സ്വീഡിഷ് കവിയും നോവലിസ്റ്റുമായ ലാർസ് ഗുസ്താവ്സൺന്റെ (Lars Gustavsson 17 May 1936 – 3 April 2016) സ്മൂത്ത്നസ് (Smoothness) എന്ന കവിതയുടെ മലയാളം പരിഭാഷ….
സ്മൂത്ത്നസ് (Smoothness)
———————–
ഇവിടെ ഒരു പങ്കായത്തിന്റെ നേരിയൊരു ചലനം താറുമാറാക്കുന്ന
ഒരു ശാന്തമായ മൃദുലത വാണിരുന്നു
കാലാവസ്ഥ ചെറുതായി തണുക്കുന്നു.
തോണിയുടെ അടിയിൽ ഒരു ചങ്ങല
അഴിച്ചിടുന്നതിന്റെ ശബ്ദം.
പക്ഷെ മുകൾ ഭാഗത്തുള്ള ആ അപൂര്‍വ്വമായ
മഹത്തായ ശാന്തത താറുമാറാവാതിരിക്കാൻ
ഞാൻ എന്റെ പങ്കായം
വായുവിലേക്ക് ഉയർത്തിപ്പിടിച്ചു…
-ലാർസ് ഗുസ്താവ്സൺ-
പരിഭാഷ (മർത്ത്യൻ)
Categories: Malayalam translation
Leave a Reply