ക്യാ-റെയിൽ..? കേ-റെയില്‍… ഭായ്… കേ-റെയില്‍…

അഞ്ച് വിധം കേ-റെയില്‍കാരാണുള്ളത് എന്ന് തോന്നുന്നു…

  1. ഒന്നും അറിയില്ല പക്ഷെ കേറെയില്‍ വേണം
  2. ഒന്നും അറിയില്ല പക്ഷെ കേറെയില്‍ ശരിയല്ല
  3. കാര്യങ്ങള്‍ പഠിച്ചു കേറെയില്‍ വേണം
  4. കാര്യങ്ങള്‍ പഠിച്ചു കേറെയില്‍ പ്രശ്നമുണ്ട്
  5. പഠിച്ചിട്ടുമില്ല അറിയുമില്ല പക്ഷെ അഭിപ്രായമുണ്ട്

ഞാന്‍ ഇതില്‍ കാറ്റഗറി 5…. 😁😉😜 പഠിച്ചിട്ടുമില്ല അറിയുമില്ല പക്ഷെ അഭിപ്രായമുണ്ട്… വികനത്തിന്റെ കൂടെയാണ്… മനുഷ്യന്റെ കൂടെയാണ്…. സമയത്തിന്റെ കൂടെയാണ്…  

  1. വികസനം നടക്കുമ്പോൾ പരിസ്ഥിതിക്കും മറ്റു ജീവികള്‍ക്കും ഉണ്ടാകുന്ന ദോഷം കഴിവതും കുറയ്ക്കണം…
  2. വികസനം വഴി ഏതെങ്കിലും മനുഷ്യര്‍ക്ക് ഉണ്ടാവുന്ന നഷ്ടവും പ്രശ്നങ്ങളും പരിഹരിക്കപ്പെടണം…
  3. ഈ കൊളാറ്ററൽ ഡാമേജ് ഉടായിപ്പ് നടക്കരുത്…

ഇനി സമയം… 
അത് എല്ലാവര്‍ക്കും ഒരു പോലെയാണ്… അല്ലെ..? ആര്‍ക്കും കൂടുതലില്ല.. അത് കൊണ്ട് തന്നെ സമയം ലാഭിക്കുന്ന എല്ലാ കാര്യങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വികസനത്തിന് കാരണമാവാന്‍ സാധ്യതയുണ്ട്…

ഇത്രയും എയര്‍പോര്‍ടുകളും ഫ്ലൈറ്റു സര്‍വീസുകളും വരുന്നതിന് മുന്‍പത്തെ കാലമോര്‍മ്മയുണ്ടോ…? പണ്ട് വിദേശത്തുള്ളവരുടെ ഉറ്റവര്‍ നാട്ടില്‍ സുഖമില്ലാതെ കിടന്നാലും മരിച്ചാലും ഒന്നും നാട്ടില്‍ വരാന്‍ പറ്റില്ലായിരുന്നു… നാട്ടിലേക്ക് മൂന്ന് മാസത്തിൽ ഒരിക്കൽ മാത്രം ഫ്‌ലൈറ്റുള്ള പ്ലെയിനും എയർപോർട്ടും ഒക്കെയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു… ഇന്ന് ഒരു ദിവസത്തെ മീറ്റിങ്ങിന് ഡൽഹിയിലും ദുബായിലും സിംഗപ്പൂരും ഒക്കെ പോയി വരുന്നവർക്ക് ഇത് ഓർമ്മ കാണില്ല… എയർപ്പോർട് വേണ്ടാത്തവരും ഇന്ന് ഫ്ളൈറ്റിലൊക്കെ കയറും… ആരും കയറ്റാതിരിക്കില്ല…   

എത്ര സമയം ലാഭിക്കാനാണ്..? എന്നിട്ട് എന്തിനാണ്..?. ആർക്കാണ്…? ഒരു കണക്ക് നോക്കാം…

1000 പേര് ഒരു ദിവസം 5 മണിക്കൂര്‍ യാത്ര ചെയ്യെണ്ടി വരുന്നിടത്ത് അത് നാല് മണിക്കൂറായി കുറച്ചാല്‍ സമൂഹത്തിന് ലാഭം 1000 മണിക്കൂറണ്… ഒരു ദിവസം 1000 മണിക്കൂർ കൂടുതല്‍ പ്രൊഡക്റ്റീവായ കാര്യങ്ങള്‍ ചെയ്യാന്‍… 1000 hours more… അതു വഴി വര്‍ഷത്തില്‍ കിട്ടുന്നത് 15000 Person days of Productivity… 

അല്ല… ഇത് Productive ആയി പണിയെടുക്കുന്നവരുടെയും… പണിയെടുക്കേണ്ടവരുടെയും… പ്രൊഡക്ടിവ് ആവണമെന്ന് തോന്നുന്നവരുടെയും കാര്യം മാത്രമാണ്… കേ.റെയിൽ അനുകൂലിക്കുന്നവരിലും പ്രതികൂലിക്കുന്നവരിലും കൂലിയും വേലയും ഒന്നും പ്രശ്നമല്ലാത്തവരുണ്ടാവാം… അതാണ് പറഞ്ഞത്….  

ഇനി പ്രൊഡക്ടിവ് എന്ന് കേൾക്കുമ്പം ചൊറിച്ചിലുണ്ടെങ്കിൽ ആ സമയം ലൗ.. സെക്സ്.. വ്യായാമം… എന്നിങ്ങനെയുള്ള രസകരവും ആവശ്യവുമായ കാര്യങ്ങൾക്കും ഉപയോഗിക്കാം… എന്താ പൊള്ളുമോ… നഹിം…     

ഇനി യാത്ര ചെയ്യാതെ തന്നെ കാര്യം നടക്കുമെങ്കില്‍ മൊത്തം സമയ ലാഭമാണ്… What can be done remote should be done remotely… And reduce the carbon footprint… (ഇവിടെ സെക്സിന്റെ കാര്യമല്ല ഉദ്ദേശിച്ചത്… അതും റിമോട്ടായി നടന്നേക്കാം ഭാവിയിൽ.. അതിൽ ഇന്നും ഫിസിക്കൽ ഇന്റിമസിയാണ് മ്മക്കിഷ്ടം)  

റിമോട്ട് വർക്ക് നന്നായി നടക്കാൻ ഇന്റർനെറ്റും കംപ്യുട്ടറും ഫോണും ഒക്കെ ഉപയോഗിക്കാം…. പണ്ട് കംപ്യുട്ടറിനെതിരെ സമരം ചെയ്ത വീരന്മാർക്കും ഇതൊക്കെ വഴി സമയം ലാഭിക്കാം…. കാരണം… സമയം എല്ലാവർക്കും തുല്യമാണ്… 

ഇനി ലാഭിക്കുന്ന സമയം എങ്ങിനെ ഉപയോഗിക്കണം എന്നതിൽ പരിപൂർണ്ണ സ്വാതന്ത്ര്യവും…. ചിലര് പ്രൊഡക്ടീവാവും… ചിലര് കൺസ്ട്രക്ടീവാവും… ചിലര് ഡിസ്ട്രക്സ്റ്റീവാകും… ചിലര് ഇൻസ്ട്രക്ടീവാവും… ചിലര് മൊത്തം ഒബ്സ്ട്രക്ടീവാവും… ആഹാ…. അടിപൊളി… ക്യാ തുല്യത ഹെ…. ക്യാ-റെയിൽ..? കേ-റെയില്‍… ഭായ്… കേ-റെയില്‍… 😜😁          

ഇവിടെ എല്ലാം തികഞ്ഞവരും എല്ലാം അറിയുന്നവരുമാണെന്നറിയാം… അത് പോരാഞ്ഞിട്ട് ഒടുക്കത്തെ നിഷ്പക്ഷരും… ഞാൻ കാറ്റഗറി 5 ആണ്….  പഠിച്ചിട്ടുമില്ല അറിയുമില്ല പക്ഷെ അഭിപ്രായമുണ്ട്… 

ബാക്കി വിവരമുള്ളവർ തീരുമാനിക്കട്ടെ…. 🙏😘



Categories: പ്രതികരണം

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: