ഇറാനിയൻ പേർഷ്യൻ കവി അഹമ്മദ് ഷാംലോയുടെ (December 12, 1925 – July 23, 2000) ‘From Death'(മരണത്തിൽ നിന്നും) എന്ന കവിതയുടെ പരിഭാഷ ശ്രമവുമായി ഈ 2019 ദേശിയ കവിതാ മാസത്തിന് തുടക്കം കുറിക്കുന്നു…. അടുത്ത മുപ്പത് ദിവസം ലോക കവിതക്ക് വേണ്ടി..
From Death (മരണത്തിൽ നിന്നും)
—————————-
ഞാനൊരിക്കലും മരണത്തെ ഭയപ്പെട്ടിട്ടില്ല
അതിന്റെ കരങ്ങൾ വിരസതയേക്കാൾ
ബലഹീനമെങ്കിലും…
പക്ഷെ എനിക്ക് പേടിയായിരുന്നു…
ശവമടക്കാനായി കുഴി കുത്തുന്നവന്റെ വേതനം
സ്വാതന്ത്ര്യത്തിന്റെ വിലയേക്കാൾ
അധികമാവുന്നൊരു നാട്ടിൽ…
എനിക്ക് മരിക്കാൻ പേടിയായിരുന്നു
അന്വേഷണങ്ങൾ,
കണ്ടെത്തലുകൾ,
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം
ഒരാളുടെ ഉള്ളടക്കം തന്നെ ഒരു കോട്ടയാക്കി മാറ്റുക
മരണത്തിന്റെ വില ഇതിനേക്കാളെല്ലാം കൂടുതലാണെങ്കിൽ
ഞാൻ നിഷേധിക്കുന്നു…
പരിപൂര്‍ണമായും എപ്പോഴെങ്കിലും ഞാൻ മരണത്തെ ഭയപ്പെട്ടിരുന്നെന്ന്.
-അഹമ്മദ് ഷാംലോ-
പരിഭാഷ (മർത്ത്യൻ)
Categories: Malayalam translation
മരിക്കാൻ കൊതി തോന്നുന്നു ചെറുതായിട്ട്