ഹാൻസ് മാഗ്നസ് എൻസൻബർഗറിന്റെ ‘മിഡിൽ ക്ലാസ്സ് ബ്ലൂസ്’ #7 NPM2019

ജർമ്മൻ കവിയും പരിഭാഷകനുമായ ഹാൻസ് മാഗ്നസ് എൻസൻബർഗറിന്റെ (born 11 November 1929) മിഡിൽ ക്ലാസ്സ് ബ്ലൂസ് (Middle Class Blues) എന്ന കവിതയുടെ മലയാളം പരിഭാഷാ ശ്രമം.

മിഡിൽ ക്ലാസ്സ് ബ്ലൂസ് (Middle Class Blues)
————————————-
ഞങ്ങൾക്ക് പരാതി പറയാൻ പാടില്ല.
ഞങ്ങൾ തൊഴിൽരഹിതരല്ല.
ഞങ്ങൾ പട്ടിണി കിടക്കുന്നില്ല.
ഞങ്ങൾ കഴിക്കുന്നുണ്ട്.
പുല്ല് മുളയ്ക്കുന്നുണ്ട്,
ഒരു സാമൂഹ്യ ഉത്പാദനം,
ഒരു നഖം,
ഭൂതകാലം.
തെരുവുകൾ വിജനമാണ്.
എല്ലാ കച്ചവട ഇടപാടുകളും കഴിഞ്ഞിരുന്നു.
സൈറനുകൾ നിശബ്ദമായിരിക്കുന്നു.
ഇതെല്ലാം മറഞ്ഞ് പോകും.
മരിച്ചവർ അവരുടെ വിൽപത്രം ഉണ്ടാക്കിയിരിക്കുന്നു
മഴ വെറുമൊരു ചാറലായി മാറിയിരിക്കുന്നു.
യുദ്ധം പ്രഖ്യാപിച്ചിട്ടില്ല.
അതിന് തിരക്ക് കൂട്ടേണ്ടതില്ല.
ഞങ്ങൾ പുല്ല് തിന്നുന്നു.
ഞങ്ങൾ സാമൂഹ്യ ഉത്പാദനങ്ങൾ തിന്നുന്നു.
ഞങ്ങൾ നഖം കടിച്ച് തിന്നുന്നു.
ഞങ്ങൾ ഭൂതകാലം തന്നെ വിഴുങ്ങുന്നു.
ഞങ്ങൾക്ക് ഒളിപ്പിക്കാൻ ഒന്നുമില്ല.
ഞങ്ങൾക്ക് നഷ്‌ടപെടാൻ ഒന്നുമില്ല.
ഞങ്ങൾക്ക് പറയാൻ ഒന്നുമില്ല.
ഞങ്ങൾക്കുള്ളത്.
വാച്ചിന് ചാവി കൊടുത്തിരിക്കുന്നു.
ബില്ലുകൾക്ക് പണമടച്ചിരിക്കുന്നു.
എല്ലാം അലക്കി വച്ചിരിക്കുന്നു.
അവസാനത്തെ ബസ്സും പോയിരിക്കുന്നു.
അതും കാലിയാണ്.
ഞങ്ങൾ പരാതിപ്പെടുന്നില്ല.
ഞങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്?

-ഹാൻസ് മാഗ്നസ് എൻസൻബർഗർ-
പരിഭാഷ (മർത്ത്യൻ)Categories: Malayalam translation

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: