്യേക പാത്രം വരെ കണക്കാക്കി വച്ചിരുന്നു. രാവിലെ പത്ര വാർത്ത കണ്ടപ്പോൾ ആ മയിൽബാല്യം പകച്ചു പോയി. കാവിക്കാരെക്കാൾ ഭീകരതയുടെ വക്താക്കളായി ഖദറുകാർ മറ്റൊരു പൈമോനെ പബ്ലിക്കായി അറത്തിരിക്കുന്നു. എന്തൊരു മഹാപാപം എന്തൊരു റാഹുലീയത; തീർത്തും സോണിസ്റ്റിക്ക് തന്നെ. മയിലണ്ണൻ ചായയുടെ ഗ്ളാസ് താഴെ വച്ചു. പത്രത്തിൽ…

രാഖി

അവൾ രാഖി അയച്ചില്ല ഇക്കുറി. അവൻ പരിചയമുള്ള പലരോടും പരാതിപ്പെട്ടു. ബന്ധുക്കൾ പലരും മൂക്കത്ത് വിരൾ വച്ചു. എന്നാലും അവൾ ഇങ്ങനെ മറക്കാൻ പാടുണ്ടോ. സ്ത്രീകൾ അവരുടെ ആങ്ങളമാരെ അടുത്ത് പിടിച്ച് പറഞ്ഞു. അവന്റെ മുഖം ചുവന്നു. അവൻ മെല്ലെ മുറിയിലേക്ക് ചെന്നു. ഫോണ്‍ എടുത്ത് നമ്പർ കറക്കി “എന്താ മോനെ…. ഞാൻ കരുതി മോൻ ചേച്ചിയെ മറന്നെന്ന് രണ്ട് വർഷമായില്ലേ വിളിച്ചിട്ട്… ഞാൻ ഇക്കുറിയും രാഖി അയച്ചിരുന്നു മോന് കിട്ട്യോ….?” മൌനം…………… “കിട്ടി…….” അവൻ കള്ളം…

പക്ഷികളും പീറ്ററുകളും ഞാനും

കൂട്ടിലിട്ട പക്ഷിയോട് പറക്കാനറിയുമോ എന്ന് ചോദിച്ചപ്പോൾ അത് പറഞ്ഞു, കൂട് തുറന്നു വിടാൻ. കൂട് തുറന്നപ്പോൾ അത് മെല്ലെ രണ്ട് കാലും വച്ച് പുറത്തേക്ക് പിച്ച വച്ച് നടന്നു. ജനാലകളൊക്കെ ഭദ്രമായി പൂട്ടിയിട്ട് പക്ഷി പറക്കുന്നതും കാത്ത് അടുത്തിരുന്നു. പക്ഷി നടന്ന് നടന്ന് ജനാലപ്പടിയിലെക്ക് ചാടിക്കയറി പുറത്തേക്ക് നോക്കി പറഞ്ഞു ‘ഇന്ന് ഞാൻ പറക്ക്ണില്ല പിന്നൊരിക്കലാവാം…. മഴയും കാറ്റും കാരണമാണോ ജാനാലകൾ അടച്ചിരിക്കുന്നത്?” പക്ഷിയെ നോക്കി ചിരിച്ചു എന്നിട്ട് മെല്ലെ പുറത്തേക്കുള്ള വാതിൽ തുറന്നു. പക്ഷി പിച്ചവച്ച്…

ഒരു പൂവിന്റെ ഓണം

പൂക്കളത്തിന്റെ ഭാഗമാവുക എന്നത് ഏത് പൂവിനെ സംബന്ധിച്ചും ഒരു വലിയ മത്സരമാണ്…. മത്സരത്തിനേക്കാളുപരി അതൊരു ഭാഗ്യപരീക്ഷണമാണ്…. ഭംഗി കൂടിയാൽ അല്പം എളുപ്പമാണ് എന്നത് ശരി…. പക്ഷെ ഭംഗി മാത്രം പോര, പാകപ്പെട്ട വലുപ്പവും ഒത്തൊരുമിക്കാവുന്ന നിറവും വേണം… ഒറ്റക്കിരിക്കുമ്പോൾ കണ്ണെടുക്കാൻ കഴിയാത്ത സൌന്ദര്യമായിരിക്കും, അത് പോര മറ്റുള്ളവരുടെ കൂടെ കിടക്കുമ്പോഴും മൊത്തത്തിലുള്ള അഴകിനോട് ചേർന്നിരിക്കാൻ കഴിയണം… അതാണ്‌ പ്രധാനം. പൂവിറുക്കുമ്പോൾ പറ്റിയ പരുക്കോ അല്ലെങ്കിൽ തിരക്കിൽ കണ്ണിൽ പെടാത്തത് കാരണമോ പൂക്കളത്തിന്റെ ഭാഗമായില്ലെങ്കിൽ പിന്നെ ചവറ്റുകൊട്ട തന്നെ ശരണം… പൂക്കളത്തിന്റെ…

കലേഷിന്റെ വൈൻ

പണ്ടൊരു സുഹൃത്ത് ഗ്ലാസ്സിൽ ഒഴിച്ച വൈനിന്റെ കഥ കുടിക്കുന്നതിനു മുൻപ് പറഞ്ഞിരുന്നു….പക്ഷെ കുടിച്ചു കഴിഞ്ഞപ്പോൾ കഥ മറന്നു, പിന്നെ അതിന്റെ രുചിയും മറന്നു… പിന്നെ സുഹൃത്തിനെയും മറന്നു. വർഷങ്ങൾക്കു ശേഷം ഒരു പാർട്ടിയിൽ വച്ച് ആ സുഹൃത്തിനെ വീണ്ടും കണ്ടു…. ഒന്നും ഓർമ്മയില്ലെങ്കിലും വെറുതെ പറഞ്ഞു “ദാറ്റ് വൈൻ വോസ് ഇൻക്രെഡിബ്ൾ” അവൻ ചിരിച്ചു….. “മേ..ബി.. ഓൾഡ്‌ സ്റ്റോറി… എനിക്ക് ഓർമ്മയില്ല…” “ഐ റിമംബർ… എവരി ബിറ്റ് ഓഫ് ദോസ് ടൈംസ്…” ഞാൻ ബുദ്ധിമുട്ടില്ലാതെ കള്ളം പറഞ്ഞു…

ട്ടെഡ്ഢിയും കേശവനും

മുറിയുടെ ജനലുകളിലെ കർട്ടൻ വലിച്ചു നീക്കിയപ്പോൾ കണ്ടു….. ജനലുകൾ തുറന്നപ്പോൾ കേട്ടു…. പുറത്തു കിടന്ന് മഴയും വെയിലും കൊണ്ട് നനഞ്ഞുണങ്ങി വീണ്ടും നനഞ്ഞ ഒരു കളിപ്പാട്ടം മറ്റൊരു കളിപ്പാട്ടത്തിനോട് പറഞ്ഞത്….. അമേരിക്കയിൽ ജനിച്ച ഒരു ട്ടെഡ്ഢി ബെയർ അടുത്ത് കിടന്ന വാല് വലിച്ചാൽ ഓടുന്ന ഗുരുവായൂർക്കാരാൻ കേശവനോട്… “സൊ കോള്ഡ്….” അപ്പോൾ കേശവൻ “ശരിയാണ് എന്തൊരു തണുപ്പാ… വയസ്സായി…. പഴയതാണ്…. എന്നതൊക്കെ ശരി തന്നെ എന്നാലും….. എന്നാലും ഇത് കുറച്ചതിക്രമം തന്നെ… ഇവനൊക്കെ നമ്മളെ ഒന്ന് മാറ്റി…

സുഹൃത്തിനൊരു കത്ത്

സുഹൃത്തെ…. നിനക്ക് സുഖം തന്നെ എന്ന് കരുതുന്നു….. എനിക്കും സുഖം…. പിന്നെ പണ്ടു പറഞ്ഞ പോലെ ഇരുളിന്റ എല്ലാ വർണ്ണങ്ങളും ഞാൻ എന്റെ പകലുകളിൽ ചായമിട്ട് കഴിഞ്ഞു…. ഇപ്പോൾ കണ്ണടച്ചും സൌന്ദര്യം ആസ്വദിക്കാൻ പഠിച്ചു….. അതുകൊണ്ട് ഒരു വിഷമവുമില്ലാതെ കഴിയുന്നു… നീ ഈ വഴി വരുന്നെന്ന് കേട്ടു…. ഞാൻ ഒരുക്കങ്ങൾ തുടങ്ങി… നീ കളഞ്ഞിട്ടു പോയ കളിപ്പാട്ടം ഞാൻ പൊടി തട്ടി മിനുക്കി അലമാരയിൽ ഭദ്രമായി വയ്ക്കുകയും ചെയ്തു….. നീ ആർക്കും കൊടുക്കാതെ ഉരുട്ടി നടന്നിരുന്ന നിന്റെ…

രാഷ്ട്രീയ മോടി പിടിപ്പിക്കൽ

ഭാരതത്തെ മോടി പിടിപ്പിക്കാൻ അവൻ വരണമെന്ന്… പക്ഷെ അവന്റെ മോഡസ് ഒപ്പെറാണ്ടി ശരിയല്ലല്ലോ എന്നൊരുത്തൻ… ‘എന്റെ പള്ളി’ എന്ന് മറ്റൊരുത്തൻ… പള്ളിയെപ്പറ്റി പറയരുതെന്ന് വേറൊരുത്തൻ… പോളണ്ടിനെ പറ്റിയല്ലെ ശബ്ദിക്കാൻ വിലക്ക് ഒരുത്തന്റെ സംശയം… ഇനി പള്ളിയെപ്പറ്റിയും പറയരുത് എന്നൊരാൾ… പക്ഷെ അമ്പലങ്ങൾ കക്കൂസാക്കുമന്നല്ലെ?… അല്ല വിഡ്ഢി അമ്പലങ്ങളേക്കാൾ ആവശ്യം കക്കൂസെന്നാണ് കറക്റ്റ്… അതാരു പറഞ്ഞതാ..?… ഇപ്പോൾ ലവൻ, പണ്ട്.. ങാ…? ആര് നോക്കുന്നു… എങ്കിലും ഭാഗ്യം കക്കൂസുകൾ അമ്പലങ്ങൾ ആവില്ലല്ലൊ… അപ്പോൾ പേടിക്കാൻ ഒന്നുമില്ലല്ലോ അല്ലെ…. നിന്റെ…

മലയാളീസിന്റെ ഞണ്ട്

ഞണ്ടിനെ കണ്ടു പഠിക്കണം എന്ന് ഒരു മാനേജ്മെന്റ് വിദഗ്ദ്ധൻ പറഞ്ഞു.. അങ്ങിനെയാണ് നിങ്ങൾ മലയാളീസ് എന്നും കൂട്ടി ചേർത്തു… കൂടെയിരുന്ന വടക്കൻ കുടു കുടാ ചിരിച്ചു…. കാലം കുറേ കഴിഞ്ഞു, ആ വടക്കന്റെ മുഖം ഓർമ്മയില്ല… ഞാൻ ആ മാനേജ്മെന്റ് തെണ്ടി പഠിപ്പിച്ചത് മറന്നു… അല്ല അന്നും അയാൾ പറഞ്ഞത് തീർത്തും മനസ്സിലായിരുന്നില്ല… കരീംക്കാന്റെ ഹോട്ടലിലെ ഞണ്ട് മസാലയാണ് മനസ്സിൽ അന്നും ഇന്നും…. അതെങ്ങിനെ മറക്കും…. ഞണ്ട് മസാല മാത്രമല്ല ഹോട്ടലിന്റെ അടുത്തുള്ള ട്യൂഷൻ സെന്ററിൽ ജോലി…

കേസ് ക്ലോസ്ഡ്

രാവണനെ കൊന്നത് രാമനല്ല എന്ന് തെളിഞ്ഞു… ജൂറി പറഞ്ഞു ‘ഗിൽട്ടി…’ പക്ഷെ ആര്..?… വിഭീഷണൻ…. അതെ വിഭീഷണൻ…. “ഹീ ഈസ് ഗിൽട്ടി…” ജൂറി അലറി…. അമ്പരന്നിരുന്ന ജനങ്ങളെ ശ്രദ്ധിക്കാതെ ന്യായാധിപാൻ ഒരു കടലാസിൽ നിന്നും ഉറക്കെ വായിച്ചു… പൂന്തോപ്പിൽ ഇരുന്നിരുന്ന രാവണനോട്‌ അതു വഴി ചെന്ന അനിയൻ ചോദിച്ചു “ചേട്ടന് ഏത് തലയോടാണ് ഏറ്റവും ഇഷ്ടം…?” രാവണൻ ചിരിച്ചു….. തലകൾ തമ്മിൽ മത്സരിച്ചാലോചിച്ചു… ഉത്തരം കിട്ടാതെ ഓരോന്നായി പൊട്ടിപ്പോയി… ന്യായാധിപൻ കടലാസ്സിൽ നിന്നും കണ്ണെടുത്തു… പിന്നെ കണ്ണ്…

അമ്പല കാഴ്ചകൾ

പുതിയ നിയമം വന്നു… അവന്മാർ അമ്പലങ്ങളൊക്കെ പൊളിച്ചു….. ന്റവടെം പൊളിച്ചു മാറ്റൽ തുടങ്ങി…. അങ്ങിനെ ദൈവങ്ങളെ പങ്കിട്ടെടുക്കാൻ ജനം തടിച്ചു കൂടി… ചെറുതും, വലുതും, വൃത്തികെട്ടതും, സ്വർണ്ണം പൂശിയതുമായ വർഷങ്ങളോളം പ്രാർത്ഥിച്ചശുദ്ധമാക്കിയ എത്രയോ ദൈവങ്ങൾ… പലതിന്റെയും പേരുപോലും ആർക്കും ഓർമ്മയില്ല… എങ്കിലും ചിലരൊക്കെ ഓർമ്മകളിൽ നിന്നും പലതും വിളിച്ചു പറഞ്ഞു…. ചില ദൈവങ്ങൾക്ക് പുതിയ പേരും വീണു…. ‘ബീവി ഭഗവതി’ കുന്നുമ്മലപ്പൻ, വൈക്കോലമ്മ, കുമിളചാത്തൻ അങ്ങിനെ പലതും…. ചിലർ പൂജിച്ചു പോറ്റാൻ കഴിവും സമയവും ഇല്ലാഞ്ഞിട്ട് പണ്ടവിടെ…

ഇഷ്ടം

മൂന്നിൽ പഠിക്കുമ്പോൾ ന്റെ ബെഞ്ചിന്റെ പിന്നിലിരുന്നിരുന്ന തട്ടമിട്ട ഉമ്മച്ചി കുട്ടി…. ആദ്യത്തെ ഇഷ്ടം അതായിരുന്നു… തട്ടത്തിന്റുള്ളീന്ന് നോക്കി ചിരിക്കണ മോറിനൂം ണ്ടേർന്ന് ഒരു പറഞ്ഞാൽ തീരാത്ത മൊഞ്ച്… പിന്നെ തട്ടം മാറി പച്ച പുള്ളിള്ള ചോന്ന റിബണും കൊണ്ടുള്ള കേട്ട്.. ആ.. ഹാ.. എന്തേയിനു ആ കുട്ടീന്റെ പേര്… അത് പോട്ടെ പക്ഷെ പിന്നെ റിബണ്‍ മാറി…. എന്നും യൂനിഫോറത്തില് കണ്ട്ട്ട് ഞായറാഴ്ച ആ നല്ല പൂക്കളുള്ള കുപ്പായ്ട്ട് പള്ളീല് പോണ റാണി തോമസ്സ്…. അതായി വീക്നസ്…….