ഇന്ന് പേര് കേട്ട കവികളുടെ കവിതയൊന്നുമില്ല… ഞാൻ തന്നെ ഈയിടെ എഴുതിയ ഒരു ഇംഗ്ലീഷ് കവിതയുടെ മലയാളം പരിഭാഷയാണ്
ബീഫ്
——-
അവർ കതക് പൊളിച്ച് ഉള്ളിൽക്കയറി അലറി
“എന്താടാ തിന്നുന്നത്…?”
ഒരു ചെറിയ കുട്ടി മുതിർന്ന ആരെയോ നോക്കി
പകുതി ചവച്ചോരു കഷ്ണം വായിൽ വച്ച്
എന്താണ് നടക്കുന്നതെന്ന്
പരിഭ്രമിച്ച്….
ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മുൻപ്
അടി തുടങ്ങിയിരുന്നു…
ചിലർ കരഞ്ഞു
ചിലർക്ക് ശബ്ദം പുറത്ത് വന്നില്ല…
കഴിച്ചിറക്കിയത് ഒരു
ചെയ്യാത്ത കുറ്റം വിചാരണക്ക് നിൽക്കുന്ന പോലെ
വയറ്റിൽ കിടന്ന് മുരണ്ടു…
അടി കഴിഞ്ഞപ്പോൾ
ജീവനറ്റ് ഒരു ശരീരംതറയിൽ കിടന്നു….
ആരോ പ്രഖ്യാപിച്ചു……
ഇത് ബീഫല്ല….
പിന്നെ അവരെല്ലാം ഒഴിഞ്ഞു പോയി…
തന്റെ പേരിൽ ഒരു കൊലപാതകം നടന്നതറിയാതെ
ഒരു പശു പുല്ല് തിന്നു കൊണ്ടിരുന്നു…
-വിനോദ് നാരായൺ-
പരിഭാഷ (മർത്ത്യൻ)
Categories: Malayalam translation
Leave a Reply