സിറിയൻ കവി മുഹമ്മദ് അൽ-മഖോത്തിന്റെ (Muhammad al-Maghout 1934- April 3, 2006) ‘ദി സീജ്’ (The Siege) എന്ന കവിതയുടെ മലയാളം പരിഭാഷ..
‘ദി സീജ്’ (The Siege)
——————–
ആകാശത്തിലേക്ക് ഇമവെട്ടാതെ നോക്കി നിന്ന്,
എന്റെ കണ്ണുനീരിന് നീല നിറമായിരുന്നു..
സ്വർണ്ണ നിറമുള്ള ഗോതന്പ് സ്വപ്നം കണ്ടിട്ടാവണം,
കണ്ണുകൾ മഞ്ഞ നിറമായി….
പടത്തലവന്മാർ യുദ്ധത്തിന് പോകട്ടെ
പ്രണയിക്കുന്നവർ കാട്ടിലേക്കും
ശാസ്ത്രജ്ഞർ പരീക്ഷണ ശാലകളിലേക്കും
പക്ഷെ ഞാൻ…..
എല്ലാ പുസ്തകങ്ങളും ഭരണഘടനകളും മതങ്ങളും
ഞാൻ ഒന്നുങ്കിൽ പട്ടിണി കിടന്നോ ജയിലിൽ കിടന്നോ
മരിക്കുമെന്ന് ഉറപ്പ് തരുകയാണെങ്കിൽ,
ആണെങ്കിൽ…
ഈ പൊടി പിടിച്ച കസേരയിൽ ഇരുന്ന്
ദുഖത്തിന്റെ പ്രവേശനകവാടത്തിലെ പാറാവുകാരനായിരുന്ന
ആ എന്റെ പഴയ ജോലിക്ക് വേണ്ടി
ഒരു ജപമാല തീർക്കട്ടെ..
-മുഹമ്മദ് അൽ-മഖോത്ത്-
പരിഭാഷ-മർത്ത്യൻ
Categories: Malayalam translation
Leave a Reply