20/30 | ദി റെസിസ്റ്റൻസ് ആൻഡ് ഇറ്റ്സ് ലൈറ്റ് | പിയേർ പഒലോ പസോളിനി

ഇറ്റാലിയൻ സിനിമ സംവിധായകനും കവിയുമായിരുന്ന പിയേർ പഒലോ പസോളിനിയുടെ (Pier Paolo Pasolini 5 March 1922 – 2 November 1975) ‘ദി റെസിസ്റ്റൻസ് ആൻഡ് ഇറ്റ്സ് ലൈറ്റ്’ (The Resistance and Its Light) എന്ന കവിതയുടെ മലയാളം പരിഭാഷ.

2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപതാമത്തെ (20/30) പരിഭാഷ.

ദി റെസിസ്റ്റൻസ് ആൻഡ് ഇറ്റ്സ് ലൈറ്റ്
——————————
അങ്ങിനെ ഞാൻ ചെറുത്തുനില്പിന്റെ ആ ദിനങ്ങളിലേക്ക്
എത്തി ചേർന്നു….
എനിക്ക് അലങ്കാര രീതികളെ പറ്റി ഒരു ബോധവുമില്ല,
ഇത് പ്രകാശം കൊണ്ടുണ്ടാക്കിയൊരു അലങ്കാര രീതിയായിരുന്നു..
സൂര്യന്റെയൊരു ഓര്‍ക്കത്തക്കതായ അംഗീകാരം..
ഒരു നിമിഷത്തേക്ക് പോലും മങ്ങില്ല,
ആ മാരകമായ സായാഹ്നത്തിൽ –
യൂറോപ്പ് നടുങ്ങുന്പോൾ പോലും.

ഞങ്ങൾ കസാർസയിൽ നിന്ന് ഒരു ഉന്തുവണ്ടിയിൽ
എല്ലാം പെറുക്കിയെടുത്ത്,
കനാലുകളും മുന്തിരിത്തോപ്പുകളുമുള്ളൊരു
തകര്‍ന്നടിഞ്ഞ ഗ്രാമത്തിലേക്ക് രക്ഷപ്പെട്ടു.
തികഞ്ഞ പ്രകാശമായിരുന്നു

മാർച്ചിലെ നിശബ്ദമായൊരു പകലിൽ,
എന്റെ സഹോദരനും പോയി…
ഒരു തീവണ്ടിയിൽ, വേഷം മാറി,
പുസ്തകത്തിൽ ഒരു തോക്കും പൊതിഞ്ഞ്…
ശുദ്ധമായ പ്രകാശമായിരുന്നു..

അവൻ കുറെ കാലം,
ആ നീല വിഷാദം മൂടിയ –
ഫ്രിയൂലിയൻ സമതലങ്ങൾക്കിടയിലും
സ്വർഗ്ഗം പോലെ പ്രകാശിക്കുന്ന
മലകൾക്കു മുകളിൽ താമസിച്ചു.

ഫാംഹൌസിന്റെ മച്ചിൻ പുറത്തിരുന്ന്
ഞങ്ങളുടെ അമ്മ ആശയറ്റ്
ആ മലകളെയും നോക്കി കഴിഞ്ഞു,
അവർ ഭാവി കണ്ടു,
അതിലും തികഞ്ഞ പ്രകാശമുണ്ടായിരുന്നു.

ഞാനോ.. നിന്ദ്യമായ പ്രസംഗവിദ്യയാൽ പീഡിപ്പിക്കപ്പെട്ട്
കുറച്ച് പാവം ദരിദ്ര ജനങ്ങളുടെ കൂടെ
ആനന്ദപ്രദമായ ജീവിതം നയിച്ചു.

മരണം വന്ന ദിവസം
തികഞ്ഞ പ്രകാശമായിരുന്നു
സ്വാതന്ത്ര്യ ദിനം,
രക്തസാക്ഷിത്വം വരിച്ച ലോകം ആ പ്രകാശത്തിൽ
സ്വയം നോക്കി നിന്നു…

ആ പ്രകാശം നീതിയുടെയൊരു സങ്കല്‍പമായിരുന്നു.
എന്ത് തരം നീതിയെന്ന് എനിക്കറിയില്ലാ….
എല്ലാ പ്രകാശവും മറ്റെല്ലാ പ്രകാശത്തിനും തുല്യമാകണമല്ലോ

പിന്നീടെല്ലാംമാറി,
ആ പ്രകാശം
ഒരു അനിശ്ചിതമായ പകലിനെ പോലെ
ഒരു മെഴുകു പുരണ്ട പ്രഭാതമായി ആ
ഫ്രിയൂലിയൻ സമതലങ്ങളുടെയും കനാലുകളുടെയും
മുകളിൽ പടർന്നു.
ആ പ്രകാശത്തിൽ പോരാടുന്ന തൊഴിലാളികള്‍..

ആ ഉയരുന്ന പ്രഭാതം പോലും ഒരു പ്രകാശമായിരുന്നു…
അതായത് ചരിത്രത്തിന്റെ അലങ്കാര രീതികൾക്കതീതമായി..

നീതിയെന്നാൽ അപ്പോൾ പണത്തിന്റെ മാനുഷികമായൊരു
പങ്കുവെക്കലിന്റെ സാക്ഷാത്‌കാരമായിരുന്നു
അല്ലെങ്കിൽ ചിലപ്പോൾ പ്രത്യാശയുടെ ഒരു പങ്കുവെക്കലിന്റെ,
ആ പുതിയ പ്രകാശത്തിനേക്കാൾ തെളിഞ്ഞ മറ്റൊന്ന്

-പിയേർ പഒലോ പസോളിനി-
(പരിഭാഷ – മർത്ത്യൻ)Categories: Malayalam translation, X പരിഭാഷ

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: