കൊത്തിനുറുക്കിയ
നാലു പ്രണയവാക്കുകളിലാണ്
ഞാൻ ഒരു കുപ്പി മദ്യമൊഴിച്ചത്.
വെറുതെയല്ല…
പിന്നെ തൊട്ടു നക്കാൻ
ഒന്ന് മനസ്സനക്കാൻ
ഇന്നലെകളെ രുചിച്ചറിയാൻ
എന്തിന്…..
പലതിലും പലതായി തീർന്ന
നഷ്ടപ്പെട്ട….
ആ പതിനെട്ടുകാരനെ കണ്ടെത്താൻ..
അതിന് ഇനിയും വായിക്കണം…
ബേപ്പൂര്‍ സുൽത്താനെ, പൊറ്റക്കാടിനെ..
വിജയനെ…. വീ.ക്കേ.എന്നിനെ
പോരാ….
ഇനിയും കുടിക്കണം
കോഴക്കോട് അബ്ദുൾ ഖാദറിനെ കേൾക്കണം..
അല്ലെങ്കിൽ പാടണം….
‘ഞാൻ പാടാനോർത്തോരു
മധുരിത ഗാനം പാടിയതില്ലല്ലോ…”
പി ഭാസ്കരന്റെ വരികൾ
കെ രാഘവന്റെ ഈണത്തിൽ
അബ്ദുൾ ഖാദറിന്റെ ശബ്ദത്തിൽ
എന്റെ ഓർമ്മകളിലൂടെ അങ്ങിനെ പോകണം…
ഒഴുകിയൊഴുകിയൊഴുകി….
പിന്നെ രാത്രിയിലേക്കിറങ്ങി നടക്കണം
കണ്ണടച്ച് ചീവീടുകളുടെ ശബ്ദം കേൾക്കണം
എന്നിട്ട് രണ്ടു ബ്ലോക്ക് നടന്ന്
ആരും കാണാതെ…
മുണ്ടും പൊക്കി മൂത്രമൊഴിക്കണം
ആ ശറോ…. ശബ്ദം കേട്ട്,
നാട്ടിലേ ഏതോ മതിലിന്റെ അടുത്തെത്തണം
പിന്നെ തിരിച്ച് വീട്ടിൽ വന്ന്
കിടന്നുറങ്ങണം
എന്നിട്ട് സ്വപ്നം കാണണം
മലയാളി… ഡാ
-മർത്ത്യൻ-
Categories: കവിത
ആ ശൂപ്പർ!