ഡച്ച് കവിയും പത്രാധിപനുമായിരുന്ന ഗെറിറ്റ് കോവനാറിന്റെ (Gerrit Kouwenaar 9 August 1923 – 4 September 2014) ‘ദി വേർഡ് കംസ് റ്റു ഡിന്നർ എവെരി സമ്മർ’ (This word comes to dinner every summer) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയെട്ടാമത്തെ (28/30) പരിഭാഷ.
ദി വേർഡ് കംസ് റ്റു ഡിന്നർ എവെരി സമ്മർ
———————————-
സമയം വിജനമാകുന്പോൾ, ചന്ദ്രൻ പൂർണ്ണത നേടുന്പോൾ,
ഈ വാക്ക് എല്ലാ വേനൽക്കാലത്തും അത്താഴവിരുന്നിന് വരും.
നമ്മൾ മേശക്കരുകിൽ മാതൃഭാഷയും നാക്കിൽ വച്ച് ഇരിക്കുന്നുണ്ടാവും,
ദൈവങ്ങൾ പോലും ഈ ചെറിയ അസ്തിത്വത്തിനായി മരിക്കും.
ഈ ഭക്ഷണം ഒരു ശവസംസ്കാര സദ്യയാണ്,
പൊട്ടിയ കപ്പുകളും, എല്ലുകളും, ഉച്ഛിഷ്ടവും,
ഉപയോഗശൂന്യമായ കത്തിയും മുള്ളും സ്പൂണും.
നമ്മൾ ജീവിക്കാനായി അതിന്റെ ഒരു തവി കോരിയെടുക്കുന്നു,
തക്കാളിയുടെ ചുകപ്പ് നിലനിർത്തുന്നു,
റോട്ടിയെ മാംസമാക്കുന്നു,
പറയാൻ കഴിയാത്തത് പിഴിഞ്ഞെടുക്കുന്നു,
രണ്ടു വിരാമ ചിഹ്നങ്ങൾക്കിടയിൽ അന്ധകാരത്തിലേക്ക്
അതിന്റെ മേൽ തന്നെ ശ്വാസം മുട്ടി, സ്വയം പട്ടിണി കിടക്കുന്നു
-ഗെറിറ്റ് കോവനാർ-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply