2011ലെ നോബൽ പ്രൈസ് ജേതാവും സ്വീഡിഷ് കവിയും സൈക്കോളജിസ്റ്റുമായ തൊമാസ് ട്രാൻസ്ട്രോമർ (Tomas Tranströmer)ന്റെ ‘പാതി പണി തീർന്ന സ്വർഗ്ഗം’ (The Half-Finished Heaven) എന്ന കവിതയുടെ മലയാളം പരിഭാഷാ ശ്രമം
പാതി പണി തീർന്ന സ്വർഗ്ഗം
The Half-Finished Heaven
—————————
വിഷാദം അതിന്റെ വഴി മാറി നീങ്ങുന്നു
കഠിനമായ വേദന അതിന്റെയും വഴി മാറി പോകുന്നു
കഴുകൻ അതിന്റെ പറക്കല്‍ നിർത്തുന്നു
ആകാംക്ഷാഭരിതമായൊരു വെളിച്ചം പുറത്തേക്കൊഴുകുന്നു
പ്രേതങ്ങൾ പോലും എവിടേക്കോ മുങ്ങി മറയുന്നു..
നമ്മളുടെ ചിത്രപ്പണികൾ പകൽ വെളിച്ചം കാണുന്നു
ഹിമയുഗത്തിലെ ചിത്രശാലകളിലെ നമ്മുടെ ആ ചുവന്ന ജന്തുക്കൾ
എല്ലതും കൂടി ചുറ്റിലും കണ്ണോടിച്ച് നോക്കുന്നു
ഞങ്ങൾ നൂറുകണക്കിന് വച്ച് വെയിലത്ത് ഇറങ്ങി നടക്കുന്നു
ഓരോ മർത്ത്യനും, മറ്റെതൊരാൾക്കും ഒരു മുറിയിലേക്ക്
ചെന്നെത്താനുള്ള ഒരു പാതി തുറന്ന വാതിലാണ്
നമ്മുടെ താഴെ അന്തമില്ലാത്തോരു നിലം
മരങ്ങൾക്ക് മുകളിൽ തിളങ്ങുന്ന വെള്ളം
ഈ തടാകം ഭൂമിയിലേക്കുള്ളൊരു ജനാലയാണ്.
തൊമാസ് ട്രാൻസ്ട്രോമർ
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation
Leave a Reply