സൗത്ത് ആഫ്രിക്കൻ കവയിത്രി ആഞ്ജിയ ക്രൊഗിന്റെ (Antjie Krog born 23 October 1952) ‘നീതർ ഫാമിലി ഓർ ഫ്രണ്ട്സ്’ (Niether family nor friends) എന്ന കവിതയുടെ മലയാളം പരിഭാഷ
‘നീതർ ഫാമിലി ഓർ ഫ്രണ്ട്സ്’ (Niether family nor friends)
——————————-
ഇന്നെല്ലാം മരിച്ചവരിലൂടെയാണ് എന്നോട് സംസാരിക്കുന്നത്
നിന്റെ എളുപ്പത്തില്‍ പൊട്ടുന്ന എല്ലിന്റെ കേട്ട്
ഞാനേറ്റവും കൂടുതൽ കാലം സ്നേഹിച്ച പ്രിയതമ
ഒറ്റക്ക് ആർക്കോ വേണ്ടി കാത്തിരുന്ന് നഷ്ടപ്പെട്ട് മെലിഞ്ഞ് എവിടെയോ കിടക്കുന്നു
ഞാൻ ഇന്ന് തീർത്തും ഉണർന്നിട്ടാണ്
എങ്കിലും തീർത്തും ഇല്ലാതായി തീർന്നിരിക്കുന്നു
നീ മാത്രമേ എനിക്കുണ്ടായിരുന്നുള്ളു
മരണമടഞ്ഞ ജീവനെ
തണുത്ത് വിറച്ച് ഒറ്റക്ക് അതെന്റെ വാരിയെല്ലുകള്‍ക്ക് പിന്നിലുണ്ട്
ആഫ്രിക്ക എന്നെ കൊണ്ട് എല്ലാം കൊടുപ്പിച്ചു
വളരെ ഇരുട്ടാണ്
എല്ലാം പ്രതീക്ഷയറ്റതാണ്
മൃദുവായ പ്രിയപ്പെട്ട ധിക്കാരി
ഞാൻ തീർത്തും ഇല്ലാതായി തീർന്നിരിക്കുന്നു
എന്റെ അവസാന തൊലിയിലേക്ക്
ഞാൻ പിന്മാറുന്നു
-ആഞ്ജിയ ക്രൊഗ്-
പരിഭാഷ – മർത്ത്യൻ
Categories: Malayalam translation
Leave a Reply