ഫേസ്ബുക്കിനോട് വിട | 2022 വരുമ്പോൾ – 6 

അങ്ങനെ 2022 വരുന്നതിന് മുൻപ് തന്നെ ഫേസ്ബുക്കിനോട് വിട പറഞ്ഞു… 2022.ൽ ആ പ്ലാറ്റഫോമിൽ നിന്നുമിറങ്ങി പോകണം എന്ന് കരുതിയതാണ് പക്ഷെ ഇന്നലെ വൈകീട്ട് വളരെ പെട്ടന്ന് അതിന് സമയമായി എന്ന തോന്നൽ വന്നു…. അതങ്ങ് ചെയ്തു… ഈ പോസ്റ്റ് അതെന്തിന് ചെയ്തു എന്നും ഇനിയൊരു പോസ്റ്റും ഉണ്ടാവില്ലേ എന്നൊക്കെ ചോദിക്കുന്ന എന്നെയും എന്റെ സാമൂഹിക ഇടപെടലുകൾ ഇഷ്ടപ്പെടുന്നവർക്കും വേണ്ടിയാണ്…. എന്നെ ഇഷ്ടപ്പെടാത്തവർ അറിയാനും ഇതിൽ പലതും ഉണ്ടാവാം…

ഫേസ്‌ബുക്ക് എന്ന പ്ലാറ്റുഫോമിനോടാണ് വിട എഴുത്തിനോടും വീഡിയോകളോടുമല്ല… ഫേസ്‌ബുക്ക് പ്ലാറ്റഫോമിന് ചില പ്രത്യേകതകളുണ്ട്… അത് എന്റെ സ്വഭാവത്തിന്റെ പരിമിതികളുമായി ഒത്ത് പോകുന്നില്ല… സ്വകാര്യ സമയ നഷ്ടമാണ് അതിന്റെ പരിണിത ഫലം…

ഫേസ്‌ബുക്ക് വളരെ പേഴ്സണലായൊരു പ്ലാറ്റുഫോമാണ്… തുടങ്ങിയ കാലത്ത് നമ്മുടെ അടുത്ത സുഹൃത്തുക്കളെയും കുടുംബത്തെയും മാത്രമുൾപ്പെടുത്തിയുള്ള ചെറിയ ഒരിടം… അവിടെ നിന്നും ഫേസ്‌ബുക്ക് വലുതായപ്പോൾ നമ്മുടെ കൂട്ടുകെട്ടും വികസിച്ചു… പക്ഷെ വ്യക്തി ബന്ധങ്ങളിൽ ഊന്നിയുള്ള ഇടപെടലുകളിൽ നിന്നും എനിക്ക് മാറാൻ കഴിഞ്ഞില്ല… അതായിരിക്കണം പേജ് വന്നതിന് ശേഷം കമന്റുകളും റിപ്ലൈകളും ഒക്കെയായി ഞാനും സമയം ചിലവാക്കിയിരുന്നത്… അതെനിക്ക് നൽകിയത് നേരിട്ട് പരിചയമുള്ളവരെ പോലും ബ്ലോക്കേണ്ടി വരുക എന്നതാണ്… അതൊരു വലിയ വിലയല്ലേ എന്ന ചോദ്യം വീണ്ടും വീണ്ടും മനസ്സിൽ വന്നു…. പുതിയ പലരുമായി സൗഹാർദങ്ങൾ തന്നു… പക്ഷെ….

വളരെ വ്യക്തിപരമായി കണ്ടു പോന്നിരുന്ന ബന്ധങ്ങൾ പോലും ആഴമില്ലാതെ വീർപ്പുമുട്ടി നിൽക്കുന്നതായി തോന്നി…. ഇത് എന്റെ സ്വഭാവത്തിന്റെ പരിമിതികളാവാം…. നമ്മുടെ പരിമിതികൾ മനസ്സിലാക്കി അതിനെ മറികടക്കാനായുള്ള ഹാക്‌സ് നമ്മൾ തന്നെ കണ്ടെത്തണം അങ്ങിനെയാണ് ഈ തീരുമാനം…. ഇത് കുറേശ്ശെ കുറേശ്ശേയായി കുറച്ചാൽ പോരെ എന്നൊരു ചിന്തയും വരാം… പക്ഷെ അത് സിഗരറ്റ് വലി നിർത്തുന്ന പോലെയാണ്…. കുറക്കുന്നത് ഫലപ്രദമല്ല… കോൾഡ് ടർക്കി… ഒരൊറ്റ നിർത്തൽ അതെ നടക്കു….
പിന്നെയും പല കാരണങ്ങളുണ്ട്…. ഓരോന്നായി ഞാൻ പറയാം 

 1. എന്റെ ഏറ്റവും മോശം സ്വഭാവത്തെയാണ് ഫേസ്ബുക്കിനാവശ്യം എന്ന് തോന്നി… It brings the worst of me out there…. 
 2. ഞാൻ വളരെ സമയമെടുത്ത് ചെയ്യുന്ന പോസ്റ്റുകൾ ഫേസ്‌ബുക്കിന്റെ അൽഗോരിതം ജനങ്ങളിൽ എത്തിക്കുന്നില്ല… പകരം ഏറ്റവും controversial… അത് പോലെ inciteful (അതൊരു ശരിക്കുള്ള വാക്കല്ല, പക്ഷെ ഉദ്ദേശം ഇതാണ്… ആളുകളെ ഇളക്കി വിടാൻ പര്യാപ്തമായ) പോസ്റ്റുകളാണ് കൂടുതൽ ഫേസ്‍ബുക്കിന് വേണ്ടത്… Insightful അല്ല എന്ന് തന്നെ…
 3. നമ്മളെയൊക്കെ ബെടക്കാക്കുന്ന ഒന്നായി ഈ പ്ലാറ്റുഫോം മാറുന്നോ എന്നൊരു ചിന്ത….ഇതിന്റെ ഫലമായി ഞാനും Thoughtful അല്ലാതെ കൂടുതൽ Reactionary മാത്രമായി തീരുന്നു..
 4. ഫേസ്‌ബുക്കിന്റെ ആളുകളെ പ്ലാറ്റഫോമിൽ നിർത്താനുള്ള അജണ്ടയിലേക്ക് എന്നെ ഫോളോ ചെയ്യുന്നവരെയും തെളിച്ച് കൊണ്ടു പോകുന്ന ഒരാളായി ഞാൻ മാറുന്നു..
 5. പസ്തകങ്ങൾക്കും ആഴമുള്ള ബന്ധങ്ങൾക്കും എന്റെ ചുറ്റിലും പ്രസക്തമായ കാര്യങ്ങളിലും ചിലവാക്കേണ്ട സമയമാണ് ഇവിടെ നഷ്ടമാകുന്നത്…

ഇനിയങ്ങോട്ട് എങ്ങനെ…

പേജ് പൂട്ടുന്നൊന്നുമില്ല… ഞാൻ ഉപയോഗിക്കുന്നത് കുറച്ച് കാലത്തേക്ക് നിർത്തുന്നു… വളരെ സജീവമായി ഉപയോഗിച്ചിരുന്ന Clubhouse ഇന്ന് ഇടക്ക് ഒന്ന് കയറി നോക്കുന്നെ ഉള്ളു…അങ്ങനെ ഫേസ്ബുക്കും ഉപയോഗിക്കാൻ കഴിയുന്ന സമയം ചിലപ്പോൾ തിരിച്ചു വന്നേക്കാം… എനിക്ക് ഉറപ്പുണ്ടെങ്കിൽ…

വീഡിയോകൾ തുടരും… സജീവമായി തന്നെ.. ഒരിടത്തല്ല… പലയിടത്ത്… പല രീതിയിൽ..

 1. യൂട്യൂബിൽ പുസ്തകങ്ങളെ കുറിച്ചും ഇതര ഭാഷാ സിനിമകളെ കുറിച്ചും ഡോക്കുമെന്ററികളെ കുറിച്ചും… പേഴ്സണൽ പ്രൊഫെഷണൽ ആശയങ്ങളെ കുറിച്ചും മൈക്രോകോഴ്‌സുകളും ഇടക്ക് ചില സൊറകളും തമാശകളുമായി ഉണ്ടാവും… https://www.youtube.com/pahayan
 2. Penpositive യൂട്യൂബ് ചാനലിൽ ഇടക്ക് ഒരു ജേർണൽ പതിവുണ്ട് ഇംഗ്ലീഷിൽ… ഇവിടെ കാണാം… താല്പര്യമുണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാം.. https://www.youtube.com/c/PENPOSITIVE
 3. പുസ്തകങ്ങളെ കുറിച്ചും കവിതയെ കുറിച്ചുമൊക്കെ ഇംഗ്ലീഷിലുള്ള വിഡിയോകൾ ഞാൻ ആദ്യമായി തുടങ്ങിയ ഈ ചാനലിൽ കാണും… ഇതും ഇംഗ്ലീഷിലാണ്…. https://www.youtube.com/c/vinodnarayan
 4. ഞാൻ ചെയ്യുന്ന Pahayan Media Malayalam Podcast തുടർന്നും സജീവമായി ഉണ്ടാവും…. അത് നിങ്ങൾക്ക് Google Podcast. Apple Podcast, Gaana, Spotify എന്നിവിടങ്ങളിൽ ഒക്കെ കേൾക്കാം… അതിന്റെ വിവരങ്ങൾ ഇവിടെ കാണും… https://anchor.fm/pahayan
 5. എന്റെ ഇംഗ്ലീഷ് പോഡ്കാസ്റ്റായ Penpositive Outclass ഇതേ പോലെ നിങ്ങൾക്ക് Google Podcast. Apple Podcast, Gaana, Spotify എന്നിവിടങ്ങളിൽ ഒക്കെ കേൾക്കാം… അതിന്റെ വിവരങ്ങൾ ഇവിടെ കാണും… https://anchor.fm/penpositive
 6. പിന്നെ എഴുത്തിലേക്ക് കുറച്ച് കൂടി സജീവമായി ഇറങ്ങാമെന്നും കരുതി… ഇവിടെ ഈ മർത്ത്യലോകം എന്ന ബ്ലോഗിലും എന്റെ ഇംഗ്ലീഷ് ബ്ലോഗായ www.vinodnarayan.com എന്ന ബ്ലോഗിലും…
 7. ഇൻസ്റാഗ്രാമിലും ട്വിറ്ററിലുമൊക്കെയുണ്ട്… പക്ഷെ തുടർന്നും വേണോ എന്ന് തീരുമാനിച്ചിട്ടില്ല… അവിടെയൊന്നും തൽക്കാലം സമയനഷ്ടം ഇല്ല… അത് കൊണ്ട് വിട്ട് പോകുന്നു എന്ന കൊട്ടിഘോഷിക്കലും വേണ്ട ഇപ്പോൾ…. https://www.instagram.com/pahayanmedia/ & https://twitter.com/pahayanmedia

ഫേസ്‌ബുക്ക് നൽകാത്ത മറ്റൊന്നും കുട്ടിയുണ്ട്… curation and findability…നമ്മൾ എഴുതുന്ന പോസ്റ്റുകളും ചെയ്യുന്ന വിഡിയോകളും പെട്ടെന്ന് കണ്ടെത്താൻ ഫേസ്‌ബുക്കിൽ വലിയ ബുദ്ധിമുട്ടാണ്… എപ്പോഴും പ്ലാറ്റഫോമിൽ ജീവിക്കുന്നവർക്ക് വേണ്ടിയാണ് ഫേസ്‌ബുക്ക്… ഇടക്ക് വരുന്നവർക്കല്ല…. ബ്ലോഗും യൂട്യൂബും പോഡ്‌കാസ്റ്റും പക്ഷെ curation and findability കൂടുതൽ നൽകുന്നു…

ഞാൻ consume ചെയ്യുന്നത് യൂട്യൂബ് വഴിയാണ്… ചാനലുകൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്… എന്നിട്ട് ചിലപ്പോൾ എല്ലാ ആഴ്ച്ചയും ഇരുന്നിട്ട് ആ ചാനലുകൾ വഴി ഇഷ്ടമുള്ള പ്രോഗ്രാം കാണും… ഇത് എനിക്ക് ഫേസ്‌ബുക്കിൽ ബുദ്ധിമുട്ടാണ്… ഫേസ്‌ബുക്ക് വളരെ നൈമിഷികമാണ്…. എന്റെ content creation താല്പര്യങ്ങൾക്കും ആശയങ്ങൾക്കും പറ്റിയ സ്ഥലമല്ല എന്നും തോന്നുന്നു… Long term Relevance…. അത് ഫേസ്‌ബുക്കിൽ ഇല്ല എന്ന് തന്നെ പറയാം….

എന്നിരിക്കിലും ഒരു രസമുണ്ട്… പോഡ്കാസ്റ്റുകളും ബ്ലോഗുകളും ഓട്ടമാറ്റിക്കായി ഫേസ്‌ബുക്കിൽ വരും… പക്ഷേ ഫേസ്‌ബുക്ക് അവയെ പ്രമോട്ട് ചെയ്യില്ല… എങ്കിലും അവിടെ പോസ്റ്റായി അവ വരും…. ചിലരുടെ ഫീഡിലൊക്കെ അത് കണ്ടേക്കാം… So let me use facebook as just a distribution engine and not a content creation engine….

ഇത്രയും വിശദമായി എഴുതാൻ കാരണം എനിക്കും നാളെ വായിക്കാനാണ്… എന്തിന് ചില തീരുമാനങ്ങൾ എടുത്തു എന്നത് മനസ്സിലാക്കാൻ… ഫേസ്‌ബുക്കിൽ വ്യക്തിപരമായി ഉണ്ടാവില്ല എന്നെ ഉള്ളു… ആ സമയം മറ്റുപലതിനുമായി ഉപയോഗിക്കട്ടെ ഇനി….    

ഇതിനർത്ഥം ഫേസ്‌ബുക്കിൽ ഇത്രകാലവും സമയം ചിലവാക്കിയുണ്ടാക്കിയെടുത്ത റീച്ച് വേണ്ടെന്ന് വയ്ക്കുക എന്നത് കൂടിയാണ്… അത് സാരമില്ല നമ്മൾ പറയുന്നതും എഴുതുന്നതും ചെയ്യുന്നതും കേൾക്കാനും കാണാനും താല്പര്യമുള്ളവർ… അവർക്ക് അത് ഗുണമെന്ന് തോന്നുന്നെങ്കിൽ അന്വേഷിച്ച് വന്നു കൊള്ളും…   Categories: പ്രതികരണം, മർത്ത്യലൊകം

Tags: , ,

19 replies

 1. താങ്കളെ പോലൊരാൾ പോവരുത് .. ആദ്യം തമാശയാണെന്നാണ് കരുതിയത്… ഒരു പാട് ആസ്വദിച്ച് വായിച്ചിട്ടുണ്ട് താങ്കളുടെ എഴുത്തുകൾ ..
  ഒരിക്കൽ കൂടി …. പോവരുത്

  • ഫേസ്‌ബുക്ക് ഉപയോഗം ഗുണം ചെയ്യില്ല… ഇവിടെയും ഞാൻ പറഞ്ഞ മറ്റു സ്ഥലങ്ങളിലും കാണാം….

 2. Go ahead…but don’t Stop professional videos

 3. A good decision, anyway.
  Be bold ad usual… congratulations

 4. നിങ്ങളുടെ പോസ്റ്റുകൾ സ്ഥിരമായി കാണുകയും തമാശകൾ ആസ്വദിക്കുകയും അതിനിടയിൽ പറഞ്ഞ ചില കാര്യങ്ങളെ പറ്റി കാര്യമായി ചിന്തിക്കുകയും ചെയ്തിരുന്നു .Thank you for what you have done so far ♥️

 5. ഫേസ്ബുക്ക് ഗൗരവമായി കണ്ടിരുന്നവർക്ക് താങ്കളുടെ ഈ തീരുമാനം വിഷമമുണ്ടാക്കും … will continue to listen you in other platforms you mentioned… All the best

  • നന്ദി…. പോഡ്കാസ്റ്റ് ബ്ലോഗ് എന്നിവിടങ്ങളിലുള്ള relevance അവിടെയില്ല…. യൂട്യൂബ് ഒരു സാമൂഹ്യ മാധ്യമമല്ലാത്തതിനാൽ അവിടെയും കുഴപ്പമില്ല…

 6. നല്ല തീരുമാനം …. നല്ല സുഹൃതങ്ങൾ അതിലുപരി അവരുടെ രാഷ്ട്രീയ സാമുദായിക ഇടപെടലുകൾ ഒന്നും നമ്മുക്ക് ദഹിക്കാതെ വരും അവരെ നമ്മൾ വല്ലാതെ വെറുത്തു പോകും … തിരിച്ചും അങ്ങനെ തന്നെ …
  സത്യത്തിൽ എന്നെ പോലുള്ള ഒരു വെക്തിക്ക് പബ്ലിക് പ്ലാറ്റുഫോമിൽ കമന്റ് ഇടാനുള്ള ധൈര്യം ഇല്ല .. എന്തെന്ന് പ്രേതേകിച് പറയണ്ട കാര്യമില്ലല്ലോ ..അടച്ചു ആക്ഷേപിക്കും . പേരിൽ ഒരു വാൽ കണ്ടാൽ പിന്നെ അത് വെച്ചായിരിക്കും ബാക്കി അഭിസംബോധന . അതുകൊണ്ടു എന്റെ പേര് ഞാൻ ചുരുക്കി ആർക്കും മനസ്സിലാവാതിരിക്കാൻ ..
  ഉള്ള സുഹൃത് ബന്ധങ്ങൾ പോകാതിരിക്കാൻ കഴിവതും ശ്രെമിക്കുന്നുണ്ട് .ഒട്ടും പറ്റാത്ത സുഹൃത്തുക്കളെ unfollow ചെയ്തു കാലം കഴിക്കുന്നു ….
  നിങ്ങളെ വലിയ ഇഷ്ടമാണെനിക്ക്
  ഷാരോൺ…

 7. Can’t say whether it’s a good or bad decision. But the reasons you have noted are really an eye opener, surprisingly after reading them I also felt it’s real truth.

 8. Absolutely loved this blog and all your explanations to leave FB are so relevant.
  As you said, those who need to find your blogs, vlogs whether it is about contemporary issues or book reviews or movie reviews, they will find you.
  All the best, please do keep up with your bold and insightful 😊work.
  Happy New Year to you & family 💐

  • Thank You…. People will find you if you really matter… I have gained the needed reach using Facebook… Continuing there will only benefit Facebook and not me or the people there… May be I will revisit the decision if I think I will be able to manage stuff… 🙂

 9. നല്ല തീരുമാനം.ഇങളെപോലെ ഒരുപാട് സമയം ഞമ്മളും ഈ ഫേസ്ബുക്കിൽ വെറുതെ കളഞ്ഞിട്ടുണ്ട് കുറെ ഫേക്കുകളുടെ കമന്റിന് മറുപടി പറഞ്. ഇപ്പോൾ നിർത്തിയിട്ട് ഒരു അഞ്ചോ ആറോ മാസം ആയിക്കാണും.ഇപ്പോൾ സുഖം സന്തോഷം സമാധാനം.ഇപ്പോൾ ഫേസ്ബുക്കിൽ അഞ്ചുമിനിറ്റിൽ കൂടുതൽ ഇരുന്നാൽ വെറുപ്പ് പിടിക്കുന്നു.ജോസഫ് അന്നംക്കുട്ടി ജോസിന്റെ വാക്കുകൾ കടമെടുത്താൽ “തന്തയില്ലാത്ത ഡിജിറ്റലിസം”അതാണ് ഫേസ്ബുക്

 10. It was a page I used to visit frequentyly and liked it.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: