ഒരൊഴുക്കില്ലാത്ത കവിതയിൽ
മുക്കിക്കൊന്നൊരു വാക്കാണ്…..
ഇന്നലെ ഉറക്കത്തിൽ വന്ന് പേടിപ്പിച്ചത്.
കഷ്ടം തോന്നി…
‘ഇനി എഴുതില്ല’ എന്ന് പറഞ്ഞപ്പോൾ..
അരുതെന്നും പറഞ്ഞു കരഞ്ഞു.
ഒരു പേനയിൽ നിന്നു തന്നെ…
പുറത്ത് കടക്കാൻ പെട്ട പെടാപ്പാടിനെ കുറിച്ചും
വേവലാതിപ്പെട്ടു…
എഴുത്ത് നിർത്തില്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു
മഷിയിൽ മുക്കിക്കൊന്നാലോ എന്ന് ചോദിച്ചപ്പോൾ
വേണ്ട…
ചോര കൊണ്ട് ‘?രണം’
എന്നെഴുതിയാൽ മതി എന്ന് പറഞ്ഞു.
സെൽഫോൺ അടിച്ചതു കൊണ്ട്
ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല.
എന്നാലും വാക്കു പാലിക്കാനായി ഇതാ ചിലതൊക്കെ..
‘മരണം’ ‘ഭരണം’ ‘കരുണം’ ‘കാരുണം’ ‘ശരണം’
അല്ല ഇനി എനിക്ക് തോന്നിയതാണോ?
വെറും ‘രണം’ എന്നാണോ വാക്കുദ്ദേശിച്ചത്
‘ചോര’ എന്നും വെറുതെ എനിക്ക് തോന്നിയതാകാം
-മർത്ത്യൻ-
Categories: കവിത
Nicely written. Good read