സിനിമ

നടന തിലകം മാഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞു

മലയാള സിനിമയിലെ കാട്ടുകുതിര ഓർമ്മയായിട്ട് രണ്ടു വർഷങ്ങൾ കഴിഞ്ഞു…. കൊച്ചുവാവയും ചാക്കോ മാസ്റ്ററും കുമാരേട്ടനും മേജർ നമ്പ്യാരും ഒക്കെ അഭിനയ വിസ്മയങ്ങളായിരുന്നു…. ചൂണ്ടു വിരൽ ചുഴറ്റി സ്ക്രീനിൽ നിന്നും ഡയലോഗും അഭിനയ മുഹൂർത്തങ്ങളും മലയാളി പ്രേക്ഷകന്റെ നേരേ എറിഞ്ഞു തരുമ്പോൾ കൈയ്യടിക്കണോ കൈ കൂപ്പാണോ എന്നറിയാതെ ബുദ്ധിമുട്ടിയവരാണ് നമ്മളിൽ പലരും….. അതായിരുന്നു തിലകൻ ചേട്ടൻ എന്ന ആ… Read More ›

ഓർമ്മകളിൽ കുതിരവട്ടം പപ്പു

“വയനാട്….. താമരശ്ശേരി ചോരം….. ലാസ്റ്റ് ട്രിപ്പ്….. പത്തെ നാപ്പതിന്…. ഫുള്ളായിട്ട് ആളെ കുത്തി കേറ്റീക്ക്ണ്ട്…. ചാറല് മയേം ഫുള്ള് സ്പീഡും…..” കോമടി ടൈമിംഗ് ഒരു കലാകാരനെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തും….. കോഴിക്കോട്ട്കാരനായത് കൊണ്ടായിരിക്കണം പപ്പുവിനോട് ഒരു കൂടുതൽ ഇഷ്ടം….. മാത്രമല്ല കോഴിക്കോട് സ്ലാങ്ങ് ലോകമെമ്പാടുമുള്ള മലയാളീസിന്റെ ചിരിയുടെ താക്കോലായി മാറ്റിയതും പപ്പുവാണ്…. മൂടുപടത്തിൽ തുടങ്ങി… Read More ›

ഓർമ്മകളിൽ സുകുമാരിയമ്മ – ഇന്ന് ഉഷസ്സിൽ

എന്തായിരുന്നു സുകുമാരിയമ്മ എന്ന് മലയാളികൾ വിളിച്ചിരുന്ന സുകുമാരി എന്ന നടിയുടെ പ്രത്യേകത….. അവരുടെ കഥാപാത്രങ്ങളെ അവർ ഒരമ്മയെപ്പോലെ ദത്തെടുത്ത് വളർത്തിയിരുന്നു എന്നത് തന്നെ…. സിനിമയ്ക്ക് ശേഷവും പ്രേക്ഷകന്റെ മനസ്സിൽ ആ കഥാപാത്രങ്ങൾ വളർന്നിരുന്നു എന്ന് തന്നെ….. അങ്ങിനെ ഒരു കഥാപാത്രമാണ് ബോയിംഗ് ബോയിംഗിലെ ഡിക്ക് അമ്മായി…. ആ സിനിമ ഹിന്ദിയിലെടുത്തപ്പോൾ സുകുമാരിയമ്മക്ക് പകരം ഒരു നടിയെ കിട്ടാത്തത് കാരണമല്ലേ… Read More ›

ഷിനോദിന്റെ ഇങ്ക്വിലാബ്

ഇന്ന് ഷിനോദിന്റെ ഇങ്ക്വിലാബ് കണ്ടു…. ഒര് കോയിക്കോട് കാരന്റെ സിനിമ്യായതോണ്ട് പറയ്യല്ല… നന്നായിക്ക്ണ്…. മരിയാതക്ക് മീശേം താടീം മൊളയ്ക്കാത്ത സഖാവ് രതീശനിൽ എന്നെ കണ്ടത് പോലെ തോന്നി…. താടി വളർന്നപ്പോൾ നരച്ചു വളർന്നു എന്നതാണ് ന്റ സ്ഥിതി…. പിന്നെ സഖാവ് മുരളീം ബൂർഷ്വാ മൂസീനും ഒക്കെ പരിചിത കഥാ പാത്രങ്ങൾ തന്നെ…. ഷോർട്ട് ഫിലിംസ് ചെറുതാണെങ്കിലും… Read More ›

പെരുച്ചാഴി കാണാൻ പോകുന്ന ഒരു മർത്ത്യന്റെ സന്തോഷം

വർഷങ്ങൾക്കു മുൻപ് വിജയനുമോത്ത് ദാസൻ അമേരിക്കയിൽ വന്നിരുന്നു….. ഇപ്പോൾ ഇതാ ഇരുപത്തി നാലു വർഷങ്ങൾക്കു ശേഷം ജഗന്നാഥൻ വന്നിരിക്കുന്നു ‘യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അടിപൊളിക്ക’യുമായി…. ലാലേട്ടനെ പെരുച്ചാഴി രൂപത്തിൽ നേരിട്ട് കണ്ടപ്പോൾ തുടങ്ങിയതാ ഈ സിനിമ കാണാനുള്ള ഒരു മുട്ടൽ…. അങ്ങനെ അധികം വൈകിക്കാതെ അരുണും, വിജയും സാന്ദ്രയും ഒക്കെ കൂടി ഓണത്തിന് ഒരു സ്പെഷ്യൽ പെരുച്ചാഴി… Read More ›