സിറിയൻ കവി നിസാർ ഖബാനിയുടെ (Nizār Tawfīq Qabbānī 21 March 1923 – 30 April 1998) ഡയലോഗ് (Dialogue) എന്ന കവിതയുടെ മലയാളം പരിഭാഷ
ഡയലോഗ് (Dialogue)
——————-
എന്റെ പ്രണയം
ഒരു മോതിരമോ വളയോ ആണെന്ന് പറയരുത്
എന്റെ പ്രണയം ഒരു ഉപരോധമാണ്,
സാഹസികതയും എടുത്തുചാട്ടവുമാണ്
അന്വേഷണത്തിലൂടെ മരണത്തിലേക്ക്
നീങ്ങുന്ന ഒന്നാണ്…
എന്റെ പ്രണയം ഒരു ചന്ദ്രനായിരുന്നെന്ന് പറയരുത്
എന്റെ പ്രണയം ചൈതന്യത്തിന്റെ ഒരു സ്ഫോടനമാണ്
നിസാർ ഖബാനി
പരിഭാഷ – മർത്ത്യൻ
Categories: Malayalam translation
Leave a Reply