ഇന്തോനേഷ്യൻ കവി സപ്രാദി ജോകോ ഡമോണോയുടെ (born 20 March 1940 in Surakarta, Central Java) ലൈറ്റ് ബൾബ് (Light Bulb ) എന്ന കവിതയുടെ മലയാളം പരിഭാഷ.
ലൈറ്റ് ബൾബ് (Light Bulb )
—————————
മുറിയിൽ തൂങ്ങിക്കിടക്കുന്നൊരു ലൈറ്റ് ബൾബ് പ്രകാശിച്ച് കത്തി
ഒരാൾ അയാളുടെ രണ്ടു കൈയ്യുകളുടെയും വിരലുകൾ കൂട്ടിയണച്ചു
അതിന്റെ നിഴലുകൾ ചുമരിൽ നീങ്ങിക്കൊണ്ടിരുന്നു;
“അതൊരു മാനാണ്.” അയാൾ പറഞ്ഞു
“ഹുറേ!” കുട്ടികൾ കൂക്കി വിളിച്ചു.
“ഇനീയൊരു പുലി!” “”ഇതാ ഒരു പുലി”
ഹുറേ! “ഇനിയൊരു ആന, ഒരു കാട്ടുപന്നി, ഒരു കുരങ്ങ്……”
ഒരു ലൈറ്റ് ബൾബിന് സ്വയം കെടണമെന്നുണ്ട്.
അതിന് ഒരു കാട്ടിന്റെ നാടുവിലാണെന്ന് തോന്നുന്നുണ്ട്.
വന്യ മൃഗങ്ങളുടെ നിലവിളി അത് കേൾക്കുന്നുണ്ട്.
പെട്ടന്നതിന് സംരക്ഷിക്കണം നഷ്ടപ്പെട്ട ഒരു പരദേശിയെ പോലെ തോന്നുന്നു
സപ്രാദി ജോകോ ഡമോണോ
പരിഭാഷ – മർത്ത്യൻ
Categories: Malayalam translation
Leave a Reply