ഓസ്ട്രിയൻ-ജർമ്മൻ കവി എറിക്ക് ഫ്രൈഡിന്റെ (Erich Fried 6 May 1921 – 22 November 1988) വൺ അവർ (One Hour) എന്ന കവിതയുടെ മലയാളം പരിഭാഷ.
2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയാറാമത്തെ (26/30) പരിഭാഷ.
വൺ അവർ
One Hour
———
ഒരു കവിത തിരുത്തുന്നതിൽ
ഞാനൊരു മണിക്കൂർ ചിലവഴിച്ചിട്ടുണ്ട്.
ഒരു മണിക്കൂർ,
അതായത് ഈ സമയത്ത് 1400 കുട്ടികൾ പട്ടിണി മൂലം മരിച്ചു
എല്ലാ 2½ നിമിഷത്തിലും അഞ്ചിൽ താഴെ വയസ്സുള്ള
ഒരു കുട്ടിയെങ്കിലും ഈ ലോകത്ത് പട്ടിണി വന്ന് മരിക്കും
ഈ ഒരു മണിക്കൂർ,
ആയുധപ്പന്തയം അതെപോലെ തുടർന്നു
ലോകശക്തികളെ അന്യോന്യം സംരക്ഷിക്കാനായി
നമ്മൾ 6കോടി 28 ലക്ഷം ഡോളർ
ഈ ഒരു മണിക്കൂറിൽ ചിലവഴിച്ചു.
ലോകത്തിന്റെ സൈന്യച്ചിലവിനായി ഇതിനകം ഈ വർഷം
5500 കോടി ചിലവാക്കിയിരിക്കുന്നു.
നമ്മുടെ രാജ്യവും അതിന്റെ ചെറിയ
സംഭാവന ചെയ്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ കവിതയെഴുതുന്നതിൽ
അർത്ഥമുണ്ടോ എന്ന ചോദ്യം പൊന്തി വരുന്നു.
ചില കവിതകളെങ്കിലും,
സൈന്യച്ചിലവിനെയും യുദ്ധത്തിനെയും
പട്ടിണി കിടക്കുന്ന കുട്ടികളെയും
കുറിച്ചായിരിക്കും എന്നത് ശരിയാണ്.
പക്ഷെ…
ചിലതെങ്കിലും ഇപ്പോഴും
സ്നേഹത്തെയും, വാർദ്ധക്യത്തെയും
പുല്ത്തകിടികളെയും മരങ്ങളെയും മലകളെയും
മറ്റു കവിതകളെയും ചിത്രങ്ങളെയും കുറിച്ചായിരിക്കും.
ഈ കാര്യങ്ങളിങ്കിൽ, പിന്നെയാരും
കുട്ടികളെയും സമാധാനത്തെയും കുറിച്ചെഴുതാൻ
താല്പര്യപ്പെടില്ല.
-എറിക്ക് ഫ്രൈഡ്-
(പരിഭാഷ – മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply