പോളിഷ് കവിയും 1996ലെ നോബൽ പുരസ്കാരത്തിന് അർഹയുമായ വിസ്ലാവ ഷിംബോർസ്കയുടെ (Wisława Szymborska 2 July 1923 – 1 February 2012) സം ലൈക്ക് പോയെറ്ററി (Some Like Poetry) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിരണ്ടാമത്തെ (22/30) പരിഭാഷ.
സം ലൈക്ക് പോയെറ്ററി
(ചിലർക്ക് കവിതകൾ ഇഷ്ടമാണ്)
——————–
ചിലർക്ക് –
എല്ലാവർക്കുമില്ല. ഭൂരിഭാഗം പോലുമില്ല, ഒരു ന്യൂനപക്ഷം
പള്ളിക്കൂടങ്ങളെ കൂട്ടിയിട്ടില്ല, അവരെ കൂട്ടേണ്ടതാണ്,
പിന്നെ സ്വയം കവികൾ അവരെയും കൂട്ടി തന്നെ
ഒരായിരം പേരിൽ വെറും രണ്ടു പേർ.
ഇഷ്ടമാണ് –
പക്ഷെ അതിന് നൂഡിൽസിട്ട കോഴിയുടെ സൂപ്പും ആൾക്കാർക്കിഷ്ടമാണ്,
ഉപചാരവാക്കുകളും, പിന്നെ നീല നിറവും ഒക്കെ ആൾകാർക്കിഷ്ടമാണ്,
എന്തിന് പറയുന്നു, ഒരു പഴയ സ്കാർഫു പോലും ആൾകാർക്കിഷ്ടമാണ്,
എപ്പോഴെങ്കിലുമൊക്കെ ഒരു മുൻകൈ ഉണ്ടാവുന്നതും ആൾകാർക്കിഷ്ടമാണ്,
ഒരു നായയെ തലോടുന്നതും ഒക്കെ ആൾകാർക്കിഷ്ടമാണ്.
കവിതകൾ –
പക്ഷെ എന്താണീ കവിത.
ആ ചോദ്യത്തിന് കുറെ അസ്ഥിരമായ
ദൃഢതയില്ലാത്ത ചില ഉത്തരങ്ങളുണ്ട്…
പക്ഷെ എനിക്കറിഞ്ഞു കൂടാ, എങ്കിലും –
താങ്ങിനിര്‍ത്തിയ ഇരുന്പഴികളിൽ എന്ന പോലെ
ഞാനതിൽ പിടിച്ചു നിൽക്കുന്നു.
-വിസ്ലാവ ഷിംബോർസ്ക-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply