ജാപ്പനീസ് കവിയും പരിഭാഷകനുമായ (Shuntarō Tanikawa) ഷുന്റാരോ താനികാവയുടെ (born December 15, 1931 in Tokyo City, Japan) ‘ഒരു കണ്ണാടി’ (A Mirror) എന്ന കവിതയുടെ മലയാളം പരിഭാഷ ശ്രമം..
ഒരു കണ്ണാടി (A Mirror)
——————–
അതേ ഇതാണ് ഞാൻ ‘വാതാഷി’ എന്ന് വിളിക്കുന്ന ആ വ്യക്തി
രണ്ട് ചെറിയ കണ്ണുകളും, രണ്ട് സാധാരണമായ ചെവികളും,
ഒരു മൂക്കും, ഒരു വായും.
എനിക്ക് ഉള്ളിലെന്താണെന്ന് അറിയാൻ കഴിയില്ല
ചിലപ്പോൾ അവിടെല്ലാം താറുമാറായി കിടക്കുകയായിരിക്കും.
ഞാനേതായാലും ഒരു വര്ഷം കൂടി ഇട്ടിട്ടുണ്ട്.
ഞാൻ പറയും, “ജന്മദിനാശംസകൾ!’
ഇന്നും സൂര്യനുദിക്കും
പിന്നെ ഫുജി പർവ്വതം കുഴപ്പമില്ലാതെ ഉയർന്ന് നിൽക്കുന്നു.
അതിനാൽ ഞാനും, വേവലാതിപ്പെടാതെ ജീവിക്കുന്നു
തീർച്ചയായും നിയും മറ്റ്
ജീവനുള്ള എല്ലാ ജന്തുക്കൾക്കുമൊപ്പം.
-ഷുന്റാരോ താനികാവ-
പരിഭാഷ (മർത്ത്യൻ)
Categories: Malayalam translation
Leave a Reply