സണ്ണി ലിയോണിയും മലയാളിയായ ഞാനും

സണ്ണി ലിയോണി കേരളത്തിൽ വന്നപ്പോൾ മലയാളികൾ കൂട്ടംകൂടി കാണാനും വരവേൽക്കാനും ചെന്നു, ഗതാഗതം സ്തംഭിപ്പിച്ചു. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും അതിന്റെ അലകൾ നിറഞ്ഞു നിന്നു. സണ്ണിയെ കാണാൻ ചെന്ന മലയാളിയെ കുറ്റം പറയുന്നവർ ചിലർ ‘സണ്ണി ലിയോണി’ എന്ന വ്യക്തിയെ അവഹേളിച്ചും ആളാകുന്നു. കഷ്ടമെൻ കേരളം നാടേ. അവിടെയും നിർത്താതെ അവരുടെ വസ്ത്രവും വസ്ത്രമില്ലായ്മയും ചർച്ച കുറിച്ച് കമന്റി കയ്യടി വാങ്ങുന്നതിലും കാണുന്നു അഭ്യസ്ത മലയാളിയുടെ നരച്ച ചിന്തകൾ. സണ്ണി ലിയോണി ലോകത്തിൽ എവിടെ ചെന്നാലും കാണാൻ താത്പര്യമുള്ളവരുണ്ടാകും. കൂടുതലും ഇന്ത്യക്കാരായിരിക്കും എന്നതും ശരിയാണ്. അതിന് കാരണം അവർ…

ദിലീപിനെ സപ്പോർട്ട് ചെയ്യുന്ന വയറൽ പോസ്റ്റിന്റെ ആപല്‍ക്കരമായ വശം

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റ്. ദിലീപിനെ സപ്പോർട്ട് ചെയ്ത് ഒരാൾ എഴുതിയ പോസ്റ്റ്. കുറ്റവാളിയായി തീർച്ചപ്പെടുത്തും വരെ പ്രതിയെ ക്രൂശിക്കരുത് എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് ചെന്നെത്തുന്നിടം വളരെ ആപല്‍ക്കരമായൊരിടത്താണ്.  അതിലെ ഏറ്റവും അപകടകരമായ ഭാഗം എന്റെ  അഭിപ്രായത്തിൽ ഇതാണ് “ദിലീപാണ് അത് ചെയ്തതെങ്കില്‍ അവിടെ മറ്റൊരു വശം കൂടിയുണ്ട്. അത്രയും ക്രൂരമായ ഒരു പ്രവര്‍ത്തി ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ച കാരണങ്ങളും മനസിലാക്കണം. അയാള്‍ ക്രിമിനലായതിന് പിന്നിലുള്ള ചേതോവികാരം മനസിലാക്കണം. വഴിയില്‍ കൂടി നടന്നു പോകുന്ന ഏതോ ഒരാളെ വെറുതെ ചെന്ന്…

സ്ത്രീ വിരുദ്ധ ഡയലോഗുകൾ ഇല്ലാത്ത മലയാളം സിനിമയുണ്ടാക്കിയാൽ ജനം കാണില്ലേ രഞ്ജീയേട്ടാ?

രഞ്ജിത്തിന്റെ ഒരു ലേഖന പരന്പര പണ്ട് മാതൃഭൂമിയിലോ മറ്റോ വന്നിരുന്നു എന്ന് തോന്നുന്നു. ഞാൻ വായിച്ചിട്ടില്ല പക്ഷെ ഒരിക്കൽ അമ്മയും അനിയത്തിയും അതിനെ കുറിച്ച് പറയുകയുണ്ടായി. “ഈ രഞ്ജിത്തിന്റെ എഴുത്തിലൊക്കെ അയാൾ എന്തിനാണ് സ്വന്തം ഭാര്യയെ ഇങ്ങനെ താഴ്ത്തി കൊണ്ടെഴുതുന്നത് എന്ന്”. ഞാൻ വായിച്ചിട്ടില്ല പക്ഷെ വായിച്ച എനിക്കറിയുന്ന രണ്ട് സ്ത്രീകൾ അവരുടെ അഭിപ്രായം പറഞ്ഞതാണ്. രഞ്ജിത്തിന്റെ സിനിമകളിൽ മീശപിരിയൻ നായകനും ചീറ്റുന്ന ഡയലോഗും മാടന്പിത്തത്തിന്റെ ഹൈലൈറ്റസും ഓക്കെ പ്രധാനമാണ്. തന്റെ സിനിമയിൽ സ്ത്രീ വിരുദ്ധതയുണ്ട് എന്ന്…

കാട്ടുകുതിരയുടെ കുളന്പടി അമേരിക്കയിലും കേട്ട് തുടങ്ങി

നമ്മളോരോരുത്തരും മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊണ്ടു നടക്കുന്നവരാണ്. അതിൽ വളരെ ചെറിയൊരു വിഭാഗം മാത്രമേ സ്വപ്നങ്ങൾ കാണാനുള്ള ധൈര്യം കാണിക്കാറുള്ളു. അതിലും ചെറിയൊരു പറ്റം ആളുകൾക്ക് മാത്രമേ ആ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള പരിശ്രമങ്ങളിലേക്ക് കാലെടുത്ത് വയ്ക്കാനുള്ള നെഞ്ചുറപ്പ് ഉണ്ടാകു. അങ്ങിനെ അവർ അനേകം ആളുകളുടെ മനസ്സിലെ ആഗ്രഹത്തെ സ്വപ്നത്തിൽ പലതവണ ചാലിച്ചെടുത്ത് നിരന്തരം പരിശ്രമത്തോടെ ഒരു വേദിയിൽ യാഥാർഥ്യമാകുന്നു. അതാണ് ഒരു നാടകത്തിന് ആവിഷ്കാരം. അഞ്ചാറു മാസം മുൻപ്  സർഗ്ഗവേദിയുടെ ഒരു മീറ്റിംഗിൽ ഒരു മുഴുനീള മലയാള നാടകം സ്റ്റേജിൽ ബേ ഏരിയയിലെ മലയാളികൾക്കായി…

ഭാവന, പൾസർ സുനി, പോലീസ്, നീതി ചില അഭിപ്രായ ചിന്തുകൾ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫേസ്‌ബുക്ക് ഫീഡിൽ സിനിമാ നടി ഭാവനക്കുണ്ടായ ആപത്തുമായി ബന്ധപ്പെട്ടുള്ള ന്യൂസുകളാണ്. അതിനോടുള്ള പ്രതിഷേധവും, ആ വാർത്ത കൈകാര്യം ചെയ്ത കൈരളി ചാനലിനോടുള്ള അമർഷവും, സെലിബ്രറ്റി ആക്ടിവിസ്റ്റുകളുടെ കമന്റുകളും അതിന്റെ ആയിരക്കണക്കിനുള്ള ഷെയറുകളും, പിന്നെ പ്രതികളെ പറ്റിയുള്ള ന്യൂസും അങ്ങിനെ പലതും. ഇന്നാണെങ്കിൽ കീഴടങ്ങാൻ കോടതിയിൽ വന്ന പൾസാർ സുനിയെ പോലീസ് അതിസാഹസികമായി കോടതിയിലെ പ്രതിക്കൂട്ടിൽ നിന്നും പിടികൂടി എന്ന വാർത്തയും. അതിനെതിരെയും അതിനെ പുകഴ്ത്തിയുമെല്ലാമുള്ള കമന്റും ഷെയറും. അത് തുടർന്നുകൊണ്ടിരിക്കെ ഏതായാലും ഈ…

നടനും രാഷ്ട്രീയവും അഭിപ്രായ സ്വാതന്ത്ര്യവും ഞാനും നിങ്ങളും

മോഹൻലാൽ മോഡിയെയും നോട്ട് മാറ്റത്തിനെയും സപ്പോർട്ട് ചെയ്തു എന്ന് കണ്ട് ചിലരെല്ലാം മൂപ്പരുടെ സിനിമ ബോയ്.കോട്ട് ചെയ്യാൻ ഫേസ്‌ബുക്കിൽപോസ്റ്റിടുന്നു. ഇതിനെയാണ് വിവരദോഷം എന്ന് പറയുന്നത്. നടൻ എന്ന നിലയിൽ പലരിലും മുൻപന്തിയിലാണ്, കഴിവ് കൊണ്ടും നമുക്ക് സമ്മാനിച്ച സിനിമകൾ കൊണ്ടും. മുൻപൊരിക്കൽ ഈ ലാലേട്ടനെ പരിചയപ്പെടാൻ ഇടയുണ്ടായി. ഒരു ജാഡയുമില്ലാതെ ഒരു സുഹൃത്തിനെപ്പോലെ  കുറെ നേരം സംസാരിക്കാൻ കാണിച്ച ആ ക്യാരക്ടറിലൂടെ മറ്റു പല സിനിമ സെലിബ്രിറ്റികളെക്കാളും ഡൌൺ റ്റു എർത്ത് ആണീ ലാൽ. പിന്നെ സ്വന്തം അഭിപ്രായം പറയാൻ…

പടർപ്പ് കവിതയുടെ പോരായ്മകൾ – ഒരു മർത്ത്യാവലോകനം

കഴിഞ്ഞ കുറച്ചു കാലമായി ആത്മാവിലൊരു ചിതയും, ഭൂമിക്കൊരു ചരമഗീതവും, കാവ്യനർത്തകിയും എവിടെ ജോണും നാറാണത്ത് ഭ്രാന്തനും ഒക്കെ പിന്നിട്ട് സഖാവിലും പടർപ്പിലും ചെന്നെത്തിയിരിക്കുന്നു കവി സങ്കല്പം. emotional, beautiful, eleqouent, heartening എന്നുള്ള വാക്കുകൾക്കു പകരം Controversial എന്ന വാക്കാണ് കവിതകൾക്ക് വയറിളകാൻ (Viral ആകാൻ) നല്ലത് എന്നുണ്ടോ… ഏതായാലും കവിതകളോട് അതീവ പ്രണയം ഉണ്ടെന്നുള്ളത് കൊണ്ട് ചിലത് പറയാം എന്ന് കരുതി. ഈ കവിതയെ പുകഴ്‌ത്തുന്നത് അതിന്റെ രചനാ ഭംഗിയോ, ആലാപന ശൈലിയോ അതോ ആശയമോ……

എം.എം ബഷീറിനെതിരെ വാലും പൊക്കി വന്ന ഹനുമാൻ സേന വാനരർക്ക് വായിക്കാൻ….

കോഴിക്കോട്ട് ഹനുമാൻ സേന എന്ന അധികം അറിയപ്പെടാത്ത ഹിന്ദു വാദികളുടെ ഇടപെടൽ കാരണം ഡോക്ടർ എം.എം ബഷീറിന്റെ രാമായണം കോളം നിർത്തലാക്കി… ഈ ഹനുമാൻ സേനയിൽ കോഴിക്കോട്ടെ ഏതൊക്കെ കുരങ്ങന്മാരാണെന്ന് പോലും പലർക്കും അറിയില്ല… ഇപ്പോൾ കുരങ്ങന്മാരും കിഴങ്ങന്മാരും ഉണ്ടെന്ന് ഏതായാലും മനസ്സിലായി.. എഴുത്തും വായനയും രാമായണം പോയിട്ട് ഒരു പൈങ്കിളി പോലും വായിക്കാത്തവന്റെ കൈയ്യിൽ കൊടി കൊടുത്താൽ തിരിച്ചു കിട്ടുന്ന വിവരക്കേടിന് കയ്യും കണക്കും കാണൂല… ഇവനൊക്കെ ഏത് ഡാഷിൽ നിന്നാണ് വരുന്നത് എന്ന് ചോദിക്കാൻ ഒരു കോഴിക്കോട്ടുകാരനെന്ന…

അറ്റ്ലസ് രാമചന്ദ്രനും മലയാളീസും…. ഒരു ന്യൂ ജനറേഷൻ പ്രശ്നം

അറ്റ്ലസ് രാമചന്ദ്രന്റെ ബിസിനസ്സിന് അല്പം പ്രശ്നം പറ്റി…. അതിനെ പൊളിഞ്ഞു എന്ന് ആക്കി തീർക്കാൻ പലരും ശ്രമിച്ചു…. ഇവരൊക്കെ അയാളെ അറിയുന്നവരാണോ എന്നറിയില്ല…. അറ്റ്ലസ്സിന് പ്രശ്നങ്ങളില്ല എന്ന വാർത്തയെക്കാൾ ഓടുന്നത് പൊളിഞ്ഞു എന്ന വാർത്തയാണ് എന്നത് അറിയാത്തവൻ മലയാളീസിൽ ഉണ്ടാവില്ല….  പിന്നെ ഈ വാർത്ത വന്നപ്പോൾ തന്നെ  “ഹ ഹ ഹ…  കണ്ടില്ലേ കണ്ടില്ലേ” എന്ന് കൂവി മണ്ടി നടന്ന കുണ്ടന്മാര് കൊറേ ണ്ടായിനി ഈ മലയാളക്കരേല്. അങ്ങിനെ ആഹ്ലാദിക്കുന്നതിന്റെ ദിങ്കോലാഫി എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടി…

ഓണ്‍ലൈൻ സിനിമാ നിരൂപണം

ഇതെഴുതാൻ ഒരു കാരണമുണ്ട്…. ഈയിടക്കായി  ഞാൻ മനീഷ് നാരായണൻ എന്നൊരു വ്യക്തിക്കെതിരെ പലരും സോഷ്യൽ മീഡിയയിൽ ആഞ്ഞടിക്കുന്നത് കണ്ടു…. എനിക്ക് വ്യക്തിയെ അറിയില്ല ഞാൻ വായിക്കാറുമില്ല.. എങ്കിലും മനസ്സിലായി ഒരു സിനിമാ നിരൂപകനാണെന്ന്…. പിന്നെ ഞാൻ കക്ഷിയുടെ ചില നിരൂപണങ്ങൾ വായിച്ചു. ഞാൻ ഒരു നിരൂപകനല്ല ഒരു സിനിമാ പ്രേമി മാത്രം… സഹികെട്ട് സിനിമാ തീയറ്റർ വിട്ടോടുകയോ, രക്ഷപ്പെടാനായി ഉറങ്ങുകയോ ചെയ്യേണ്ടി വരുന്ന സിനിമകളൊഴിച്ച് എല്ലാത്തിനെ പറ്റിയും തരക്കേടില്ലാത്ത അഭിപ്രായം പറയുന്ന ഒരു സാദാ അലവലാദി സിനിമാ പ്രാന്തൻ എന്ന്…

അച്ചുമാമാ ഞാൻ ഞെട്ടി മാമാ….. എന്താല്ലേ….?

എന്താല്ലേ….? “പ്രശ്ന സങ്കീർണമായ നമ്മുടെ സാമൂഹ്യ ജീവിതത്തിൽ ജാതിമത ചിന്തകളുടെയോ മറ്റേതെങ്കിലും തരത്തിലൂള്ള ജൈവ വൈജാത്യങ്ങളുടെയോ ലവലേശം പോലുമില്ലാതെ എല്ലാ മനുഷ്യരേയും ഒന്നു പോലെ കാണുന്ന അമൃതാനന്ദമയി…” എല്ലാം ഒരു മോഡി പിടിപ്പിക്കലിന്റെ ഭാഗം അല്ലെ…? മതവും വർഗ്ഗീയവും ശരിയല്ലെങ്കിലും പ്രായമാകുമ്പോൾ ഒരൽപം ഈശ്വര വിശ്വാസമൊക്കെ ആവാം എന്നായോ നയം…? ദൈവമല്ലെങ്കിലും ഒരു അജ്ഞാത ശക്തി എന്താ….?….. ഒരു സ്പിരിച്ചുവൽ റെവലേഷൻ…..അയ്യേ…. അയ്യയ്യേ…. കഷ്ടം…. അച്ചുമാമാ….. രാഷ്ട്രീയത്തിനു മുകളിലും ചിലതൊക്കെയുണ്ട്…… അത് ദൈവമല്ല….. മനുഷ്യനിലുള്ള വിശ്വാസം…. എങ്ങിനെയാണ് നന്നാവുക……..

വിഷ്ണുപ്രസാദിന്റെ “ലിംഗ വിശപ്പ്‌” – ആർക്കാണ് ബുദ്ധിമുട്ട്?

വളരെ കുപ്രസിദ്ധിയാർജ്ജിച്ച വിഷ്ണു പ്രസാദിന്റെ കവിത “ലിംഗ വിശപ്പ്‌” വായിച്ചു…. അതിലും കൂടുതൽ വായിച്ചത് അതിന്റെ കൂടെ ഫേസ്ബുക്കിൽ വന്ന കമന്റുകൾ….. ഞാനും കമന്റ് ചെയ്തു ഏതോ ഒരു പോസ്റ്റിൽ…. വിഷ്ണുവിന്റെ കവിത വിലയിരുത്താൻ ഞാൻ ആളല്ല…. കാരണം ഞാൻ വായിച്ച വിഷ്ണുവിന്റെ ആദ്യത്തെ കവിതയിതാണ്…. എന്റെ പരിമിതമായ അറിവും വായനാ ശീലവുമായിരിക്കാം… അതു കൊണ്ട് തന്നെ വിഷ്ണുവിന്റെ കവിതകളെ കുറിച്ച് എന്റെ അഭിപ്രായം വളരെ അപ്രധാനമാണ്… പക്ഷെ ഈ കവിത ഇഷ്ടമായോ എന്ന ചോദ്യത്തിന് ഒരുത്തരം…