ബൾഗേറിയൻ കവിയും ബൾഗേറിയയുടെ ഉപരാഷ്ട്രപതിയുമായിരുന്ന ബ്ലാഗാ നിക്കോളോവാ ഡിമിത്രോവയുടെ (Blaga Nikolova Dimitrova 2 January 1922 – 2 May 2003) ആർസ് പോയെറ്റിക്കാ (Ars Poetica) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തൊന്നാമത്തെ (21/30) പരിഭാഷ.
ആർസ് പോയെറ്റിക്കാ
—————
നിങ്ങളുടെ ഓരോ കവിതയും
അവസാനത്തേതെന്ന രീതിയിൽ എഴുതുക.
സ്ട്രോന്ഷിയത്തിൽ കുതിർന്ന..
ഭീകരത നിറഞ്ഞ…
സൂപ്പർസോണിക്ക് വേഗതയിൽ പറക്കുന്ന…
ഈ നൂറ്റാണ്ടിൽ, മരണം
ഭയപ്പെടുത്തുന്നൊരു ദ്രുതഗതിയിൽ
എത്തി ചേരുന്നു.
നിങ്ങളുടെ ഓരോ വാക്കും
വധശിക്ഷക്കു മുൻപുള്ള നിങ്ങളുടെ
അവസാനത്തെ കത്തു പോലെ അയക്കുക,
കാരാഗൃഹ ചുമരുകളിൽ കുത്തുക്കുറിച്ച
ഒരു ആഹ്വാനം പോലെ…
നിങ്ങൾക്ക് കള്ളം പറയാനുള്ള അവകാശമില്ല,
നിന്ദ്യമായ ചില്ലറ കളികള്‍ കളിക്കാനും അവകാശമില്ല.
നിങ്ങൾക്ക് നിങ്ങളുടെ തെറ്റു തിരുത്താൻ പോലും
സമയമുണ്ടാവില്ല.
നിങ്ങളുടെ ഓരോ കവിതയും
വളരെ ചുരുക്കത്തിൽ, ഒട്ടും കരുണയില്ലാതെ
ചോര കൊണ്ട് എഴുതുക –
അത് നിങ്ങളുടെ അവസാനത്തെ കവിതയാണെന്ന രീതിയിൽ
-ബ്ലാഗാ ഡിമിത്രോവ-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply