മരിച്ചവരുടെ സ്വപ്നങ്ങൾ

നമ്മളെല്ലാം മരിക്കും..
അതിൽ സംശയം വേണ്ട…
അതിന് ശേഷം ഒന്നുമില്ല…
അതിൽ സംശയമുണ്ടോ…?

അല്ല ഉണ്ട്..
ഒരാൾ മരിച്ചതിന് ശേഷം
ജീവിച്ചിരിപ്പുള്ളവർക്ക് ഉണ്ട്…
പലതുമുണ്ട്…

മരിച്ചയാളുടെ വേർപാട്…
ഓർമ്മകൾ…
മറ്റുള്ളവരുമായി പങ്കു വച്ചതിനു ശേഷം പോകാൻ നേരം കുത്തി കെടുത്തിയ സ്വപ്നങ്ങൾ… പാതി കണ്ടവ….. പകുതി യാത്ര ചെയ്തവ…

അതേറ്റെടുക്കാൻ ജീവിച്ചിരിക്കുന്നവർ ആരെങ്കിലും ഉണ്ടാകുമോ..?
എന്തിന് ഏറ്റെടുക്കണം….
നമ്മുടെ സ്വപ്നങ്ങളല്ലല്ലോ…. അല്ലെ..?
പക്ഷെ സ്വപ്നങ്ങൾ മറ്റുള്ളവരോട് പറഞ്ഞാൽ അവരും അതിന്റെ ഭാഗമാവും…
ആവില്ലേ..?

ചിലപ്പോൾ നമ്മുടെയെല്ലാം സ്വപ്നങ്ങൾ കേട്ടുപിണഞ്ഞു കിടക്കുന്നുണ്ടാവും… എന്റെ സ്വപ്നങ്ങളിൽ നിന്നും നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് വലിയ ദൂരമുണ്ടാവില്ല…
നടന്നു നോക്കണം എന്നെ ഉള്ളു…

എല്ലാ സ്വപ്നങ്ങളും തമ്മിലും ഒരായുസ്സിൽ നടന്നെത്താനുള്ള ദൂരമേ ഉള്ളു…

ചിലർക്ക് നമ്മൾ തമ്മിലുള്ള സാമ്യത അത്രയേറെ പേടിപ്പെടുത്തുന്നതാവാം… ചെറുപ്പം മുതൽക്ക് നമ്മൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് എന്ന് കരുതി പോന്നവർക്ക്… പഠിച്ചു വളർന്നവർക്ക്…

Some people are so scared of the similarities we have…. Even when they realize death is a certainty they cannot fathom that they could be so close to others in all aspects….

മർത്യൻ-Categories: നുറുങ്ങുകള്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: