ഓര്‍മ്മ

ലോക്ക്.ഡൗണിൽ കണ്ടെത്തുന്നവ നമ്മളെ കൊണ്ടു പോകുന്ന വഴികൾ 

ഇന്ന് ഷഫീക്ക് അഹമ്മദ് മെസേജ് ചെയ്തതാണ് ഈ ചിത്രം… ആളുടെ പഴയ  പത്ര ക്ലിപ്പിംഗ് ശേഖരങ്ങളിൽ കൂടി നോക്കുന്പോൾ അതിൽ നിന്നും കിട്ടിയതാണ്…. വേറെ എന്തോ കാര്യത്തിന് വേണ്ടി എടുത്ത് വച്ച പേപ്പറാണ്… അതിൽ ഇങ്ങനെ ഒരു ചിത്രം അവിചാരിതമായി കിട്ടിയപ്പോൾ ആളെ ഒരു പരിചയം തോന്നിയിട്ടാണ് അയച്ച് തന്നത്… വർഷം 1997… അന്ന് റീജിയണൽ… Read More ›

ഓർമ്മകളിൽ എങ്ങിനെ നീ മറക്കും

ഇന്ന് റേഡിയോയിൽ ഒരു പാട്ട് കേട്ടു “ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ”. ഓർമ്മകൾ എന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടു പോയി. ഏഴാം ക്ലാസ്സ് കഴിഞ്ഞ് ഹൈസ്‌കൂളിലേക്ക് പോകുന്ന ആ അവധി കാലം. അന്ന് ബേപ്പൂർ ഐ.ടി.ഐ ക്ക് സമീപമുള്ളൊരു ടാക്കീസിലാണ് (എന്ന് തോന്നുന്നു)  ‘എങ്ങിനെ നീ മറക്കും’ എന്ന മോഹൻലാൽ-ശങ്കർ സിനിമ കണ്ടത്. മോഹൻലാൽ വില്ലനിൽ നിന്നും… Read More ›

ന്യുയോറിക്കാൻ പോയെറ്റ്സ് കഫെ

കഴിഞ്ഞ വർഷം ഈ സമയത്താണ് ന്യൂയോർക്കിൽ പോയത്…. മിഗ്വേൽ പിനേറോയുടെ ‘ലോവർ ഈസ്റ്റ് സൈഡ് പോയം’ (Lower East Side Poem) ആദ്യമായി വായിച്ചപ്പോൾ വന്ന ആഗ്രഹമാണ്… പിനേറോ നടന്ന ആ ഈസ്റ്റ് സൈഡ് വഴികളിലൂടെ നടക്കണമെന്ന്… കവിതയിൽ പറഞ്ഞതു പോലെ 1988 ജൂണ്‍-16ന് മരണമടഞ്ഞ പിനേറോയുടെ ശരീരം കത്തിച്ച ചാരം    അദ്ധേഹത്തിന്റെ ആഗ്രഹ പ്രകാരം മാൻഹാട്ടനിലെ… Read More ›

ഒരു ആർ ഈ സി കവിത

വർഷങ്ങൾ കഴിഞ്ഞു കണ്ട ഒരു സുഹൃത്തിനോട് ഞാൻ ചോദിച്ചു “നീ രക്ഷപ്പെട്ടു അല്ലേടാ…?” അവൻ എന്നെ നോക്കി ചിരിച്ചു, എന്നിട്ട് പറഞ്ഞു ഇനി ഇവിടുന്ന് രക്ഷപ്പെട്ട് പണ്ട് നമ്മളിരുന്ന ആ കലുങ്കിന്റെ മുകളിലേക്ക് നിന്റെയൊക്കെ കൂടെ എങ്ങിനെ എത്തും എന്നാണ് ഇപ്പോൾ ചിന്ത…. അവിടുന്ന് പിന്നെ നമുക്കെല്ലാം ആ ഹോസ്റ്റൽ റൂമിൽ പോയി ഒരു യൂനിറ്റ്… Read More ›

മന്ശനെ മക്കാറാക്ക്ണ മയക്കാറ്

അല്ല കോയാ… ഇങ്ങനേം ണ്ടോ ഒരു മയക്കാറ്…കാണുമ്പം തോന്നും പ്പം നാട്ട് പോണം ന്ന്….അത് നാട്ടില് മയള്ളോണ്ടല്ല……നാട് ബ്ട്ട്ട്ടും നാട്ടിലെ മയ മനസ്സ്ന്ന് പോണ്ടേ ബായ്……..അത്ങ്ങനെ മനസ്സ് കടന്ന് നിര്‍ത്താണ്ടെ പെയ്യല്ലേ….. എപ്പെങ്കിലും ‘കോയിക്കോട്’ ബാശ കേക്കുമ്പൊ….അല്ലെങ്കി കോയി ബിരിയാണീന്റെ മണടിക്കുമ്പൊ….അല്ലെ ചെലപ്പൊ ഏതെയ്ങ്കിലും പാട്ട് കേക്കുമ്പൊ….അതല്ലെങ്കില് സര്‍ബത്തിനെ പറ്റി ഓര്‍ക്കുമ്പോള്‍…നാരങ്ങേന്റെം പിന്നെ മില്‍ക്ക് സര്‍ബത്തിന്റെം…ആഹാ……..അങ്ങിനെ… Read More ›

ഉണ്ണിയപ്പം

മധുരം…ഉണ്ണിയപ്പാണോ……അല്ല…….അതെ ഉണ്ണിയപ്പം തന്നെ….ഹായ്….അല്ല….”ഹൈ കൊളെസ്ട്രോള്‍” മനസ്സ് പറഞ്ഞു….ശരിയാണ്…പക്ഷെ ഇന്നലെയില്‍ നിന്നും അടര്‍ന്നു വീഴുന്ന ഈ സുന്ദരമായ ഓര്‍മ്മകളെ എങ്ങിനെ പുറംകാലു കൊണ്ട് തട്ടി തെറിപ്പിക്കും….പോടാ കൊളെസ്ട്രോളെ…ഞാന്‍ മലയാളിയാ…പിന്നീട് മരുന്ന് കഴിച്ചോളാം…എനിക്കുമാവാം സഖാവെ ഒരുണ്ണിയപ്പം…. -മര്‍ത്ത്യന്‍-