നേക്കഡ് എമങ് വുൾഫ്സ് – ജർമ്മൻ സിനിമ 2015

രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറിൻറെ ജർമനിയിലെ കോൺസൻട്രേഷൻ ക്യാന്പുകളിലെ കഥകൾ പറയുന്ന ധാരാളം സിനിമകൾ വന്നിട്ടുണ്ട്. അതിന്റെ കൂടെ നിങ്ങൾക്ക് കാണാനായി 2015ൽ ഇറങ്ങിയ  നേക്കഡ് എമങ് വുൾഫ്സ് എന്ന സിനിമ കൂടി ചേർക്കുക. ഭ്രൂണോ ആപ്പിൻസിന്റെ Nackt unter Wölfen എന്ന പ്രശസ്തമായ ആന്റി-ഫാസിസ്റ്റ്  നോവലിന്റെ സിനിമ ആവിഷ്കരണം. ഒരു പോളിഷ് ഘെറ്റോവിൽ നിന്നും ബൂഹെൻവാൾഡ് കോൺസൻട്രേഷൻ ക്യാന്പിൽ എത്തുന്ന ജ്യൂയിഷ് പയ്യനെ രക്ഷിക്കാനായി സ്വന്തം ജീവൻ പണയപ്പെടുത്തുന്ന തടവുകാരുടെ കഥ പറയുന്നു. ഒരു കുട്ടി എവിടെയോ ഒളിച്ചിരുപ്പുണ്ടെന്നറിഞ്ഞ ക്യാന്പ്  കമാണ്ടർ തിരച്ചിൽ തുടങ്ങുന്നു. നാസി കാവൽക്കാരുടെ ഒരു…

ദി ഡാൻസർ അപ്പസ്‌റ്റെയർസ് – 2002 ലെ ജോൺ മാൽക്കോവിച്ചിന്റെ സംവിധാന സംരംഭം

2002ൽ ഇറങ്ങിയ ജോൺ മാൽക്കോവിച്ച് സംവിധാനം ചെയ്ത ജാവിയർ ബാർഡെം അഭിനയിക്കുന്ന ഈ സ്പാനിഷ് അമേരിക്കൻ ക്രൈം ത്രില്ലർ സിനിമ പേരില്ലാത്ത ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്തിലെ കഥ പറയുന്നു. അഗസ്റ്റിൻ റെഹാസ് എന്ന ഡിറ്റെക്ടീവായി ജാവിയർ അഭിനയിക്കുന്നു. ഇത് ഒരു സംവിധായകൻ എന്ന നിലയിൽ മാൽക്കോവിച്ചിന്റെ ആദ്യ സംരംഭമാണ്. ജാവിയേറിന്റെ കൂടെ ഉആൻ ഡീയേഗോ ബോട്ടോ, ലോറാ മോറാന്റെ എന്നിവരും അഭിനയിക്കുന്നു. ഇതേ പേരിലുള്ള നിക്കോളാസ് ഷേക്ക്സ്പിയറിന്റെ പുസ്തകത്തിന്റെ സിനിമാ ആവിഷ്കാരമാണ്. സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്…

ബാലിബൊ – 2009 ഓസ്ട്രേലിയൻ സിനിമ – ഈസ്റ്റ് തിമോറിൽ വച്ചെടുത്ത ആദ്യത്തെ സിനിമ

2009ൽ ഇറങ്ങിയ ഓസ്ട്രേലിയൻ യുദ്ധകാല സിനിമ… ഈസ്റ്റ് തിമോർ ഇണ്ടോനേഷ്യൻ സേന ആക്രമിച്ച് പിടിച്ചടക്കുന്നതാണ് പ്രിമൈസ്… യുദ്ധവും അവിടുത്തെ പ്രശ്നങ്ങളും മനുഷ്യാവകാശലന്ഘനവും റിപ്പോർട്ട് ചെയ്യാൻ എത്തിയ ബാലിബൊ ഫൈവ് എന്നറിയപ്പെടുന്ന അഞ്ച് യുവ ഓസ്ട്രേലിയൻ ടീ.വീ റിപ്പോര്ടർമാരുടെ തിരോധാനം…. അത് അന്വേഷിച്ചിറങ്ങിയ റോജർ ഈസ്റ്റ് എന്ന പരിചയ സംപന്നനായ ജർണലിസ്റ്റിന്റെ  കണ്ണുകളിലൂടെയാണ്‌ സിനിമ നീങ്ങുന്നത്‌… നടന്ന സംഭവങ്ങളെ ആസ്പതമാക്കിയുള്ള ഈ സിനിമയിൽ പ്രധാനം സിനിമയുടെ ചിത്രീകരണ ശൈലിയാണെന്ന് തോന്നി…. ഒരേ ഷോട്ടിൽ രണ്ട് ടൈം കമ്മിറ്റ് ചെയ്യുന്നു….. ബലിബോ ഫൈവിന്റെ യാത്രയും… അവരെ അന്വേഷിച്ചുള്ള റോജറിന്റെയും ഹോർട്ടെയുടെയും യാത്രയും……

‘എ വെനെസ്ഡെ’യുടെ ഇംഗ്ലീഷ് റീ മേക്ക് – നസീറുദ്ദിൻ ഷായുടെ റോൾ ചെയ്തത് ബെൻ കിന്സ്ലി

ടൈറ്റിൽ വായിച്ചാൽ മതി ആരും സിനിമ കാണും… സിനിമ കാണുന്നതിനു മുൻപേ സിനിമയെ പലപ്രാവശ്യം ഉത്സാഹത്തോടെ മനസ്സിൽ കണ്ടിട്ടും കാണും പലരും…. ഞാൻ അതൊക്കെ ചെയ്തു… സീ.ഡി വാടകയ്ക്ക് കിട്ടാത്തത് കാരണം അമേസോണിൽ ഓർഡർ ചെയ്തു… റ്റൂ ഡേ പ്രൈം ഡെലിവറി… കാത്തിരുന്നു… വന്നു…. ഉടൻ ഇട്ടു സീഡീ പ്ലെയറിൽ… തുടങ്ങി…. നീങ്ങി…. നീങ്ങി കൊണ്ടേയിരുന്നു…. കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഇങ്ങനെയും അറുബോറനായി ഒരു സിനിമയെടുക്കാൻ കഴിയുമോ സമ്മദിക്കണം….. ചന്ദ്രൻ രുത്നം എന്ന ശ്രീലങ്കൻ കക്ഷിയാണ് ഡയറക്റ്റർ…. അയാൾക്ക് ആരോടാണ്…

ജാപ്പാനീസ് യാക്കൂസ സിനിമകൾ – ഔട്ട്റേജും ബിയോണ്ട് ഔട്ട്റേജും

യാകൂസ സിനിമകൾ ജാപ്പാനീസ് സിനിമകളിൽ വളരെ പോപ്പുലറായ ഒരു ഇനമാണ്… ഞാൻ ചിലത് കണ്ടിട്ടുണ്ട്. ഒർഗനൈസ്ഡ് ക്രൈം ആണ് തീം… എതിർ ഗ്രൂപ്പുകൾ തമ്മിലുള്ള നീണ്ട യുദ്ധങ്ങൾ… കുത്തും, വെട്ടും, വെടിവെപ്പും, ഇടിയും,  ചോരചീറ്റലും, ചതിയും, വഞ്ചനയും, നല്ല പോലീസും, ചീത്ത പോലീസും, ഗാങ്ങ്സ്റ്റർസും നിറഞ്ഞു നിൽകുന്ന ആക്ഷൻ പടങ്ങൾ ഏത് ഗ്രൂപ്പിലാണെന്ന് മനസ്സിലാകാതെ ചത്തും പിന്നെ വീണ്ടും പ്രത്യക്ഷപ്പെട്ടും വീണ്ടും വെടിയുണ്ടക്കോ കത്തിക്കോ ഇരയാവുന്ന നൂറു കണക്കിന് പേര് കാണും സിനിമയിൽ… പിന്നെ ചില കേന്ത്രകഥാപാത്രങ്ങൾ, വയസ്സനായ സംഘ…

ദി ബിഗ്‌ കഹൂന (The Big Kahuna) – 1999 ഹോളിവുഡ് സിനിമ

വളരെ വർഷങ്ങൾ മുന്പ് കണ്ടൊരു സിനിമയാണ്…. കെവിൻ സ്പേസി എന്ന നടനെ ശരിക്കും അറിയുന്നതിന് മുൻപ്… ഡാനി ഡെവിറ്റോവിനെ മാത്രം കണ്ട് വീഡിയോ കാസറ്റ് (സീടിയല്ല) എടുത്ത് കണ്ട പടം. അതിനു ശേഷം പലതവണ കണ്ട പടം… പലരെയും നിർബന്ധിച്ചു കാണിച്ച പടം… എന്താണ് ആ പടം അത്ര ഇഷ്ടപ്പെടാൻ കാരണം… പലപ്പോഴും ആലോചിച്ചിട്ടുണ്ട്… ഒരു സെയിൽസുകാരനായിരുന്ന കാലത്ത് കണ്ട സിനിമയായത് കൊണ്ടാകണം അത് അത്ര മനസ്സിൽ തട്ടിയത്….. സിനിമയിൽ മൂന്ന് പ്രധാന കഥാ പാത്രങ്ങളെ ഉള്ളു… ഹോസ്പിറ്റാലിറ്റി…

നിർമ്മാല്യവും മർത്ത്യനും രാമചന്ദ്ര ബാബുവും

നാല്പത്തി മൂന്ന് വർഷം മുന്പ് ഞാനൊരു സിനിമയിൽ അഭിനയിച്ചു… അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ നിലവിളിച്ചു എന്ന് പറയുന്നതായിരിക്കും ശരി… 🙂 1973.യിലെ എം.ടി യുടെ നിർമ്മാല്ല്യം… വളരെ തിരഞ്ഞിട്ടാണ് ഈ ക്ലിപ്പ് കിട്ടിയത്.. സാക്ഷാൽ വെളിച്ചപ്പാട് പീ.ജെ ആന്റണി പേടിസ്വപ്നം കാണുന്ന എന്നെ ഊതി ഭേതമക്കുന്ന സീൻ… സംഭവം അതല്ല… ഞാനീ വീഡിയോ ഇട്ടപ്പോൾ രാമചന്ദ്ര ബാബു സർ ​എനിക്ക് ഒരു മെസ്സേജ് ഇട്ടു… ഈ സിനിമ അദ്ധേഹത്തിന് വളരെ വേണ്ടപ്പെട്ടതാണെന്നും ഈ പോസ്റ്റ് ഇട്ടതിൽ സന്തൊഷമെന്നും അറിയിച്ചു ഫേസ്…

ഒക്ടോബർ ഒന്ന് (october 1) 2014 നൈജീര്യൻ സൈക്കോളോജിക്കൽ ത്രില്ലർ

വളരെ യാദൃശ്ചികമായാണ്  ‘ഒക്ടോബർ ഒന്ന്’ കാണാനിടയായത്…  ‘തുണ്ടെ ബാബാലോല’ നിർമ്മിച്ച ‘കുൻലെ അഫൊലായൻ’ സംവിധാനം ചെയ്ത സിനിമ… 1983.ലെ ‘ഡീ നിറോ’ പടമായ ടാക്സി ഡ്രൈവറിൽ അഭിനയിച്ച ‘ആദെയെമി അഫോലയ’ന്റെ മകനാണ് കുൻലെ…സാദിഖ്‌ സാബ എന്ന നടന്റെ പോസ്ടറിൽ കണ്ട മുഖമാണ് സിനിമ കാണാൻ എന്നെ പ്രേരിപ്പിച്ചത്… സിനിമയിൽ നിന്നും വളരെ ദൂരെനിന്ന് പ്രേക്ഷകനായ എന്നെ നോക്കുന്നു എന്ന് തോന്നിക്കുന്ന ആ മുഖം… കൊളോണിയൽ നൈജീരിയയിൽ നടക്കുന്ന ഒരു സീരിയൽ മർഡർ ആണ് പ്രമേയം. വളരെ വ്യത്യസ്തം…  കേസ് അന്വേഷിക്കുന്ന സാദിഖിന്റെ ‘ഡണ്‍ലാടി വസീരി’ എന്ന പോലീസുകാരനാണ്…

പോപ്പിന്റെ കക്കൂസ് (പോപ്പ്സ് ടോയിലറ്റ്) 2007 ഉറുഗുവൻ സിനിമ

ബ്രസീൽ ബോർഡറിലെ മെറ്റോ എന്ന ചെറിയൊരു  ഗ്രാമം… സാക്ഷാൽ പോപ്പ് ജോണ്‍ പോൾ രണ്ടാമൻ ആ വഴി വരുന്നു… എല്ലാവരും ബമ്പർ ലോട്ടറി  അടിച്ച പോലെ തുള്ളി ചാടുന്നു… കാരണം…. പോപ്പ് വരുന്നു എന്നതല്ല….. പോപ്പ് ആ വഴി പോകുന്ന ദിവസം അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും ജനം തടിച്ചു കൂടും…. വീട്ടിലുണ്ടാക്കിയ അപ്പവും പലഹാരവുമായി പുറത്തിരുന്നാൽ മതി വരുന്നവർ വരുന്നവർ വാങ്ങി തിന്നു കൊള്ളും… കൂട്ടത്തിൽ സുവനിയറും, ഫ്ലാഗും ഒക്കെ വിൽക്കാം….  ഒരു ദിവസത്തെ ഭയങ്കര കച്ചവടം… പലരും സ്വപ്നം കണ്ടു… ചിലർ അവരുടെ എല്ലാ സാമ്പത്തിക പ്രശനങ്ങളും…

ഓണ്‍ലൈൻ സിനിമാ നിരൂപണം

ഇതെഴുതാൻ ഒരു കാരണമുണ്ട്…. ഈയിടക്കായി  ഞാൻ മനീഷ് നാരായണൻ എന്നൊരു വ്യക്തിക്കെതിരെ പലരും സോഷ്യൽ മീഡിയയിൽ ആഞ്ഞടിക്കുന്നത് കണ്ടു…. എനിക്ക് വ്യക്തിയെ അറിയില്ല ഞാൻ വായിക്കാറുമില്ല.. എങ്കിലും മനസ്സിലായി ഒരു സിനിമാ നിരൂപകനാണെന്ന്…. പിന്നെ ഞാൻ കക്ഷിയുടെ ചില നിരൂപണങ്ങൾ വായിച്ചു. ഞാൻ ഒരു നിരൂപകനല്ല ഒരു സിനിമാ പ്രേമി മാത്രം… സഹികെട്ട് സിനിമാ തീയറ്റർ വിട്ടോടുകയോ, രക്ഷപ്പെടാനായി ഉറങ്ങുകയോ ചെയ്യേണ്ടി വരുന്ന സിനിമകളൊഴിച്ച് എല്ലാത്തിനെ പറ്റിയും തരക്കേടില്ലാത്ത അഭിപ്രായം പറയുന്ന ഒരു സാദാ അലവലാദി സിനിമാ പ്രാന്തൻ എന്ന്…

‘ദേവിക്കും ഇലക്ട്രിസിറ്റിയോ…?’ തൂവാനത്തുമ്പികളിലെ ബസ്സ്‌ ഉടമ ബാബു (അലക്സ്) ഇനി ഓർമ്മ മാത്രം

“മ്മക്ക് ഓരോ നാരങ്ങ വെള്ളം ആയാലോ…. എന്താ…? ആ ചോദ്യം കേട്ടാൽ ഏത് മലയാളീം പറയും ‘എന്താസ്റ്റാ ജയകൃഷ്ണനാവ്വാ…?” പിന്നെ കുറച്ചു നേരം മിണ്ടാതിരിക്കും ഓർമ്മകളിൽ നിന്നും പലതും തിരഞ്ഞ് പിടിക്കും, ചിലത് സിനിമയിലെത് ചിലത് ജീവിതത്തിലെത് എന്നിട്ട് ആരെങ്കിലും പറയും  “അല്ലേ വേണ്ട…. ഒരു ബീറാട്ട് കാച്ച്യാലോ… ? ചൂടത്ത് ബീറാ ബെസ്റ്റ്… എന്താ…?” പിന്നെ അങ്ങിനെ ഒരു ദിവസം… കഴിഞ്ഞ വർഷമാണ്‌ അവസാനമായി തൂവാനത്തുമ്പികൾ കണ്ടത്… ഇന്ന് വീണ്ടും കണ്ടു…..എന്താ പറയാ….. ഒരു രസാണ്…. കാണണം…

ഓടും രാജ ആടും റാണി – മലയാളത്തിലെ ആത്മാര്‍ത്ഥമായ ഒരു ‘homosexual’ തീംട് സിനിമ

  തിരഞ്ഞു പിടിച്ചു കണ്ട സിനിമയായിരുന്നില്ല ‘ഓടും രാജ ആടും റാണി’. ഞായറാഴ്ച്ചത്തെ മലയാളം റേഡിയോ ഷോവിനു വേണ്ടി പാട്ടുകൾ ശേഖരിക്കുന്പോൾ യൂ ട്യൂബിലാണ് ആദ്യം സിനിമയെ പറ്റി കേട്ടത്… പാട്ടുകൾക്ക് ഒരു പുതുമ തോന്നി. കൂടെ മണികണ്ഠൻ പട്ടാന്പി, എനിക്ക് ഇഷ്ടമുള്ള നടനാണ്‌, മണികണ്ഠനൊപ്പം ടിനി ടോമും നല്ലൊരു കോംബിനേഷനായി തോന്നി. അങ്ങിനെ സിനിമയെ പറ്റി കൂടുതൽ വായിച്ചു മനസ്സിലാക്കി.. ‘homosexuality’ എന്ന തീം സിനിമകളിൽ പലപ്പോഴും ഒരു ‘demeaning’ കോമടി അഡിഷൻ മാത്രമാണ്. പക്ഷെ ഞാൻ വായിച്ച റിവ്യൂകൾ…