Author Archives

മര്‍ത്ത്യലോകം, അറിഞ്ഞവരും അറിയാത്തവരും അറിവുകെട്ടവരും അടങ്ങുന്ന മര്‍ത്ത്യന്റെ ലോകം. മര്‍ത്ത്യന്റെ യഥാര്‍ത്ഥ പേര് വിനോദ് നാരായണ്‍.. കവിതക്കും കഥക്കും ഇടയില്‍ എവിടെയോ അവനെ തന്നെ തിരഞ്ഞു നടക്കുന്ന ഒരു കോഴിക്കോട്ടുകാരന്‍… ബല്ലാത്ത പഹയന്‍ എന്നൊരു യൂറ്റിയൂബ് പരന്പരയും നടത്തിവരുന്നു… ഇഗ്ളീഷിലും എഴുതി വെറുപ്പിക്കാറുണ്ട്… 🙂 മൂന്ന് നാല് വര്‍ഷമേ മലയാളം പഠിച്ചിട്ടുള്ളു… അത് കൊണ്ട് അക്ഷരത്തെറ്റുകള്‍ പൊറുക്കണം. നാലു വര്‍ഷം മലയാളം പഠിച്ചിട്ട് ഇത്രയുമൊക്കെ വെറുപ്പിക്കുന്നുണ്ടല്ലോ എന്നത് തന്നെ ഭാഗ്യം

രണ്ടു വര്‍ഷം മുന്‍പാണ് തര്‍ജ്ജമയുടെ അസുഖം ബാധിച്ചത്. അത് കലശലായപ്പോള്‍ വൈദ്യനെ കാട്ടുന്നതിന് പകരം ചില ലോക കവികളുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു സ്വയം ചികിത്സിച്ചു.. അസുഖം മൂര്‍ഛിച്ചു.. ഇപ്പോള്‍ ഇടക്കിടക്ക് അതെഴുതി ശമനം വരുത്തും…

പിന്നെ ചെറുകഥകള്‍, സിനിമാ നിരൂപണം, അല്ലറ ചില്ലറ അങ്ങിനെ സമയം കിട്ടുന്പോള്‍ എഴുതുന്നു

 • ലോക വനിതാ ദിനം

  ഇന്ന് മാര്‍ച്ച്‌ എട്ടിന് ലോക വനിതാ ദിനത്തില്‍ അഞ്ചു തികയുന്ന ഞങ്ങളുടെ മകന്‍ രാഹി ഒരു വനിതകളുടെ മനിതന്‍ (ലേഡീസ് മാന്‍ എന്ന് വായിക്കു) എന്നതിലുപരി… വനിതകളെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരുവനായി തീരട്ടെ എന്നാശംസിക്കുന്നു 🙂

 • നാല് ചോദ്യങ്ങള്‍

  പലതും വരും മനസ്സില്‍ പിന്നെ മിന്നി മാഞ്ഞ് പോകും ഞാനും നിന്റെ മനസ്സില്‍ വന്നിരുന്നു പലവട്ടം…. പിന്നെ പലതും പോലെ ഞാനും മിന്നി മാഞ്ഞ് പോയി അല്ലെ? ഇന്ന് വേണ്ട നാളെയാവട്ടെ നാളെയുമുണ്ടാകും നിനക്ക് മറ്റൊരു കാരണം അങ്ങനെ പോയി പോയി ഒരു ദിവസം വരും ഇനിയൊരു നാളെ ബാക്കിയില്ലാതെ അന്ന് നീയെന്ത് ചെയ്യും? മധുരിക്കുന്നെങ്കില്‍… Read More ›

 • മുത്തശ്ശന്റെ പര്‍സ്

  “എന്താ ആള്‍ക്കാരറിഞ്ഞാല്?” അവന്‍ മുത്തശ്ശനെ നോക്കി ചോദിച്ചു. “ആള്‍ക്കാരറിഞ്ഞാല്‍ മോശമല്ലേ? മുത്തശ്ശന്‍ ചോദിച്ചു. “അതിന് ആള്‍ക്കരടേം പോക്കറ്റടിച്ച് പോവാറില്ലേ? പോക്കറ്റടിച്ച ആളല്ലേ മോശം ഞാനാ?” അവന്‍ മനസ്സിലാവാതെ വീണ്ടും ചോദിച്ചു. മുത്തശ്ശന്‍ ചിരിച്ചു “തനിക്കിപ്പം എത്ര വയസ്സായി?” “പതിനൊന്ന്” അമ്മയാണ് മറുപടി പറഞ്ഞത്. അവര്‍ അടുക്കളയിലെ പണി മതിയാക്കി ഉമ്മറത്തെക്ക് വന്നു. “അപ്പളെ പറഞ്ഞതാ ഞാന്‍… Read More ›

 • ഞാന്‍ ഹോസെ! പക്ഷെ നിങ്ങളെന്നെ അറിയില്ല

  നിങ്ങളെന്നെ അറിയില്ല, ഞാന്‍ നിങ്ങളെയും. എന്റെ പേര് പറഞ്ഞാലും നിങ്ങള്‍ അറിയാന്‍ സാധ്യതയില്ല. പിന്നെ വളരെ പ്രചാരത്തിലുള്ള മറ്റൊരു പേരു വച്ച് നിങ്ങള്‍ക്കെന്നെ പരിചയപ്പെടുത്താം. ‘ഹോസെ’, അതാണെന്റെ പേര്‌. പക്ഷെ ഞാന്‍ പറഞ്ഞ പോലെ നിങ്ങളെന്നെ അറിയില്ല. ഞാന്‍ ഒരു മലയാളിയല്ല. അത് കൊണ്ട് ഈ എഴുത്തുകാരന്‍ വഴി നിങ്ങളെ പരിചയപ്പെടുന്നു. ‘ഹോസെ’ എന്ന് ഞാന്‍ ഇംഗ്ലീഷില്‍… Read More ›

 • ഹേ, കഥാകൃത്തെ! ഞാന്‍ നിങ്ങളുടെ ഒരു കഥാപാത്രം…

  “എന്താ ഒരു വിഷമം” അവള്‍ അടുത്തു വന്ന് ചോദിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ എന്റെതായ ഒരു ലോകത്തായിരുന്നു…. അറിഞ്ഞിരുന്നു, പക്ഷെ വായിച്ചിരുന്ന പുസ്തകം ഈ ലോകത്ത് നിന്ന്, പ്രത്യക്ഷമായ എല്ലാ കെട്ടുപാടുകളില്‍ നിന്നും പറിച്ചെടുത്ത്‌ മറ്റെവിടയോ കൊണ്ട് ചെന്ന് നട്ടിരുന്നു. ഞാന്‍ അവളെ നോക്കി “പുസ്തകം തീര്‍ന്നതിലുള്ള വിഷമമാവും അല്ലെ?” അവള്‍ ചോദിച്ചു ഞാന്‍ ചിരിച്ചു… Read More ›

 • ഞാനും പ്രവാസി

  “മലയാള്യാ” ചോദ്യം എന്നോടാണെന്ന് മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി രാവിലെയും വൈകീട്ടും ഒന്നര മണിക്കൂറോളം സാന്‍ഫ്രാന്‍സിസ്കോ ഓഫീസിലേക്കുള്ള ട്രെയിന്‍ യാത്ര, ഒരിക്കല്‍ പോലും ഒരു മലയാളിയെ കണ്ടിട്ടില്ല. കേട്ടിട്ടില്ല എന്ന് പറയുന്നതാകും ശരി. ഇന്ത്യക്കാരെ കൊണ്ട് നിറയുന്ന ഈ ബേ-ഏരിയ-ട്രാന്‍സിറ്റ് (ബാര്‍ട്ട്) വണ്ടികളില്‍ തെലുങ്ക്, തമിഴ്, പഞ്ചാബി, ഹിന്ദി പിന്നെ… Read More ›

 • കദീജെടെ മൊബീല്

  “കദീജെ ഇയ്യാ മോബീലിങ്ങേടുത്താ” “എന്തിനാ ഉമ്മാ ഇങ്ങക്കിപ്പം മൊബീല്?” അവള്‍ ചോദിച്ചു “ഇങ്ങക്കിണ്ടോ അതിന്റെ സൂത്രം ബശം?” “ഇയ്യ്‌ ബിളിച്ചാ മതി” “അയിന് ഇങ്ങക്കാരെ വിളിക്കാനാ ഉമ്മാ ഈ പാതിരാത്രിക്ക്‌” അവള്‍ ഉമ്മയെ നോക്കി “അന്റെ ഉപ്പാനെ വിളിക്കാനാ മുത്തെ” ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു അവള്‍ ഉമ്മയെ നോക്കി നിന്നു എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു… Read More ›