ചെക്ക് കവി മിറോസ്ളാവ് ഹൊലുബിന്റെ (Miroslav Holub 13 September 1923 – 14 July 1998) ‘ദി ഏൻഡ് ഓഫ് ദി വേൾഡ്’ (The end of the world) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയഞ്ചാമത്തെ (25/30) പരിഭാഷ.
ദി ഏൻഡ് ഓഫ് ദി വേൾഡ്
The end of the world
———————
പക്ഷി അതിന്റെ പാട്ടിന്റെ ഏറ്റവും അവസാനമെത്തിയിരുന്നു
അതിന്റെ കൈപ്പിടിയിൽ ഒരു മരം അലിഞ്ഞു കൊണ്ടിരിക്കുന്നു.
ആകാശത്ത് മേഘങ്ങൾ വളഞ്ഞു പിണഞ്ഞു കിടന്നു,
പ്രകൃതിദൃശ്യത്തിൽ മുങ്ങിത്താഴുന്ന കപ്പലിന്റെ –
പിളര്പ്പിലൂടെയെല്ലാം ഇരുട്ട് ഒഴുകിച്ചെന്നു.
ഒരു കന്പിയടി സന്ദേശത്തിന്റെ മാത്രം
കിറുകിറു ശബ്ദം….
വീ-,-ട്ടി-,-ലേ-,-ക്ക്. വ-,-രൂ
നി-,-ങ്ങ-,-ൾ-,-ക്കൊ-,-രു.
മ-,-ക-,-നു-,-ണ്ട്
മിറോസ്ളാവ് ഹോലുബ്
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply