ലോ ഫു എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന തായ്വാനീസ് കവിയും എഴുത്തുകാരനുമായ മോ യുൻ-ത്വന്റെ (11 May 1928 – 19 March 2018) ‘ബീയോണ്ട് ആഷസ്’ എന്ന കവിതയുടെ മലയാളം പരിഭാഷാ ശ്രമം…
ബീയോണ്ട് ആഷസ് (Beyond Ashes)
– ഒരു മരണമടഞ്ഞ സുഹൃത്തിന്
നീ എന്നും നീ തന്നെയായിരുന്നു
വിശുദ്ധിക്ക് ഒരു പേരിന്റെ ആവശ്യമില്ലല്ലോ;
ശാന്തമായ കണ്ണുകളിൽ മരണത്തിന്റെ പൂവുകൾ വിരിയും
ചാരമായി തീരുന്ന സമയത്തിന് മുന്നിൽ നമ്മളെല്ലാം മുട്ടു കുത്തും
നമ്മൾ ഒന്നുമല്ല, ചുവന്ന് തുടുത്ത മുഖവുമായി,
പാന്റിന്റെ പോക്കറ്റിൽ ഒരു കള്ള നാണയം കണക്കെ ഒളിഞ്ഞിരിക്കും.
ജ്വാലയായി മാറുന്ന തീയുടെ ഭ്രൂണമായിരുന്നു നീ;
നിന്നെ ആരു തന്നെ പ്രകോപിപ്പിച്ചാലും;
നീ രോഷത്തിൽ നിന്റെ കയ്യുകൾ ഉയർത്തും,
വിയർപ്പിന്റെ ഒഴുക്കിനെതിരെ ശക്തമായി ഉയരും
നീ ആ ഐതിഹാസികമായ പാതി മെഴുകുതിരിയായിരുന്നു
മറ്റേ പാതി ചാരങ്ങൾക്കും അപ്പുറം
ലോ ഫു
പരിഭാഷ (മർത്ത്യൻ)
Categories: Malayalam translation
Leave a Reply