സെർബിയൻ കവി വാസ്കോ പോപ്പയുടെ (Vasko Popa June 29, 1922 – January 5, 1991) ഹൈഡ് ആൻഡ് സീക്ക് (Hide-And-Seek) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന പത്തൊൻപതാമത്തെ (19/30) പരിഭാഷ.
ഹൈഡ് ആൻഡ് സീക്ക്
——————
ഒരാൾ മറ്റൊരാളിൽ നിന്നൊളിക്കുന്നു
അവന്റെ നാവിന്റെ അടിയിൽ പോയൊളിക്കുന്നു
മറ്റവൻ അവനെ ഭൂമിക്കടിയിൽ തിരയുന്നു
അവൻ അവന്റെ നെറ്റിയിൽ കയറിയൊളിക്കുന്നു
മറ്റവൻ അവനെ ആകാശത്തിൽ അന്വേഷിക്കുന്നു
അവൻ അവന്റെ മറവിയിൽ ചെന്നൊളിക്കുന്നു
മറ്റവൻ അവനെ പുല്ലുകൾക്കിടയിൽ പരതുന്നു
അവനെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു
അവനെ നോക്കാത്ത ഒരിടം പോലും ബാക്കിയില്ല
തിരഞ്ഞു തിരഞ്ഞു അവനും സ്വയം നഷ്ടപ്പെടുന്നു
-വാസ്കോ പോപ്പ-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply