എഴുതാനോർത്തുവെച്ചോരു കവിതയുടെ
തലമണ്ടയിൽ,
എഴുത്താണിവച്ചു ഞാൻ നിന്നു.
വലത്തേ കൈയിൽ ചുറ്റിക പിടിച്ചു ഞാൻ
ഒരു നിമിഷം ധ്യാനിച്ചു നിന്നു.
കവിതയുടെ ഉള്ളിലെ സങ്കടങ്ങൾക്കായി
ഒരു പൊടി കണ്ണുനീർ പൊഴിച്ചു.
കവിതയിൽ കൊള്ളാതെ….
കവിതയിൽ കൊള്ളാതെ പുറത്തേക്കൊലിച്ച്
ഒഴുകിയുണങ്ങിയൊരാ സത്യം.
ജനമറിഞ്ഞെന്നെ അരിയാതിരിക്കാനായി
സാരിയുടെ വക്കോണ്ടു മൂടി.
ഉയരത്തേക്കുയർത്തിയ ചുറ്റിക ഞാൻ
പിന്നെ എഴുത്താണി നേർക്കേയെറിഞ്ഞു
കവിതയുടെ തലമണ്ട പൊട്ടിച്ചിതറുന്പോൾ
ഞാനൊരലർച്ചക്ക് കാതോർത്ത് നിന്നു.
ബസ്സിന്റെ ഹോണിൽ പ്രാണൻ പിടഞ്ഞിട്ടോ…?
മരണം മറന്നു ഞാൻ വീണ്ടും….
ജീവിതത്തിലേക്കുതന്നെടുത്തു ചാടി കവി…
ജീവിക്ക തന്നിനി ശിഷ്ടം…
-മർത്ത്യൻ-
Categories: കവിത
സ്നേഹം