സ്വിറ്റ്സർലൻഡ് കവി ഫിലിപ്പെ ചക്കോറ്റെറ്റിന്റെ (Philippe Jaccottet (French: [filip ʒakotɛ]; born in Moudon, Switzerland, 30 June 1925) ‘ഡിസ്റ്റൻസ്സ്’ (Distances) എന്ന കവിതയുടെ മലയാളം പരിഭാഷ…
ഡിസ്റ്റൻസ്സ് (Distances)
——————-
കാറ്റിലുയർന്ന് വട്ടം തിരിഞ്ഞ് ഒരു പക്ഷി പറക്കുന്നു;
അതിലും ഉയരത്തിൽ അദൃശ്യമായ നക്ഷത്രങ്ങൾ തിരിയുന്നു.
ഭൂമിയുടെ അതിർത്തികളിലേക്ക് പകൽ പിൻവാങ്ങുമ്പോൾ
അവയുടെ ജ്വാല മണലിന്റെ ഇരുണ്ട വിശാലതയിൽ തിളങ്ങുന്നു.
നമ്മൾ ദൂരവും ചലനവുമുള്ളൊരു ലോകത്താണ് ജീവിക്കുന്നത്.
ഹൃദയം ഒരു മരത്തിൽ നിന്നും പക്ഷിയിലേക്ക് പറക്കുന്നു
പക്ഷിയിൽ നിന്നും ഒരു വിദൂര നക്ഷത്രത്തിലേക്ക്,
നക്ഷത്രത്തിൽ നിന്നും സ്നേഹത്തിലേക്ക്; എന്നിട്ട് സ്നേഹം
ഒരു ശാന്തമായ വീട്ടിൽ വളരും, തിരിഞ്ഞും പ്രവർത്തിച്ചും,
ചിന്തകളുടെ ദാസൻ, ഒരു കയ്യിൽ ഏന്തിയ ഒരു വിളക്ക്
-ഫിലിപ്പെ ചക്കോറ്റെറ്റ്-
പരിഭാഷ – മർത്ത്യൻ
Categories: Malayalam translation
Leave a Reply