സൗത്ത് കൊറിയൻ കവി കോ ഉന്നിന്റെ (Ko Un born 1 August 1933) സ്റ്റോറീസ് (Stories) എന്ന കവിതയുടെ മലയാളം പരിഭാഷ..
സ്റ്റോറീസ് (Stories)
—————–
കഥകളുണ്ട്
കഥകൾ പറയുന്ന ആളുകളുണ്ട്
അവരെ കേട്ടിരിക്കുന്ന ആളുകളുമുണ്ട്
മുറി മുഴുവൻ കഥകളുടെ,
ശ്വാസോച്ഛാസം കൊണ്ട് നിറഞ്ഞിരിക്കുന്നു
അത് മതി
എട്ട് മാസത്തെ മൈനസ് നാല്പത്തിന്റെ തണുപ്പ് കാലം
ഒരു മുലകുടി മാറിയ കുട്ടി തണുത്ത് വിറങ്ങലിച്ച് ചത്തു;
പക്ഷെ അതിന്റെ ശൊഖം അധിക കാലം നീണ്ടു നിന്നില്ല.
അധികം വൈകാതെ വീണ്ടും കഥകൾ വന്നു
പ്രാർത്ഥനകൾക്കും കൂടുതൽ പ്രാർത്ഥനകൾക്കും ഇടയിൽ
ഒരു അത്താഴത്തിനും അടുത്തത്തിനുമിടയിൽ
കൂടുതൽ കഥകൾ ഉണ്ടായി
ഈ ഒരവസ്ഥയാണ് ഏറ്റവും ഉത്തമമായ അവസ്ഥ.
കോ ഉൻ
പരിഭാഷ-മർത്ത്യൻ
Categories: Malayalam translation
Leave a Reply