ഇസ്രായലി കവി ഡാൻ പാഗിസിന്റെ (Dan Pagis) (October 16, 1930 – July 29, 1986) Testimony (സാക്ഷ്യപത്രം) എന്ന കവിതയുടെ മലയാളം പരിഭാഷ ശ്രമം. ഡാൻ ജർമനിയിലെ ഹോളോകോസ്റ്റ് അതിജീവിച്ചയാളായിരുന്നു… ഈ കവിത ഡാനിന്റെ ഒരു പ്രതിഷേധമാവാം ഒരേ സൃഷ്ടാവിന്റെ കീഴിലെന്ന് വിശ്വസിക്കുന്പോഴും പീഡിപ്പിക്കുന്നവർ മനുഷ്യരായും പീഡിപ്പിക്കപ്പെടുന്നവർ ഗാസ് ചേന്പറിൽ വെറും പുകയായും മാറുന്നതിലുമുള്ള പ്രതിഷേധം…
സാക്ഷ്യപത്രം (Testimony)
—————–
അല്ല അല്ല:
അവർ ഉറപ്പായിട്ടും മനുഷ്യരായിരുന്നു
യൂണിഫോമും ബൂട്ടും ഇട്ടിട്ട്..
ഞാൻ നിങ്ങളെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും?
നിങ്ങളുടെ രൂപത്തിൽ തന്നെ നിർമ്മിച്ചവരായിരുന്നു..
പക്ഷെ ഞാനോ വെറുമൊരു നിറഭേദം മാത്രം
എന്റെ സൃഷ്ടാവ് വേറെയാരോ എന്നപോലെ
എന്നിട്ട് അവൻ അവന്റെ കൃപയോടെ
മരിക്കാനായി പോലും എനിക്കൊന്നും ബാക്കി വച്ചില്ല.
ഞാൻ അവന്റടുത്തേക്ക് ഓടി ചെന്നു,
ഭാരമില്ല്ലാതെ ഉയർന്നു പൊങ്ങി, നീലിച്ച്, ക്ഷമാശീലത്തോടെ
മാപ്പപേക്ഷിച്ചുകൊണ്ട് പോലും
പുകയിൽ നിന്നും സര്വ്വശക്തിയുള്ള മറ്റൊരു പുകയിലേക്ക്
ഒരു പ്രതിച്ഛായയോ സാദൃശ്യമോ ഒന്നും ഇല്ലാതെ…
ഡാൻ പാഗിസ്
പരിഭാഷ (മർത്ത്യൻ)
Categories: Malayalam translation
Leave a Reply